പുരുഷന്റെ ഈ സ്വഭാവം മുന്‍കൂട്ടിയറിയാം

Posted By:
Subscribe to Boldsky

എത്രയൊക്കെ അടുപ്പമുണ്ടെന്ന് പറഞ്ഞാലും പലപ്പോഴും മറ്റുള്ളവരുടെ മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയില്ല. ഭാര്യാഭര്‍ത്താക്കാന്‍മാരാണെങ്കില്‍ പോലും. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ കാമുകന്റെ അല്ലെങ്കില്‍ ഭര്‍ത്താവാന്‍ പോകുന്ന വ്യക്തിയുടെ സ്വഭാവം മുന്‍കൂട്ടി മനസ്സിലാക്കാം.

രാശിപ്രകാരം നിങ്ങള്‍ക്കതിന് കഴിയും. ഓരോ പുരുഷന്റേയും രാശിചക്രപ്രകാരം നിങ്ങള്‍ക്ക് അവരുടെ സ്വഭാവത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിയ്ക്കും. നോക്കാം നിങ്ങളുടെ ഭര്‍ത്താവിന്റെ സ്വഭാവസവിശേഷതകള്‍.

മേടം രാശി

മേടം രാശി

മേടം രാശിയിലാണ് നിങ്ങളുടെ പങ്കാളിയുടെ ജനനമെങ്കില്‍ ഇവര്‍ പ്രണയം നിറഞ്ഞ മനസ്സുള്ളവരായിരിക്കും. മാത്രമല്ല കണ്ണടച്ച് ഇത്തരക്കാരെ വിശ്വസിയ്ക്കാം.

 ഇടവം രാശി

ഇടവം രാശി

സ്‌നേഹക്കൂടുതല്‍ കൊണ്ട് നിങ്ങളെ വശം കെടുത്തും ഇടവം രാശിക്കാര്‍. കാരണം സൗഭാഗ്യങ്ങളാല്‍ നിറഞ്ഞവരായിരിക്കും ഇത്തരക്കാര്‍. ഏത് കാര്യവും വളരെ കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിവുണ്ടാവും.

മിഥുനം രാശി

മിഥുനം രാശി

സുഹൃത്തുക്കളെപ്പോലെയായിരിക്കും മിഥുനം രാശിയില്‍ പിറന്ന പുരുഷന്‍മാര്‍ തങ്ങളുടെ പങ്കാളിയെ കാണുന്നത്. മാത്രമല്ല മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേട്ട് മനസ്സിലാക്കാനും പരിഹാരം നിര്‍ദ്ദേശി്ക്കാനും ഇവര്‍ക്ക് കഴിയും.

കര്‍ക്കിടകരാശി

കര്‍ക്കിടകരാശി

പങ്കാളിയ്ക്ക് തുല്യപ്രാധാന്യം നല്‍കുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും ഭാര്യയെ അല്ലെങ്കില്‍ കാമുകിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കില്ല.

ചിങ്ങം രാശി

ചിങ്ങം രാശി

ക്രിയാത്മകമായി ഓരോ കാര്യങ്ങളേയും സമീപിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല സ്‌നേഹം കൊണ്ട് മറ്റുള്ളവരെ വീര്‍പ്പുമുട്ടിക്കും.

കന്നി രാശി

കന്നി രാശി

ക്ഷമയായിരിക്കും ഇവരുടെ ഏറ്റവും വലിയ ആയുധം. വിശ്വാസ്യത തന്നെയായിരിക്കും ഇവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യവും.

 തുലാം രാശി

തുലാം രാശി

മറ്റുള്ളവരെ അമ്പരപ്പിയ്ക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യാന്‍ കഴിവുണ്ടാകും.

വൃശ്ചികം രാശി

വൃശ്ചികം രാശി

വികാരങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഏത് കാര്യത്തേയും വികാരപരമായി സമീപിയ്ക്കുന്നവരാണ് ഇവര്‍.

 ധനു രാശി

ധനു രാശി

സാഹസിക കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ഏത് കാര്യത്തേയും തുറന്ന മനസ്സോടെ സമീപിയ്ക്കുന്നവരായിരിക്കും.

 മകരം

മകരം

തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും. അത് നല്ല തീരുമാനം ആണെങ്കിലും ചീത്ത തീരുമാനം ആണെങ്കിലും ഇതില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും.

 കുംഭം രാശി

കുംഭം രാശി

പങ്കാളിയെ മാത്രമല്ല കുടുംബത്തെ മൊത്തത്തില്‍ സംരക്ഷിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് ഇത്തരകാര്‍.

മീനം രാശി

മീനം രാശി

മീനം രാശിയില്‍ ജനിച്ചവര്‍ കാര്യപ്രാപ്തിയ്ക്ക് മുന്നിലായിരിക്കും. ഏത് കാര്യത്തേയും അതിന്റേതായ ഗൗരവത്തില്‍ സമീപിയ്ക്കും.

English summary

What Kind Of Husband Your Partner Will Be?Based On His Zodiac Signs

What Kind Of Husband Your Partner Will Be? Based On His Zodiac Signs.
Story first published: Wednesday, January 11, 2017, 9:00 [IST]