രാശിപ്രകാരം ഈ പെണ്ണ് നിങ്ങള്‍ക്ക് ചേരുന്നതോ?

Posted By:
Subscribe to Boldsky

വിവാഹ സമയത്ത് രാശിയും പൊരുത്തവും ജാതകവും എല്ലാം നോക്കുന്നവരാണ് നമ്മളില്‍ പലരും. ചിലരാകട്ടെ ഇതൊന്നും നോക്കാതെ വിവാഹം കഴിച്ച് പിന്നീട് എന്തെങ്കിലും കുഴപ്പം വിവാഹ ജീവിതത്തില്‍ സംഭവിച്ചാല്‍ അതിന് ജാതകത്തേയും പൊരുത്തത്തേയും കുറ്റപ്പെടുത്തുന്നവരും. എന്നാല്‍ ഇത്തരം വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലുണ്ടാവുന്ന ഉയര്‍ച്ച താഴ്ചകളില്‍ തളര്‍ന്ന് പോകുന്നവരുമായിരിക്കും.

ശകുനം കാണുന്നത് നായയെങ്കില്‍ ഫലം

ജീവിതത്തിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് രാശിചക്രങ്ങള്‍. രാശി ചക്രം മാറി വരുന്നതനുസരിച്ച് ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കുന്നു. എന്നാല്‍ ജീവിതപങ്കാളിയുടെ കാര്യത്തില്‍ രാശിചക്രം എങ്ങനെയൊക്കെ മാറി മറിയുന്നു എന്ന് നോക്കാം.

 മേടം രാശി

മേടം രാശി

മേടം രാശിയിലുള്ളവര്‍ തങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം നിസാരമായി കണക്കാക്കില്ല. മാത്രമല്ല അവരുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം ഈ വ്യക്തിക്ക് നല്‍കുന്നു. ക്ഷമാശീലം വളരെയധികം കുറവായിരിക്കും ഇവര്‍ക്ക്. ഒരു പ്രശ്‌നം നേരിടുമ്പോള്‍ തുറന്നും സത്യസന്ധമായും ഇടപെടുന്ന പങ്കാളിയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. മേടം രാശിയിലുള്ളവര്‍ സമചിത്തത കുറഞ്ഞവരുമാണ്.

ഇടവം രാശി

ഇടവം രാശി

അല്‍പം ദേഷ്യക്കാരും കാഠിന്യം കൂടുതലുമായിരിക്കും ഇടവം രാശിക്കാര്‍. എന്നാല്‍ അതേ സമയം ലോലമനസുള്ളവരായിരിക്കും. പങ്കാളി തങ്ങളുടെ വികാരങ്ങളെ വൈകാരികമായും സൗമ്യമമായും പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍. ക്ഷമിക്കുന്നതുവരെ ദീര്‍ഘകാലം കോപത്തോടെ പെരുമാറുന്നവരാണ് ഇത്തരക്കാര്‍.

 മിഥുനം രാശി

മിഥുനം രാശി

സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ഏത് കാര്യത്തേയും ആവേശത്തോടെ തിരഞ്ഞെടുക്കും. ജീവിത പങ്കാളിയുടെ കാര്യത്തിലാണെങ്കിലും. തങ്ങളുടെ ബന്ധവും ആവേശവും ഉത്സാഹവും നിറഞ്ഞതായിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതുവഴി അവര്‍ക്ക് മടുപ്പ് അനുഭവപ്പെടില്ല. ഇടപെടലുകള്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ ഏറെ സമയം പങ്കാളികള്‍ക്കൊപ്പം ചെലവഴിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

വിശ്വസ്തത പുലര്‍ത്തുന്ന ഇത്തരക്കാര്‍ ആശ്രിതത്വത്തെ വിലമതിക്കുന്നവരാണ്. അവര്‍ അത് പങ്കാളികളില്‍ നിന്ന് തിരിച്ചും ആഗ്രഹിക്കും. തങ്ങളുടെ ആവശ്യങ്ങളില്‍ ആശ്രയിക്കാവുന്ന പങ്കാളികളെയാണ് അവര്‍ ആഗ്രഹിക്കുന്നത്.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിയില്‍ ജനിക്കുന്നവര്‍ പൊങ്ങച്ചക്കാരും ആത്മവിശ്വാസമുള്ളവരും ആയിരിക്കും. ഒരുമിച്ചായിരിക്കുമ്പോള്‍ തങ്ങളുടെ പങ്കാളിയും അതേ ആത്മവിശ്വാസവും പ്രശ്‌നരഹിതമായ സമീപനവും കാഴ്ചവെയ്ക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. തങ്ങളുടെ പങ്കാളികള്‍ക്കൊപ്പമായിരിക്കുമ്പോഴും സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ അവര്‍ ഇഷ്ടപ്പെടും.

