പൊട്ടും ചന്ദനവും മോതിരവിരലാല്‍ തൊടൂ, കാരണം

Posted By:
Subscribe to Boldsky

നെറ്റിയില്‍ കുങ്കുമവും പൊട്ടുമെല്ലാം തൊടുന്നത് ഇന്ത്യക്കാര്‍ക്കിടയില്‍ പതിവാണ്. കുങ്കുമവും പൊട്ടും മാത്രമല്ല, ചന്ദനവും ഭസ്മവുമെല്ലാം തൊടും.

സ്ത്രീകളാണ് കൂടുതലും കുങ്കുമവും പൊട്ടുമെല്ലാം തൊടുക. ഇതിനെല്ലാം വിരലുകളെ തന്നെയാണ് ആശ്രയിക്കുകയും ചെയ്യുക. സാധാരണ ഒരു വിരലോ രണ്ടു വിരലോ ഉപയോഗിച്ചാണ് പൊട്ടും ചന്ദനവുമെല്ലാം തൊടുന്നത്. നാലു വിരലുകളിലും ഇവയെടുത്തു തൊടുന്നവരുമുണ്ട്.

പലരും പല വിരലുകളായിരിയ്ക്കും തിലകം തൊടാന്‍ ഉപയോഗിയ്ക്കുന്നത്. ഇത് പലര്‍ക്കും ശീലമായിരിക്കും.

ഓരോ വിരലുകള്‍ ഉപയോഗിച്ചു പൊട്ടു തൊടുന്നതിന് ഓരോ അര്‍ത്ഥങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

നടുവിരല്‍

നടുവിരല്‍

നടുവിരല്‍ കൊണ്ട് പൊട്ടോ ചന്ദനമോ തൊട്ടാല്‍ പണവും ഐശ്വര്യവുമാണ് ഫലമായി പറയുന്നത്. നടുവിരലിന്റെ അടിഭാഗത്തായാണ് ശനിയുടെ സ്ഥാനം. ശനി ദേവനാണ് നമ്മുടെ ജീവിതത്തെ സംരക്ഷിയ്ക്കുന്നതെന്നാണ് വിശ്വാസം. ആരോഗ്യവും ഈ രീതിയില്‍ തൊട്ടാല്‍ ഫലമാണ്.

മോതിരവിരല്‍

മോതിരവിരല്‍

മോതിരവിരല്‍ കൊണ്ടു പൊട്ടുതൊട്ടാല്‍ സമാധാനപൂര്‍ണമായ ജീവിതമാണ് ഫലം. മോതിര വിരലിന്റെ കീഴ്ഭാഗത്തായാണ് സൂര്യന്റെ സ്ഥാനം. ഇതു വച്ച് തിലകം തൊടുന്നത് നെറ്റിയിലെ ആഗ്യ ചക്രത്തെ ഉണര്‍ത്തുമെന്നാണ് വിശ്വാസം.

ദേവീദേവതമാരെ

ദേവീദേവതമാരെ

ദേവീദേവതമാരെ സാധാരണ മോതിരവിരല്‍ കൊണ്ടാണ് തിലകം തൊടുവിക്കാറ്. ഇവരെ ഉണര്‍ത്തന്നതിന് തുല്യമാണിതെന്നാണ് വിശ്വാസം.

തള്ള വിരല്‍

തള്ള വിരല്‍

ചിലര്‍ തള്ള വിരല്‍ കൊണ്ടും തിലകം തോടും. വീനസ് തള്ളവിരലിന്റെ അടിഭാഗത്താണെന്നാണ് വിശ്വാസം. ഈ വിരല്‍ കൊണ്ടു തിലകം തൊടുന്നത് ആരോഗ്യവും പണവും നല്‍കുമെന്നാണ് വിശ്വാസം.

തള്ള വിരല്‍

തള്ള വിരല്‍

ആര്‍ക്കെങ്കിലും സുഖമില്ലെങ്കില്‍ തള്ള വിരല്‍ കൊണ്ട് നെറ്റിയില്‍ ചന്ദനം തൊടുവിയ്ക്കുന്നത് രോഗശാന്തി നല്‍കുമെന്നാണ് വിശ്വാസം.

ചൂണ്ടുവിരല്‍

ചൂണ്ടുവിരല്‍

ചൂണ്ടുവിരല്‍ കൊണ്ടു പൊട്ടു തൊട്ടാല്‍ മോക്ഷം എന്നാണ് വിശ്വാസം. അതായത് മരണം സൂചിപ്പിയ്ക്കുന്നു. മരണത്തിലൂടെ ദേഹത്തേയും ദേഹിയേയും വേര്‍പെടുത്തുന്നു. ഇതിന് ചൂണ്ടുവിരലാണ് ഉപയോഗിയ്ക്കുക. സുഖമരണം കാത്തു കിടിക്കുന്നവര്‍ക്ക് മോക്ഷ പ്രാപ്തിക്കായി ചൂണ്ടുവിരല്‍ കൊണ്ടു തിലകം തൊടുവിയ്ക്കാം.

English summary

Which Finger Should You Use To Apply Tilak

Which Finger Should You Use To Apply Tilak, Read more to know about,
Story first published: Friday, November 24, 2017, 14:45 [IST]