ഇടതുകവിളിലെ മറുകിന് ഇത്ര ഭാഗ്യമോ?

Posted By:
Subscribe to Boldsky

പലര്‍ക്കും ശരീരത്തില്‍ പല തരത്തിലുള്ള കലകളും കാക്കപ്പുള്ളികളും എല്ലാം ഉണ്ട്. പലപ്പോഴും സാമുദ്രിക ശാസ്ത്രപ്രകാരം സ്ത്രീ-പുരുഷ ലക്ഷണങ്ങളില്‍ ഇവയെല്ലാം പല ഭാഗ്യങ്ങളേയും നിര്‍ഭാഗ്യങ്ങളേയും സൂചിപ്പിക്കുന്നതാണ്.

ഇത്തരത്തില്‍ ശരീരത്തില്‍ കാണപ്പെടുന്ന മറുകുകളും കാക്കപ്പുള്ളികളും കലകളും നമുക്ക് ഭാവിയെപ്പറ്റിയും നമുക്കുള്ളില്‍ കുടിയിരിക്കുന്ന നെഗറ്റീവ് പോസിറ്റീവ് എനര്‍ജിയെ പറ്റിയും പറഞ്ഞ് തരുന്നു. ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ ഉള്ള കലകളാണ് നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നത് എന്ന് നോക്കാം. തള്ളവിരലിലെ നഖം നോക്കൂ, നിങ്ങളാകും ആ ഭാഗ്യവാന്‍

 വയറിനു മുകളില്‍

വയറിനു മുകളില്‍

വയറിനു മുകളില്‍ സ്ത്രീയ്ക്ക് മറുകോ കാക്കപ്പുള്ളിയോ ഉണ്ടെങ്കില്‍ അത് അവരുടെ ഭാഗ്യത്തെ സൂചിപ്പിയ്ക്കുന്നു. മാത്രമല്ല സന്തോഷവും സമാധാനവും നല്‍കുന്ന ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാകുക.

 സ്ത്രീകളുടെ പാദത്തില്‍

സ്ത്രീകളുടെ പാദത്തില്‍

സ്ത്രീയുടെ പാദത്തില്‍ മറുകോ നഖത്തിനു മുകളില്‍ വെളുത്തതോ ചുവന്നതോ ആയ പാടുകളോ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

 മൂക്കിനു മുകളില്‍

മൂക്കിനു മുകളില്‍

പലപ്പോഴും മൂക്കിനു മുകളില്‍ കാക്കപ്പുള്ളി ഉണ്ടാവുന്നത് ഭാഗ്യ ലക്ഷണമായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍. മാത്രമല്ല എത്ര അപകടാവസ്ഥയിലാണ് ജീവിതമെങ്കിലും ആ സമയത്ത് വരെ ഭാഗ്യം കൊണ്ടു വരാന്‍ ഇത്തരത്തിലുള്ള മറുകുകളും കാക്കപ്പുള്ളികളും സഹായിക്കും.

നാവിന്റെ നിറം

നാവിന്റെ നിറം

സ്ത്രീകളുടെ നാവ് മൃദുലവും പിങ്ക് നിറത്തോട് കൂടിയതും ആണെങ്കില്‍ ഇത്തരക്കാര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും നിലയും വിലയും ഉണ്ടാകും എന്നതാണ് സത്യം. മാത്രമല്ല സന്തോഷം എന്നത് സമൂഹത്തില്‍ നിന്നും ഇത്തരക്കാര്‍ക്ക് ലഭിയ്ക്കും.

 പാദത്തിന്റെ നിറവും മൃദുത്വവും

പാദത്തിന്റെ നിറവും മൃദുത്വവും

പാദങ്ങളുടെ നിറവും മൃദുലതയുമാണ് പലപ്പോഴും പലരുടേയും പാദത്തെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ മൃദുലവും പിങ്ക് നിറത്തിലുമുള്ള പാദങ്ങള്‍ തന്നെയാണ് പലപ്പോഴും സ്ത്രീകളുടെ ഭാഗ്യത്തിനു കാരണം. മാത്രമല്ല ഇത്തരത്തിലുള്ള പാദങ്ങള്‍ പലര്‍ക്കും നമ്മളോട് ആകര്‍ഷണത്വം തോന്നുവാന്‍ കാരണമാകും.

കാല്‍വിരലിന്റെ നീളം

കാല്‍വിരലിന്റെ നീളം

സ്ത്രീകളുടെ കാല്‍ വിരലുകള്‍ക്ക് ഒരേ നീളമാണെങ്കില്‍ ഇത് പലപ്പോഴും നമ്മുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നു. മാത്രമല്ല ഇത് ജീവിതം മുഴുവന്‍ സന്തോഷത്തോടെ ഇരിയ്ക്കാം എന്നതിന്റെ ലക്ഷണമാണ്.

കാലിന്റെ നീളം

കാലിന്റെ നീളം

സ്ത്രീകളുടെ കാലിന്റെ നീളമാണ് പലപ്പോഴും ഭാഗ്യത്തെ സൂചിപ്പിക്കുന്നത്. ഇത് നമുക്ക് ജീവിതത്തിലുടനീളമുണ്ടാകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്നു.

കവിളിലെ കാക്കപ്പുള്ളി

കവിളിലെ കാക്കപ്പുള്ളി

കവിളില്‍ കാക്കപ്പുള്ളിയുണ്ടാകുന്നത് പലപ്പോഴും സൗന്ദര്യത്തിന്റെ കൂടെ ലക്ഷണമാണ്. മാത്രമല്ല സന്തുഷ്ടകരമായ കുടുംബജീവിതവും പാചക കലയിലുള്ള വൈദഗ്ധ്യവും ഇത്തരത്തില്‍ മറുകുള്ളവരുടെ കഴിവായി കണക്കാക്കുന്നു.

English summary

What Moles and mark on Body Tell about Your Luck, Life and Character

What Moles and mark on Body Tell about Your Luck, Life and Character.