Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
തള്ളവിരലിലെ നഖം നോക്കൂ, നിങ്ങളാകും ആ ഭാഗ്യവാന്
തള്ളവിരല്‍ നോക്കി തള്ളവിരലിന്റെ നഖം നോക്കി പല കാര്യങ്ങളും മനസ്സിലാക്കാം
കൈയ്യിലെ അഞ്ച് വിരലും ഒന്നിനൊന്ന് നമുക്ക് ഉപയോഗപ്രദമാണ്. ഒരു വിരല്‍ ഇല്ലാതാവുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ. ഹസ്തരേഖാശാസ്ത്രത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഹസ്തരേഖാശാസ്ത്രം നോക്കി നമ്മുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും നിശ്ചയിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഇതിന് പിറകേ ആളുകള്‍ നടക്കുന്നതും. ഇത്തരം പാടുകള്‍ ശരീരത്തിലുണ്ടോ, ചില സൂചനകളാണവ
എന്നാല്‍ ഹസ്തരേഖാശാസ്ത്രം പോലെ തന്നെയാണ് കൈയ്യിലെ ഓരോ വിരല്‍ നോക്കിയും ഭാവിയും ഭാഗ്യവും പറയുന്നത്. ഇത്തരത്തില്‍ തള്ളവിരല്‍ നോക്കി ഭാവിയും ഭാവിയിലെ ഭാഗ്യത്തേയും തീരുമാനിയ്ക്കാം. എങ്ങനെയെന്ന് നോക്കാം. തള്ളവിരലിലെ നഖം നോക്കി ഇനി എങ്ങനെ ഭാഗ്യത്തെ പ്രവചിയ്ക്കാം എന്ന് നോക്കാം.

തലച്ചോറും തള്ളവിരലും
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുമായി ഏറ്റവും കൂടുതല്‍ അടുത്ത് കിടക്കുന്നത് തള്ളവിരലാണ്. ഒരാളുടെ വില്പവ്വറിനെ വരെ തീരുമാനിയ്ക്കാന്‍ തള്ളവിരലിന് കഴിയും. കാരണം അത്രയേറെ പവ്വറാണ് തള്ളവിരലിനെന്നതാണ് കാര്യം.

നീളമുള്ളതും ചതുരത്തിലുള്ളതും
ദീര്‍ഘചതുരത്തിലുള്ള നഖമാണോ നിങ്ങലുടെ തള്ളവിരലിലേത്. എങ്കില്‍ ശരിയ്ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. ഏത് കാര്യത്തിനും ഫലം നെഗറ്റീവ് ആണെങ്കില്‍ പോലും ശരി മാത്രം ചെയ്യാന്‍ നിങ്ങള്‍ പ്രേരിതനാവും.

പരന്നതും വിശാലമായതും
ചിലരുടെ നഖം നിങ്ങള്‍ കണ്ടിട്ടുണ്ടാവും പരന്നതും വിശാലമായതുമായ തള്ളവിരലിലെ നഖങ്ങളായിരിക്കും നിങ്ങളുടേത്. ഇത്തരം നഖങ്ങളും വിരലുകളും ഉള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ചിന്തിച്ച് ചെയ്യുന്നവരായിരിക്കും. മാത്രമല്ല ഉപദേശിക്കാനും ഉപദേശിച്ച് നല്ല വഴിയിലൂടെ നടത്താനും ഇവര്‍ക്ക് കഴിയും.

ചെറുതും വട്ടത്തിലുള്ളതും
ചെറുതും വട്ടത്തിലുള്ളതും ആണ് നിങ്ങലുടെ തള്ളവിരലിലെ നഖമെങ്കില്‍ ഉറച്ച മനസ്സിനുടമകളായിരിക്കും നിങ്ങള്‍. വിശ്വാസം തന്നെയായിരിക്കും ഏത് കാര്യത്തിനും അടിസ്ഥാനം എന്ന് അടിയുറച്ച് വിശ്വസിയ്ക്കുന്നവരായിരിക്കും നിങ്ങള്‍. മാത്രമല്ല ഭയം നിങ്ങളെ ഒരു തരത്തിലും ബാധിയ്ക്കുകയില്ല.

ചെറിയ നഖം
ചെറിയ നഖമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആശയവിനിമയത്തിന് നിങ്ങളെക്കഴിഞ്ഞേ മറ്റാളുകളുള്ളൂ എന്ന് നമുക്ക് അനുമാനിയ്ക്കാം. കാരണം അത്രയേറെ ഗുണകരമായിരിക്കും നിങ്ങളുടെ സംസാരം മറ്റുള്ളവര്‍ക്ക്.

ചതുരാകൃതിയില്‍ ഉള്ള നഖം
ചതുരാകൃതിയില്‍ ഉള്ള ചെറിയ നഖമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ എന്ത് കാര്യത്തിനും നേതൃത്വം നല്കാന് നിങ്ങള്‍ക്ക് പ്രത്യേക കഴിവായിരിക്കും. എന്താണ് ശരിയെന്ന് നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കുള്ളവരായിരിക്കും.

ത്രികോണാകൃതിയില്‍
ത്രികോണാകൃതിയിലും നഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ആണ് നിങ്ങളുടെ നഖത്തിന്റെ ആകൃതിയെങ്കില്‍ നിങ്ങള്‍ ബോള്‍ഡ് ആയി കാര്യങ്ങളെ തീരുമാനിയ്ക്കുന്നവനും ഭയം കൂടാതെ ഏത് കാര്യത്തേയും സമീപിയ്ക്കുന്നവനും ആയിരിക്കും.

ഓവല്‍ ഷേപ്പിലുള്ള നഖം
ഓവല്‍ ഷേപ്പിലുള്ള നഖമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങളൊരു ക്രിയേറ്റീവ് വ്യക്തിത്വത്തിന് ഉടമയായിരിക്കും. ഇതിലൂടെ തന്നെ ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ നിങ്ങള്‍ക്ക് സാധിയ്ക്കും.

ക്യൂട്ടിക്കിളിനോട് ചേര്‍ന്ന്
ക്യൂട്ടിക്കിളിനോട് ഒട്ടിച്ചേര്‍ന്നാണ് നഖമെങ്കില്‍ സമൂഹത്തില്‍ ഒരിക്കലും പിന്നോട്ട് പോകാത്തവനായിരിക്കും നിങ്ങള്‍. ഒരു കാരണവശാലും ഭയത്തോട് കൂടി യാതൊരു കാര്യത്തേയും സമീപിയ്ക്കേണ്ട അവസ്ഥ നിങ്ങളിലുണ്ടാവില്ല.



Click it and Unblock the Notifications
