ഇതിലൊരു വാതില്‍ തെരഞ്ഞെടുക്കൂ,വായിക്കൂ

By: Archana
Subscribe to Boldsky

മനസിന്റെ കളികള്‍ മനസിലാക്കാന്‍ ശാസ്ത്രത്തിന്റെ ആവശ്യമില്ല, ഇതിന് പിന്നിലെ യുക്തി വളരെ കൃത്യമായതിനാല്‍ വളരെ പെട്ടെന്ന് വിശകലനം ചെയ്യാന്‍ കഴിയും.

ഇത്തരത്തിലുള്ള ഒരു മനസിന്റെ കളിയാണ് ഇന്നിവിടെ പങ്കുവയ്ക്കുന്നത്. ഇതില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇക്കൂട്ടത്തില്‍ സന്തോഷത്തിലേക്ക് തുറക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന വാതില്‍ തിരഞ്ഞെടുക്കുക മാത്രമാണ്.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വാതില്‍ വിശകലനം ചെയ്യുന്നതിലൂടെ നിങ്ങള്‍ ജീവിതത്തെ എങ്ങനെ കാണുന്നു എന്നും നിങ്ങള്‍ ജീവിതത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണന്നും മനസ്സിലാക്കാം.

ഇതിലൊരു വാതില്‍ തെരഞ്ഞെടുക്കൂ,വായിക്കൂ

ഇതിലൊരു വാതില്‍ തെരഞ്ഞെടുക്കൂ,വായിക്കൂ

നാലു വാതിലുകളാണ് ഇതിനായുള്ളത്. ഇതില്‍ ഒരു വാതില്‍ തെരഞ്ഞെടുക്കുകയും വേണം. ഇവയില്‍ ഓരോന്നും ഓരോ രീതി പറയുന്നു.

ചുവന്ന വാതില്‍

ചുവന്ന വാതില്‍

ചുവന്ന വാതില്‍ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ നിങ്ങള്‍ ഊര്‍ജസ്വലതയും ചൈതന്യവും ഉള്ള താരതമ്യേന പ്രശസ്തരായ വ്യക്തി ആയിരിക്കും. രസികരും പോസിറ്റീവ് എനര്‍ജി ഉള്ളവരും ആയിരിക്കും ഫലിതപ്രിയരായിരിക്കും. പൂര്‍ത്തിയാക്കുന്ന ജോലികള്‍ അംഗീകരിക്കപ്പെടണമെന്നും ബഹുമാനം കിട്ടണം എന്നും ആഗ്രഹിക്കുന്ന നിങ്ങള്‍ മത്സരബുദ്ധി ഉള്ളവര്‍ ആയിരിക്കും. ഇതിന് പുറമെ ഉത്സാഹികളായിരിക്കും സുഹൃത്തുക്കളും കുടുംബാഗങ്ങളുമായുള്ള ബന്ധം ഊഷ്മളവും പ്രചോദനം നല്‍കുന്നതും ആയിരിക്കും. ശുഭാപ്തി വിശ്വാസി ആയിരിക്കും.

നീല വാതില്‍

നീല വാതില്‍

നീല വാതിലാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ അതിനര്‍ത്ഥം എടുക്കുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് ഇഷ്ടം എന്നാണ്. മറ്റുള്ളവരുടെ രക്ഷകനും സഹായിയും ആയിരിക്കുന്ന നിങ്ങളുടെ വിജയം ആശ്രയിച്ചിരിക്കുന്നത് കുറച്ച് സുഹൃത്തുക്കളുമായി പങ്കിടുന്ന ആഴത്തിലുള്ള ബന്ധത്തിലാണ്. വളരെ കുറച്ചു പേരെ മാത്രമെ സ്വന്തമെന്ന് കരുതു . എല്ലാവരുടെയും മുമ്പില്‍ ഹൃദയം തുറക്കില്ല. ശാന്തമായി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും നിങ്ങള്‍. പുറമെ പരുക്കനായി പെരുമാറുമെങ്കിലും സ്‌നേഹമുള്ളവരായിരിക്കും സന്തോഷവും യഥാര്‍ത്ഥ സ്‌നേഹവും ആഗ്രഹിക്കുന്നവരായിരിക്കും. നിങ്ങള്‍ തേടുന്നത് ഒരിക്കല്‍ കണ്ടെത്തിയാല്‍ പിന്നെ ശാന്തത അനുഭവിക്കും.

പര്‍പ്പിള്‍ വാതില്‍

പര്‍പ്പിള്‍ വാതില്‍

ഇതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വലുത് അധികാരവും പ്രതാപവുമാണ് എന്നാണ്. സ്വയം നിയന്ത്രണവും ഇച്ഛാശക്തിയും മനക്കരുത്തും ഉളളവരായിരിക്കും നിങ്ങള്‍. ഒരു കാര്യത്തിനും മുഖസ്തുതി പറയുന്നവരായിരിക്കില്ല. ഇത് ആളുകള്‍ക്ക് നിങ്ങളോട് ഭയം തോന്നാന്‍ കാരണമായേക്കും. എന്നാല്‍, യഥാര്‍ത്ഥ സ്‌നേഹവും സമര്‍പ്പണവും ആഗ്രഹിക്കുന്ന ദയാലുവായിരിക്കും നിങ്ങള്‍. സ്‌നേഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ മുന്നിലായിരിക്കും.

മൂങ്ങ വാതില്‍

മൂങ്ങ വാതില്‍

ഇതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ വളരെ ജിജ്ഞാസയും സവിശേഷതയും ഉള്ളവരായിരിക്കും എന്നാണ്.ഊര്‍ജ്ജസ്വലതയും വ്യക്തിത്വവും സ്വാതന്ത്ര്യവും ഉള്ളവരായിരിക്കും. ഹൃദയവിശാലതയും ദയയും ഉള്ളവരായിരിക്കും അതിനാല്‍ സുഹൃത്തുക്കളും കുടുംബാഗങ്ങളും നിങ്ങളെ ഏറെ ഇഷ്ടപ്പെടും. നിസ്വാര്‍ത്ഥതയാല്‍ ആനന്ദം അനുഭവിക്കുന്ന വ്യക്തികളുമായാണ് സാധാരണ മൂങ്ങയെ ബന്ധപ്പെടുത്തുന്നത്. അതിനാല്‍ സമൃദ്ധമായ ജീവിതമായിരിക്കും നിങ്ങളെ കാത്തിരിക്കുക. ഭാഗ്യവും തേടിയെത്തും.

English summary

Which Door Do You Think Leads To Happiness

Which Door Do You Think Leads To Happiness, read more to know about
Subscribe Newsletter