For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാസമയത്ത് സ്ത്രീ സ്റ്റിക്കര്‍പൊട്ടു തൊടരുത്

|

പൊട്ട് ഇന്ത്യന്‍ സ്ത്രീകളുടെ അണിഞ്ഞൊരുങ്ങലിന്റെ ഭാഗമാണെന്നു തന്നെ പറയാം. വെറും മേയ്ക്കപ്പ് വസ്തു മാത്രമല്ല, സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ് പൊട്ട് ഇന്ത്യന്‍ സ്ത്രീകള്‍ക്ക്. വിവാഹശേഷം സുമംഗലികളായ സ്ത്രീകള്‍ക്കു പൊട്ട് നിര്‍ബന്ധമാണെന്ന പരമ്പരാഗത വിശ്വാസം മുറുകെപ്പിഠിയ്ക്കുന്ന സ്ത്രീകള്‍ ഇപ്പോഴത്തെ തലമുറയിലും കുറവല്ല.

പൊട്ട് പണ്ടു കാലത്ത് കുങ്കുമം കൊണ്ടും ചാന്തു കൊണ്ടും മറ്റുമാണ് തൊട്ടിരുന്നത്. എന്നാല്‍ ഫാഷന്‍ സങ്കല്‍പം മാറി വന്നതോടെ ഇത്തരം പൊട്ടുകള്‍ സ്റ്റിക്കര്‍ പൊട്ടുകളിലേയ്ക്കു വഴി മാറി. പല രൂപത്തിലും വര്‍ണത്തിലും ലഭിയ്ക്കുമെന്നതും തൊടാന്‍ എളുപ്പമാണെന്നതുമാണ് സ്റ്റിക്കര്‍ പൊട്ടുകള്‍ക്ക് ഇതുപോലെ പ്രചാരം കിട്ടാനുള്ള ഒരു കാരണം.

ബിന്ദി എന്നാണ് ഹിന്ദിയില്‍ പൊട്ടിനെ പറയുക. ബിന്ദു എന്ന സംസ്‌കൃത പദത്തില്‍ നിന്നുമാണ് ഇതിന്റെ ഉറവിടം. നെറ്റിയുടെ നടുഭാഗം സന്ധിയ്ക്കുന്ന ബിന്ദുവിലാണ് പൊട്ടു തൊടുന്നതെന്നതാണ് ഇതിന്റെ ഒരു വിശദീകരണം. അതായത് മൂന്നാംകണ്ണെന്നറിയപ്പെടുന്ന ബിന്ദുവിലാണ് പൊട്ടു തൊടുന്നതെന്നര്‍ത്ഥം.

ആജ്‌നാ ചക്ര

ആജ്‌നാ ചക്ര

പുരികങ്ങള്‍ക്കിടയിലായുള്ള നെറ്റിയിലെ ഈ ബിന്ദുവിലാണ്‌ ശരീരത്തിലെ പ്രധാന നാഡികള്‍ സംഗമിക്കുന്നത്‌. ഇതിന്‌ പുറമെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ആറാം സ്ഥാനമെന്ന്‌ അറിയപ്പെടുന്നത്‌ ഈ ബിന്ദുവാണ്‌. ആജ്‌നാ ചക്ര എന്നറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ ബിന്ദു ഉണര്‍വിന്റെയും തൃക്കണ്ണിന്റെ സ്ഥാനത്തെയും ആണ്‌ പ്രതിനിധീകരിക്കുന്നത്‌. ഈ ബിന്ദു ഉത്തേജിപ്പിച്ചാല്‍ ഉത്‌കണ്‌ഠ കുറച്ച്‌ ശാന്തമായിരിക്കാന്‍ നമ്മളെ സഹായിക്കും എന്നാണ്‌ വിശ്വസിക്കുന്നത്‌. ശരീരത്തിലെ ഇരു നേത്രങ്ങള്‍ കൊണ്ടും കാണാന്‍ കഴിയാത്ത ലോകം കാണാന്‍ ഈ ബിന്ദു സഹായിക്കുമെന്നാണ്‌ വിശ്വാസം.

സോളാര്‍ശൃംഗാര്‍

സോളാര്‍ശൃംഗാര്‍

പുരുഷന്മാര്‍ക്ക് തിലകവും സ്ത്രീകള്‍ക്ക് പൊട്ടുമെന്നതാണ് പൊതുവേയുള്ള വിശ്വാസം. സ്ത്രീകളില്‍ ഈ പൊട്ടു തൊടുന്നത്സോളാര്‍ശൃംഗാര്‍ എന്നും ഇവിടം അറിയപ്പെടുന്നു. മൂന്നാം തൃക്കണ്ണിന്റെ ഈ ഭാഗം ഊര്‍ജചക്രമാണ്. ഇവിടം ഉത്തേജിപ്പിയ്ക്കാന്‍ പൊട്ടു തൊടുന്നത് സഹായിക്കുമെന്നാണ് വിശ്വാസം.

സ്ത്രീകളില്‍ ഈ ഭാഗത്തു പൊട്ടു തൊടുന്നത്

സ്ത്രീകളില്‍ ഈ ഭാഗത്തു പൊട്ടു തൊടുന്നത്

സ്ത്രീകളില്‍ ഈ ഭാഗത്തു പൊട്ടു തൊടുന്നത് ശരീരത്തിലെ വിവിധ ചക്രങ്ങളെ സ്വാധീനിയ്ക്കാനും ഇതുവഴി ഊര്‍ജപ്രവാഹമുണ്ടാകാനും സഹായിക്കുന്നു.

