'കുഞ്ഞി' വിരലെങ്കിലും ഭാഗ്യമിരിയ്ക്കുന്നതവിടെയാണ്

Posted By:
Subscribe to Boldsky

കൈയ്യിലെ അഞ്ച് വിരലുകളില്‍ ഏറ്റവും ഓമനത്തവും സ്‌നേഹവും തോന്നുന്നതാണ് ചെറുവിരല്‍. കൈരേഖാശാസ്ത്രം അറിയുന്നയാള്‍ക്ക് ഒരാളുടെ ചെറിയ വിരല്‍ നോക്കിയാല്‍ അയാളുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം മനസ്സിലാക്കാന്‍ കഴിയും. ഓരോരുത്തരുടേയും വിരലിന്റെ നീളം പലതായിരിക്കും. തലമുടിയും നഖവും വീട്ടിനകത്തിടരുത്, കാരണം?

ഓരോ വിരലിന്റേയും ശാസ്ത്രമനുസരിച്ച് ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാം. എന്നാല്‍ ചെറിയ വിരലിന് അതില്‍ കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ട്. എന്തൊക്കെയെന്ന് നോക്കാം. ദൗര്‍ഭാഗ്യം ഉടനെന്ന് സൂചിപ്പിക്കും സ്വപ്‌നങ്ങള്‍

വിരലിന്റെ മൂന്ന് ഭാഗങ്ങള്‍

വിരലിന്റെ മൂന്ന് ഭാഗങ്ങള്‍

വിരലിന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ഓരോ ഭാഗത്തിനും വ്യത്യസ്ത നീളമായിരിക്കും ഉണ്ടാവുക. ഇത് നോക്കി നിങ്ങളുടെ ഭാവിയും ഭാഗ്യവും പ്രവചിക്കാന്‍ കഴിയും.

 ആദ്യഭാഗം

ആദ്യഭാഗം

വിരലിന്റെ താഴെ നിന്നുള്ള ആദ്യഭാഗം എടുത്താല്‍ മറ്റുള്ള രണ്ട് ഭാഗത്തെ അപേക്ഷിച്ച് ഈ ഭാഗത്തിന് നീളം കൂടുതലാണെങ്കില്‍ മികച്ച ആശയവിനിമയ ശേഷി ഉള്ള വ്യക്തിയായിരിക്കും നിങ്ങള്‍ എന്നതാണ്. മാത്രമല്ല മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മുന്നിലായിരിക്കും ഇവര്‍. മാത്രമല്ല സാമ്പത്തികമായി പുരോഗതിയും ഉണ്ടാവും.

രണ്ടാമത്തെ ഭാഗം

രണ്ടാമത്തെ ഭാഗം

മറ്റ് രണ്ട് ഭാഗത്തേയും അപേക്ഷിച്ച് വിരലിന്റെ രണ്ടാമത്തെ ഭാഗമാണ് വലുതെങ്കില്‍ ഇവര്‍ മറ്റുള്ളവരെ വളരെയധികം ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും പരിചരിയ്ക്കുന്നവരായിരിക്കും. പഠനത്തിലൂടെ ഉന്നതിയിലെത്താന്‍ ഇവര്‍ക്ക് കഴിയും.

 മൂന്നാം ഭാഗം

മൂന്നാം ഭാഗം

വിരലിന്റെ ഏറ്റവും മുകളിലുള്ള മൂന്നാം ഭാഗം മറ്റ് രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് വലുതാണെങ്കില്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുന്നവരായിരിക്കും. മാത്രമല്ല നീതിയുടേയും ന്യായത്തിന്റേയും ഭാഗത്ത് നില്‍ക്കുന്നവരും ആയിരിക്കും. ഉത്തമപങ്കാളിയെ ലഭിയ്ക്കുന്ന കാര്യത്തില്‍ സംശയം വേണ്ട

മൂന്ന് ഭാഗങ്ങളും

മൂന്ന് ഭാഗങ്ങളും

ഇനി വിരലിന്റെ മൂന്ന് ഭാഗങ്ങളും ഒരു പോലെ ആണെങ്കിലും അത് ചെറുതാണെങ്കിലും ഒരിക്കലും മറ്റുള്ളവരാല്‍ ആദരിക്കപ്പെടാന്‍ ഇവര്‍ക്ക് കഴിയില്ല. മാത്രമല്ല ഒരിക്കലും ഇവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിയ്ക്കില്ല എന്നത് തന്നെയാണ് കാര്യം.

നടുഭാഗം മാത്രം ചെറുതാണെങ്കില്‍

നടുഭാഗം മാത്രം ചെറുതാണെങ്കില്‍

വിരലിന്റെ നടുഭാഗം മാത്രം ചെറുതാണെങ്കില്‍ അയാളൊരിക്കലും കഠിനാധ്വാനി ആയിരിക്കില്ല. മാത്രമല്ല പണിയെടുക്കാന്‍ മടിയുള്ളയാളും ആയിരിക്കും.

 അടിഭാഗം ചെറുതാണെങ്കില്‍

അടിഭാഗം ചെറുതാണെങ്കില്‍

വിരലിന്റെ താഴ്ഭാഗം ചെറുതാണെങ്കില്‍ അറിവില്ലായ്മയായിരിക്കും ഇത്തരക്കാരുടെ കൂടപ്പിറപ്പ്. മാത്രമല്ല ഏത് കാര്യത്തിനും ചിന്തിയ്ക്കാതെ എടുത്ത് ചാടുന്നതും ഇവരുടെ ശീലമായിരിക്കും.

English summary

What These three parts In His Little Finger Means

Each person has different fingers, which means that the finger length is different for everyone. But what can say a lot about a person's personality is the little finger.
Story first published: Monday, March 20, 2017, 13:47 [IST]
Please Wait while comments are loading...
Subscribe Newsletter