കന്നി രാശി

കന്നി രാശി

കന്നിരാശിക്കാര്‍ കാര്യങ്ങളെ അവലോകനം ചെയ്യുന്ന സ്വഭാവക്കാരാണ്. എന്നാല്‍ ദയാവായ്പുള്ള ഹൃദയമുള്ളവരായതിനാല്‍ അവര്‍ ദയ കാണിക്കുന്നതിനെ അഭിനന്ദിക്കും. തങ്ങളുടെ പങ്കാളികള്‍ തങ്ങളോടും ചുറ്റുമുള്ളവരോടും ഇതേ ദയാവായ്പ് കാണിക്കണെമന്നാണ് ഇവരുടെ ആഗ്രഹം.

തുലാം രാശി

തുലാം രാശി

ഈ രാശിയില്‍ ജനിക്കുന്നവര്‍ സമാധാനപ്രേമികളായ നയകൗശലമുള്ളവരാണ്. അവര്‍ സമാധാനവും ഒരുമയും ആഗ്രഹിക്കുകയും, അത് അവരെ ആദര്‍ശവാദികളാക്കുകയും ചെയ്യും. തുലാം രാശിയിലുള്ളവരുടെ പങ്കാളികള്‍ കലഹങ്ങളും പ്രശ്‌നങ്ങളും കഴിയുന്നത്ര ഒഴിവാക്കണം.

 വൃശ്ചികം

വൃശ്ചികം

മറ്റ് രാശിയിലുള്ളവരെ അപേക്ഷിച്ച് ഏറ്റവും സംശയിക്കപ്പെടുന്നവരും അവിശ്വസ്തരുമാണ് ഇവര്‍. അവര്‍ക്ക് തങ്ങളുടെ പങ്കാളിയില്‍ വിശ്വാസമുണ്ടായിരിക്കും. വൃശ്ചികരാശിയിലുള്ളവരോട് സത്യസന്ധത പുലര്‍ത്തുകയും ആ വിശ്വാസം തെറ്റിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

ധനുരാശി

ധനുരാശി

സ്വതന്ത്ര സ്വഭാവമുള്ള ഇത്തരക്കാര്‍ പക്ഷേ മറ്റുള്ളവരെ ശരിക്കും സ്‌നേഹിക്കാന്‍ കഴിവുള്ളവരാണ്. തങ്ങളെ വിശ്വസ്തനായ ഒരു സുഹൃത്തായി പരിഗണിച്ചാല്‍ അവര്‍ ഏറെ സന്തുഷ്ടരായിരിക്കും. മറ്റുള്ളവര്‍ക്കും ആശ്രയിക്കാവുന്ന ഒരാളായിരിക്കണം തങ്ങളുടെ പങ്കാളി എന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

 മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ ഉത്തരവാദിത്വമുള്ളവരും പരിശ്രമശാലികളുമായിരിക്കും. തങ്ങളുടെ വില മനസിലാക്കുന്നവരാണ് ഇവര്‍. കൂടാതെ തങ്ങളുടെ പങ്കാളികളും തങ്ങളേപ്പോലെ ഉത്തരവാദിത്വമുള്ളവരും പരിശ്രമശാലികളുമായിരിക്കാന്‍ ഇവര്‍ ആഗ്രഹിക്കും. ഇവര്‍ ഈ ഗുണത്തെ വിലമതിക്കും. കാരണം ഒരു ബന്ധം നിലനിര്‍ത്തുന്നതിനായി കഠിനമായി പരിശ്രമിക്കും എന്ന് ഇത് കാണിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിയില്‍ ജനിക്കുന്നവര്‍ സാഹസികരും അതേസമയം തന്നെ വഴക്കാളികളുമായിരിക്കും. അവര്‍ ഇഷ്ടപ്പെടുന്ന ഏറെ കാര്യങ്ങളും ശരിയായിട്ടുള്ളതായിരിക്കും. തങ്ങളുടെ അഭിപ്രായത്തോട് പങ്കാളികള്‍ യോജിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവര്‍ സത്യസന്ധതയെ വിലമതിക്കുന്നതിനാല്‍ എപ്പോഴും ഇത് ആവശ്യപ്പെടില്ല.

മീനം രാശി

മീനം രാശി

മീനം രാശിക്കാരാണ് ഏറ്റവും ലോലമായ മനസ്സുള്ളവര്‍. ആവശ്യമായി വരുമ്പോള്‍ തങ്ങളോട് പ്രണയം പ്രകടിപ്പിക്കുന്ന, പരിചരണവും സൗകര്യങ്ങളും നല്‍കുന്ന പങ്കാളിയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. പങ്കാളികളുടെ ഏതാനും മധുരവചനങ്ങള്‍ കേള്‍ക്കുന്നത് തന്നെ അവരെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്.

English summary

What Kind of Partner You need According To Your Zodiac Sign

Here are the traits that you need in your relationship based on your sign read on
Story first published: Monday, July 3, 2017, 15:30 [IST]
Subscribe Newsletter