2018-ല്‍ ശനിദോഷമോ മുന്‍കൂട്ടിയറിയാന്‍ ലക്ഷണം

Posted By:
Subscribe to Boldsky

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദോഷം മാത്രം സംഭവിക്കുന്ന സമയമാണ് ശനിദോഷക്കാലം. എന്നാല്‍ ശനി പൂര്‍ണമാും ഉപദ്രവകാരിയല്ല. എങ്കിലും അപകടം,മരണം, ഭയം, സാമ്പത്തിക തകര്‍ച്ച,കുടുംബബന്ധത്തിന്റെ ഐക്യം നഷ്ടമാവല്‍, മരണാനന്തര കര്‍മ്മങ്ങള്‍, കടം, ദുരിതം, മന:പ്രയാസം എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാല്‍ ശനി പൂര്‍ണമായും ഒരു പാപ ഗ്രഹമല്ല എന്നതാമ് കാര്യം, ശനിയുടെ ദേവന്‍ ധര്‍മ്മശാസ്താവാണ്. ധര്‍മ്മശാസ്താവിനെ മനസ്സറിഞ്ഞ് ധ്യാനിക്കുക എന്നതാണ ഏക പോംവഴി. ശനിയാഴ്ചകളില്‍ ഉപവാസവും വ്രതവും മന്ത്രങ്ങളുമായി ശാസ്താക്ഷേത്രത്തില്‍ പോയി ധ്യാനിക്കുകയാണ് ശനി ദോഷം മാറിക്കിട്ടാന്‍ ചെയ്യേണ്ടത്.

പെണ്ണിന്റെ മൂക്കിന് നീളക്കൂടുതലോ, അറിയാം

നമ്മുടെ വരും കാലങ്ങളില്‍ നമുക്ക് ശനിദോഷമുണ്ടോ എന്ന് അറിയാം. 2018-ലേക്ക് ഇനി ഏതാനും കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ 2018-ലും നിങ്ങളില്‍ ശനിദോഷമുണ്ടോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ഓരോ രാശിക്കാരേയും ഓരോ തരത്തിലാണ് ശനി ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് എങ്ങനെയെല്ലാം കണ്ടെത്താമെന്നും എന്തൊക്കെ പരിഹാരം നമ്മള്‍ ചെയ്യണമെന്നും നോക്കാം. 2018-ല്‍ നിങ്ങളുടെ രാശിപ്രകാരം എന്തൊക്കെ ദോഷങ്ങളാണ നിങ്ങളെ കാത്തിരിക്കുന്നതെന്നും അതിന് എന്തൊക്കെ പരിഹാരം ചെയ്യണം എന്നും നോക്കാം.

മേടം രാശിക്കാര്‍

മേടം രാശിക്കാര്‍

ശനിദോഷം മേടം രാശിക്കാരെ എങ്ങനെയെല്ലാം ബാധിക്കും എന്നത് നോക്കാം.പ്രവചിക്കാനാവാത്തതും അസ്ഥിരമായതുമായ വര്‍ഷമായിരിക്കും മേടം രാശിക്കാര്‍ക്ക് 2018. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഒരു പോലെ ഉണ്ടാവാനുള്ള സാധ്യതയും കാണുന്നു. ഏത് തോല്‍വിയും എറ്റു വാങ്ങാന്‍ മുന്‍കൂട്ടി മനസ്സിനെ തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായി ശനിദോഷപരിഹാരത്തിനായി ശാസ്താ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുക.

 ഇടവം രാശി

ഇടവം രാശി

ഈ വര്‍ഷം ബിസിനസ്സിനെ അല്ലെങ്കില്‍ ചെയ്യുന്ന ജോലിയെ മുന്നോട്ട് നയിക്കണം എന്നുള്ള ആഗ്രഹത്തെ അധികം വളര്‍ത്തേണ്ട. കാരണം ഇടവം രാശിക്കാര്‍ക്ക് ശനി അല്‍പം പ്രശ്‌നത്തിലായാണ് നില്‍ക്കുന്നത്. നിരവധി തടസ്സങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടതായി വരുന്നു. നിങ്ങള്‍ ആഗ്രഹിച്ചതു പോലെ ജോലി ചെയ്യാന്‍ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

നിങ്ങള്‍ക്ക് വര്‍ഷങ്ങളായി കിട്ടില്ലെന്ന് കരുതിയ സ്വത്ത് കൈയ്യില്‍ വരാനുള്ള സാധ്യത 2018-ല്‍ ഉണ്ട്. ഇതും ശനിയുടെ കളി തന്നെയാണ്. എന്നാല്‍ പങ്കാളിയുമായുള്ള ബന്ധം അത്ര രസത്തിലായിരിക്കാനുള്ള സാധ്യത ഇല്ല. വന്ധ്യതാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഉള്ള ഒരു വര്‍ഷം കൂടിയായിരിക്കും കര്‍ക്കിടകം രാശിക്കാര്‍ക്ക് 2018.

