For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും അടയാളമാണ് വളകൾ.

By Lekhaka
|

ഇന്ത്യയിലെ പെൺകുട്ടികളും വിവാഹം കഴിഞ്ഞ സ്ത്രീകളും ഏറ്റവും കൂടുതൽ അണിയുന്ന ആഭരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വളകൾ. വളരെക്കാലത്തെ ചരിത്രമുണ്ട് വളകൾക്ക്.

കുപ്പി, പലതരത്തിലുള്ള ലോഹങ്ങൾ, സ്വർണ്ണം, ശംഖ്, ആനക്കൊമ്പ് എന്നിങ്ങനെ പല വസ്തുക്കളിൽ നിന്ന് വളകൾ നിർമ്മിക്കാറുണ്ട്. പഞ്ചാബിലെ പരമ്പരാഗത വളകൾ ആനക്കൊമ്പിലാണ് ഉണ്ടാക്കുന്നത്. ബംഗാളിലാകട്ടെ, അത് ശംഖ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

ഉത്തർപ്രദേശിലെ പരമ്പരാഗത ആചാരമനുസരിച്ച് കല്യാണത്തിന് വധു ചുവന്ന കുപ്പിവളയും ചുവന്ന സാരിയും അണിയണം എന്നാണ്. അതേസമയം, മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ വധു പച്ച നിറത്തിലുള്ള കുപ്പിവളകളും സാരിയും അണിയണമെന്നാണ് ആചാരം. ഇതിനാൽ, ഇന്ത്യയുടെ പരമ്പരാഗത ആചാരങ്ങളുമായി വളകൾ ഒരുപാട് ബന്ധപ്പെട്ടിരിക്കുകയും, അത് പലതരത്തിലുള്ള വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഉദയം കൊടുക്കുകയും ചെയ്തിട്ടുണ്ട്.

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും അടയാളമാണ് വളകൾ. ആളുകൾ സ്വർണ്ണത്തിലും വജ്രത്തിലുമൊക്കെ തീർത്ത വളകൾ നിർമ്മിക്കാറുണ്ടെങ്കിലും കുപ്പിയില്യം ശംഖിലും ആനക്കൊമ്പിലും തീർത്ത വളകൾക്കും ഒരുപാട് പ്രചാരമുണ്ട്. കുപ്പിവളകളുടെ ശബ്ദം ദുഷിച്ച ശക്തികളെ അകറ്റും എന്നാണ് വിശ്വാസം. കുപ്പിവളകൾ കാണുമ്പോൾ തന്നെ സന്തോഷകരമായ അനുഭൂതി പൊതുവെ നമുക്ക് ലഭിക്കാറുണ്ട്.

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

പല നിറത്തിലും ഭംഗിയിലുമുള്ള പ്ലാസ്റ്റിക്ക് വളകൾക്ക് ഒരുപാട് പ്രചാരം ലഭിച്ചുവെങ്കിലും അവയ്ക്കൊന്നും കുപ്പിവളകൾ അണിയുമ്പോഴുള്ള ഭംഗിയും സുഖവുമൊന്നും ലഭിക്കുകയില്ല.

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

ഇതിനാൽ തന്നെ, പരമ്പരാഗതമായി അനുവദിച്ചിട്ടുള്ള വസ്തുക്കൾ അല്ലാതെയുള്ള മറ്റ് പുത്തൻ വസ്തുക്കളാൽ നിർമ്മിതമായ വളകൾ അണിഞ്ഞാൽ വളകൾ ധരിക്കുന്നതിന്റെ യഥാർത്ഥ ഗുണങ്ങൾ ലഭിക്കുകയില്ല എന്നാണ് പറയപ്പെടുന്നത്. കുപ്പിവളകളുടെ മനോഹര ശബ്ദം സ്ത്രീയുടെ ശരീരത്തിന് ചുറ്റും ഒരു പ്രഭാവലയം തീർക്കുകയും, അത് അവളെ അപകടങ്ങളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും അസുഖങ്ങളിൽ നിന്നുമൊക്കെ രക്ഷിക്കും എന്നുമാണ് വിശ്വാസം.

ഈ വസ്തുത വളരെ വ്യക്തമായി പുരാതന ഹിന്ദു ലിഖിതങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അതിൽ പറഞ്ഞിട്ടുള്ള പ്രകാരം, വളകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ക്രിയ ശക്തി ഉണ്ടാവുകയും അത് സ്ത്രീകളിലെ സൂര്യ നാഢിയെ ഉണർത്തുകയും ചെയ്യുന്നു. സൂര്യ നാഡീ യിൽ നിന്ന് ശക്തി തരംഗങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നു. ഈ തരംഗങ്ങൾ സ്ത്രീയുടെ ശരീരത്തെ പൊതിയുകയും അന്തരീക്ഷത്തിലെ ദുഷിച്ച ശക്തികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

ഒരോ കയ്യിലും അണിയുന്ന വളകളുടെ എണ്ണമനുസരിച്ച് വ്യത്യസ്തമായിരിക്കും അത് ഉത്പാദിപ്പിക്കുന്ന ഊർജ്ജം. പൊതുവെയുള്ള വിശ്വാസമനുസരിച്ച് ഒരോ കൈയ്യിലും അണിയേണ്ട വളകളുടെ എണ്ണം മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് എന്നിവയിൽ ഏതെങ്കിലുമാവാം.

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

ചെറിയ പെൺകുട്ടികൾ മൂന്ന് വളകൾ ഒരോ കൈയ്യിലുമായി അണിയുന്നതാണ് ഉത്തമം. പുതുമണവാട്ടികൾ കൂടുതൽ വളകൾ അണിയണമെന്നും, അത് വഴി അവർക്ക് ദുഷ്ടശക്തികളിൽ നിന്നും കരിങ്കണ്ണുകളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്നുമാണ് വിശ്വാസം.

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

അവളുടെ ആ വളകിലുക്കത്തിനു പുറകില്‍......

തിളകമുള്ള വളകൾ നല്ല ഊർജ്ജത്തെ പ്രതിഫലിപ്പിക്കാതിരിക്കുകയും ആകർഷിക്കാതിരിക്കുകയും ചെയ്യുന്നത് മൂലം അവ ധരിക്കുന്നത് ഉത്തമമല്ല എന്നുമാണ് വിശ്വാസം. കൂടാതെ, ഒരുപാട് ചിത്രപ്പണികൾ വളകളിൽ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. കാരണം, ഇത്തരം ചിത്രപ്പണികൾ ദുഷിച്ച ഊർജ്ജം ഉണ്ടാകുവാൻ കാരണമാകുകയും, വളകൾ ധരിക്കുന്നതിന്റെ യഥാർത്ഥ ഗുണങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യുന്നു.

.

Read more about: pulse life
English summary

Why Do Indian Women Wear Bangles

Why Do Indian Women Wear Bangles, Read more to know about,
Story first published: Wednesday, March 8, 2017, 16:17 [IST]
X
Desktop Bottom Promotion