ഊര്‍ജം

ഊര്‍ജം

ആറ് കോസ്മിക് ഊര്‍ജത്തിന്റെ ഭാഗമായ ഈ തൃക്കണ്ണിന്റെ ഭാഗം തടസപ്പെടുത്തരുതെന്നാണ് വിശദീകരണം. അതായത് ശരീരത്തിന്റെയും മനസിന്റെയും ഊര്‍ജം ഏകോപിപ്പിയ്ക്കുന്ന ഒരു പ്രത്യേക ബിന്ദുവാണിത്. ഇവിടം സ്റ്റിക്കര്‍ പൊട്ടു തൊടുമ്പോള്‍ തടസപ്പെടും. ഊര്‍ജത്തെയും ശാരീരിക പ്രവര്‍ത്തനങ്ങളേയും തടസപ്പെടുത്തും.

പൂജാവിധികളില്‍ പങ്കെടുക്കുമ്പോള്‍

പൂജാവിധികളില്‍ പങ്കെടുക്കുമ്പോള്‍

പൂജാവിധികളില്‍ പങ്കെടുക്കുമ്പോള്‍, പ്രത്യേകിച്ച് യാഗങ്ങളിലും ഇതുപോലുള്ള പൂജാസംബന്ധിയായ കാര്യങ്ങളിലും പങ്കെടുക്കുമ്പോള്‍ ഈ മൂന്നാംകണ്ണിന്റെ ഭാഗത്തുള്ള ചക്രങ്ങള്‍ ഉണരുന്നു. ഇത് പ്രവര്‍ത്തിയ്ക്കുന്നതുകൊണ്ടുതന്നെ ചിലപ്പോള്‍ നമുക്ക് ഉറക്കം വരുന്നതായും തോന്നും. ഊര്‍ജത്തിന്റെ ഒഴുക്കാണ് ഇതു സൂചിപ്പിയ്ക്കുന്നത്. ഇവിടെ സാധാരണ പൊട്ടു തൊടുമ്പോള്‍ ഈ ഭാഗം ഉത്തേജിതമായി ഊര്‍ജപ്രവാഹം ശരീരത്തിലുണ്ടാകും.

സ്റ്റിക്കര്‍ പൊട്ട് ഇത്

സ്റ്റിക്കര്‍ പൊട്ട് ഇത്

എന്നാല്‍ സ്റ്റിക്കര്‍ പൊട്ട് ഇത് തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. അതായത് ഈ ഭാഗം സ്റ്റിക്കര്‍ പൊട്ടു തൊടുന്നതിന്റെ മര്‍ദ്ദത്തില്‍ വരുന്നു. ശരീരത്തിന്റെ എനര്‍ജി മാത്രമല്ല, ശരീരവും പുറത്തെ കോസ്മിക് ഊര്‍ജവുമായും തടസമുണ്ടാകുന്നു.

യാഗ, പൂജാവിധികളില്‍

യാഗ, പൂജാവിധികളില്‍

യാഗ, പൂജാവിധികളില്‍ പൊസറ്റീവ് ഊര്‍ജം ധാരാളം പ്രവഹിയ്ക്കപ്പെടുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്കും ഊ ഊര്‍ജം ശരീരത്തിലേയ്ക്കു കടക്കും, മൂന്നാംകണ്ണിന്റെ ഭാഗവും ഇതില്‍ പ്രധാനം. ഇതുകൊണ്ടാണ് സ്റ്റിക്കര്‍ പൊട്ടു തൊട്ട് ഇവിടം തടസപ്പെടുത്തരുമെന്നു പറയുന്നതിന്റെ അര്‍ത്ഥം.

കുങ്കുമം, ചന്ദനം

കുങ്കുമം, ചന്ദനം

അതേ സമയം സ്വാഭാവികമായുള്ള കുങ്കുമം, ചന്ദനം തുടങ്ങിയവ കൊണ്ടു പൊട്ടു തൊടുമ്പോള്‍ ഈ പ്രത്യേക ബിന്ദുവും ഇതുവഴി ഊര്‍ജപ്രവാഹവും തടസപ്പെടുന്നില്ല. പൂജാവേളകളിലെങ്കിലും സ്റ്റിക്കര്‍ പൊട്ട് ഒഴിവാക്കി സാധാരണ പൊട്ടു തൊടണമന്നര്‍ത്ഥം.

ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി

ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി

ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി ഈ ബിന്ദുവില്‍ തടവുന്നത്‌ പതിവാണ്‌. ശിരോധാര ചിക്തസ ഈ അവസ്ഥയ്‌ക്ക്‌ ശമനം നല്‍കാനായി ചെയ്യാറുണ്ട്‌. ഈ ചികിത്സയില്‍ ഔഷധ എണ്ണ രോഗിയുടെ നെറ്റിയുടെ കേന്ദ്രത്തിലേക്ക്‌ ( നമ്മള്‍ പൊട്ടു തൊടുന്ന സ്ഥാനത്തേയ്‌ക്ക്‌) 40-60 മിനുട്ട്‌ നേരത്തേക്ക്‌ തുടര്‍ച്ചയായി ഒഴിക്കും.

പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും

പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും

പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ് ഈ ഭാഗത്തുള്ള പൊട്ടു തൊടല്‍. ശരീരത്തിന് ഉണര്‍വു നല്‍കാനും തലവേദന ശമിപ്പിയ്ക്കാനും സെറിബ്രല്‍ പാര്‍സിയുടെ ലക്ഷണങ്ങള്‍ മാറ്റാനുമെല്ലാം ഈ ബിന്ദുവില്‍ മസാജ് ചെയ്യുന്നതു കൊണ്ടു സാധിയ്ക്കുകയും ചെയ്യും.

English summary

Why Women Shouldn't Wear Sticker Bindhi During Puja

Why Women Shouldn't Wear Sticker Bindhi During Puja, read more to know about
Story first published: Monday, October 30, 2017, 13:21 [IST]
X
Desktop Bottom Promotion