ചിങ്ങം രാശി

ചിങ്ങം രാശി

വലിയൊരു നിക്ഷേപത്തിലേക്ക് നിങ്ങള്‍ എത്തുന്നു. നിങ്ങളുടെ ജോലി സ്ഥലത്തെ ബോസ്സ് അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്നവര്‍ എന്നിവരെല്ലാം നിങ്ങളുടെ ജോലിയില്‍ ചെറുതായി അഭിനന്ദിക്കുന്നു. നിങ്ങളുടെ എല്ലാ മോശം സ്വഭാവങ്ങളെക്കുറിച്ചും കൃത്യമായി ധാരണയുണ്ടെങ്കില്‍ അത് മറച്ച് വെച്ച് വേണം മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍.

കന്നി രാശി

കന്നി രാശി

നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള തടസ്സങ്ങളായിരിക്കും നിങ്ങളുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും 2018- ല്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നത്. ബിസിനസ്സ് എല്ലാം നല്ല രീതിയില്‍ പേവുമെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തുണ്ടാവുന്ന തകര്‍ച്ച പലപ്പോഴും നിങ്ങളുടെ അടിത്തറ ഇളക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെശനിദോഷ പരിഹാരം ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

തുലാം രാശി

തുലാം രാശി

ആരോഗ്യപരമായ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. പണമിടപാട് കാര്യമായ അസ്ഥിരത കാണിക്കുന്നു. എന്നിരുന്നാലും, മതിയായ പണം സമ്പാദിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. എന്നാല്‍ അനുകൂലമായ അനന്തരഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. ജോലി സംബന്ധിച്ച് വളരെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ഗൗരവമായി എടുക്കാന്‍ പറ്റിയ സമയമാണ്. ഇത് നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഒരു രാത്രി കൊണ്ട് ഒരിക്കലും കാര്യങ്ങള്‍ ഒന്നും ശരിയാവുകയില്ല എന്ന് നിങ്ങള്‍ തന്നെ മനസ്സിലാക്കുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആ രോഗ്യ പരിതസ്ഥിതകള്‍ ഒരിക്കലും നിങ്ങളുടെ ജോലി കൃത്യമായി ചെയ്ത് തീര്‍ക്കാനോ ജോലിയില്‍ ശ്രദ്ധിക്കാനോ സഹായിക്കുകയില്ല. നിങ്ങളുടെ ജോലിയിലുള്ള അശ്രദ്ധ പല തരത്തിലുള്ള പ്രശ്‌നങ്ങളും വരുത്തിവെക്കുന്നു.

 ധനു രാശി

ധനു രാശി

ധനുരാശിക്കാരെ ശനി വളരെ തീവ്രമായി തന്നെ പിടികൂടുന്നു. രോഗങ്ങള്‍ കൊണ്ട്കഷ്ടപ്പെടുന്ന ഒരു സമയമായിരിക്കും ഈ വര്‍ഷത്തെ ശനിയുടെ അപഹാരം സമയം. ക്ഷമയോട് കൂടി കാത്തിരിക്കുക എന്നത് മാത്രമേ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. നിങ്ങളുടെ ബിസിനസിലെ ശത്രുക്കള്‍ പലപ്പോഴും നിങ്ങളുടെ രഹസ്യങ്ങള്‍ വരെ ചോര്‍ത്തിയെടുക്കുന്ന അവസ്ഥയാണ് ആ വര്‍ഷം ഉണ്ടാവുന്നത്.

മകരം രാശി

മകരം രാശി

മനസ്സിന്റെ സമാധാനം നശിക്കുന്ന ഒരു വര്‍ഷമാണ് 2018 എന്ന കാര്യത്തില്‍ സംശയംവേണ്ട. അത്രക്കധികം ശനിദോഷം മകരം രാശിക്കാരെ ബാധിക്കുന്നു. ജോലിയിലെ ഉയര്‍ച്ച താഴ്ചകള്‍ പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ മനസമാധാനത്തിന് പോലും വില്ലനായി മാറുന്നു. നിങ്ങളുടെ അമിത സാഹസികത പലപ്പോഴും നിങ്ങള്‍ക്ക് തന്നെ വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

കുംഭം രാശി

കുംഭം രാശി

കുഭം രാശിക്കാര്‍ക്ക് 2018-ലെ ശനിദോഷം എങ്ങനെയെന്ന് നോക്കാം. പ്രതീക്ഷിച്ചതിലും നല്ല രീതിയില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പഴയ പ്രശ്‌നങ്ങള്‍ പലതും പറഞ്ഞ് തീരുന്ന അവസ്ഥയിലേക്ക് എത്തുന്നു. നിങ്ങളേയും കുടുംബത്തേയും തേടി ഒരു നല്ല വാര്‍ത്ത് കാത്തിരിക്കുന്നുണ്ട് 2018-ല്‍.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷം വരുമാനം വര്‍ദ്ധിക്കുന്നു. മുന്‍പത്തേക്കാളും നല്ല അവസ്ഥയില്‍ ആയിരിക്കും സാമ്പത്തികാവസ്ഥ. എന്നാല്‍ നിങ്ങളോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാള്‍ നിങ്ങളെ ഒറ്റിക്കൊടുക്കുന്നു. ഗവണ്‍മെന്റുമായി ബന്ധപെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കാന്‍ ബുദ്ധിയും കഴിവും മാത്രം ഉള്ള ഒരാളുടെ ഉപദേശം തേടണം.

English summary

Would Lord Shani trouble your zodiac sign in 2018

Would Lord Shani trouble your zodiac sign in 2018 read on to know more.
Story first published: Wednesday, December 13, 2017, 13:21 [IST]