നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

Posted By:
Subscribe to Boldsky

കയ്യ് പലപ്പോഴും പല രഹസ്യങ്ങളും വെളിപ്പെടുത്തും. ഇതാണ് ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രധാന അടിസ്ഥാനം.

ഹസ്തരേഖാശാസ്ത്രത്തില്‍ കയ്യിലെ രേഖകള്‍ നോക്കിയാണ് കാര്യങ്ങള്‍ വെളിപ്പെടുത്താറുള്ളത്. ഇതല്ലാതെ കയ്യിലെ വലിപ്പം നോക്കിയും വിരലുകളുടെ ആകൃതി നോക്കിയുമെല്ലാം പല കാര്യങ്ങളും പറയാം.

കയ്യിലെ വിരലുകളില്‍ത്തന്നെ ചെറുവിരല്‍ പറയുന്ന പല രഹസ്യങ്ങളുമുണ്ട്. ചെറുവിരല്‍ നിങ്ങളെക്കുറിച്ച് എന്തെല്ലാം വെളിപ്പെടുത്തുന്നുവെന്നു നോക്കൂ,

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

ചെറുവിരല്‍ മോതിരവിരലിന്റെ മുകളിലെ ജോയന്റിന് താഴെയായി അവസാനിയ്ക്കുന്നുവെങ്കില്‍, ഇത്രയേ നീളമുള്ളൂവെങ്കില്‍ നിങ്ങള്‍ നാണംകുണുങ്ങിയായ വ്യക്തിയാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്, പ്രത്യേകിച്ച് അപരിചിതര്‍ക്കടുത്ത്. ഈ സ്വഭാവം സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ തടസമാകുകയും ചെയ്യും.

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

ചെറുവിരല്‍ ഒരേ പോലെയാണെങ്കില്‍, അതായത് വളവും ചരിവുമില്ലാതെ നിവര്‍ന്നതെങ്കില്‍ , ഇത് മോതിരവിരലിന്റെ മുകളിലെ ജോയന്റു വരെ നീളമെങ്കില്‍ ബാലന്‍സുള്ള, മൃദുവായ വ്യക്തിത്വമാണെന്നര്‍ത്ഥം. നിങ്ങളെ അറിയും മുന്‍പ് നിങ്ങളുടെ ഈ സ്വഭാവങ്ങള്‍ ചുറ്റുമുള്ളവര്‍ക്കു മനസിലാകും.

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

ചെറുവിരല്‍ മോതിരവിരലിന്റെ മുകള്‍ േേജായന്റിനേക്കാള്‍ നീളമെങ്കില്‍ പൊതുസമൂഹവുമായി ഇടപഴകുന്ന, ആകര്‍ഷകമായ സ്വഭാവമുള്ളവരാണെന്നു ചുരുക്കം.

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

ചെറുവിരലിന്റെ അടിഭാഗം മറ്റു വിരലുകളുടെ അടിയേക്കാള്‍ താഴെയായാണെങ്കില്‍, ഇത് സെമിസര്‍ക്കിളാണെങ്കില്‍ സ്വപ്‌നങ്ങള്‍ കൊണ്ടുണ്ടാക്കിയ ലോകത്തില്‍ വളരെയേറെ പദ്ധതികളുമായുള്ള ജീവിതമാണെന്നര്‍ത്ഥം. എന്നാല്‍ ഇൗ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്കു മാറ്റാന്‍ ബുദ്ധിമുട്ടുമുണ്ടാകും.

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

വളരെ ചുരുക്കം പേരില്‍ ചെറുവിരല്‍ മോതിരവിരലിന്റെ അതേ നീളത്തിലായിരിയ്ക്കും. ഇത് അധികാരമോഹമുളളവരെ കാണിയ്ക്കുന്നു.

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

ചെറുവിരലിന്റെ മുകള്‍ഭാഗത്തു സ്‌ക്വയര്‍ ആകൃതിയെങ്കില്‍ പരന്ന ആകൃതിയെങ്കില്‍ ധാരാളം ഗുണങ്ങളുള്ള വ്യക്തിയെന്നര്‍ത്ഥം.

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

ചെറുവിരല്‍ കൂര്‍ത്തതെങ്കില്‍ നല്ല പ്രാസംഗികരും നയതന്ത്രജ്ഞരുമാണെന്നര്‍ത്ഥം.

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

നിങ്ങളുടെ ചെറുവിരല്‍ പറയും രഹസ്യം

അല്‍പം വളഞ്ഞ ചെറുവിരലെങ്കില്‍ അത് ഭയത്തെ സൂചിപ്പിയ്ക്കുന്നു. മറ്റു വിരലുകളില്‍ക്കടുത്തേയ്‌ക്കോ അല്ലെങ്കില്‍ അകലേയ്‌ക്കോ നീങ്ങിയിരിയ്ക്കുന്ന ചെറുവിരലെങ്കില്‍ ആളുകളെ മറ്റുള്ളവരുമായി ബന്ധപ്പെടുത്തുന്ന കണ്ണിയായി നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുമെന്നര്‍ത്ഥം.

English summary

Your Little Finger Reveals Secretes About You

Your Little Finger Reveals Secretes About You, Read more to know about,