നിങ്ങളെ പണക്കാരനാക്കും വാസ്തു ടിപ്‌സ്

Posted By:
Subscribe to Boldsky

വാസ്തുവിന് നാം ജീവിതത്തില്‍ ഏറെ സ്ഥാനം കൊടുക്കാറുണ്ട്. ഇതിന് സ്വാധീവുമുണ്ട്. സാധാരണ വീടുപണിയുമ്പോഴാണ് വാസ്തുവിന് പ്രാമുഖ്യമുള്ളതെങ്കിലും ചിലപ്പോള്‍ ഇതല്ലാതെയും പല കാര്യങ്ങൡും നാം വാസ്തുവിനെ കൂട്ടു പിടിയ്ക്കാറുമുണ്ട്. വാസ്തുശാസ്ത്രം എന്നൊരു പ്രത്യേക ശാഖ തന്നെയുണ്ടെന്നു വേണം, പറയാന്‍.

പണക്കാരനാകുകയെന്നത് പലരുടേയും സ്വപ്‌നമാകും. എന്നാല്‍ അധികം പേര്‍ക്ക് ഈ ഭാഗ്യം അത്ര പെട്ടെന്നു ലഭിയ്ക്കുകയുമില്ല. പണം നേടാന്‍ ഭാഗ്യവും വേണം, അധ്വാനവും വേണം.

പണക്കാരനാകാനും വാസ്തു ടിപ്‌സ് സഹായിക്കും. പണക്കാരനാകാന്‍ നിങ്ങളെ സഹായിക്കുന്ന ചില വാസ്തു ടിപ്‌സിനെക്കുറിച്ചറിയൂ, ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് പണം നേടാന്‍ സഹായകമാണ്.

സ്വിമ്മിംഗ് പൂളോ ഇതുപോലുള്ള വെള്ളത്തിന്റെ ടാങ്കോ

സ്വിമ്മിംഗ് പൂളോ ഇതുപോലുള്ള വെള്ളത്തിന്റെ ടാങ്കോ

സ്വിമ്മിംഗ് പൂളോ ഇതുപോലുള്ള വെള്ളത്തിന്റെ ടാങ്കോ ജലസ്രോതസുകളോ തെക്കു പടിഞ്ഞാറ് ദിശയില്‍ പണിയരുത്. ഇതുപോലെ വീടിന്റെയോ ഓഫീസിന്റേയോ ഗ്രൗണ്ട് ലെവലില്‍ നിന്നും താഴെയായും പണിയരുത്.

 പണപ്പെട്ടിയോ ലോക്കറോ

പണപ്പെട്ടിയോ ലോക്കറോ

പണം വയ്ക്കുന്ന അലമാരിയോ പണപ്പെട്ടിയോ ലോക്കറോ വടക്കു ദിശയിലേയ്ക്കു തുറക്കുന്ന വിധത്തില്‍ സ്ഥാപിയ്ക്കുക. ഇത് ധനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്. കുബേരന്റെ വാസസ്ഥാനമാണ് വടക്കു ദിക്കെന്നു പറയും.

ബീമിന് താഴെയായി

ബീമിന് താഴെയായി

ഇതുപോലെ ലോക്കര്‍ ഒരിക്കലും ബീമിന് താഴെയായി വയ്ക്കുകയുമരുത്. ലോക്കര്‍ കാണത്തക്ക വിധത്തില്‍ എതിര്‍വശത്തായി ഒരു കണ്ണാടി സ്ഥാപിയ്ക്കുന്നത് ധനം ലഭിയ്ക്കാന്‍ വാസ്തു പ്രകാരം നല്ലതാണ്.

വടക്കു തെക്കു ദിശയില്‍

വടക്കു തെക്കു ദിശയില്‍

വീടിന്റെ വടക്കു തെക്കു ദിശയില്‍ ഒരിക്കലും അഴുക്കുകളോ വേസ്റ്റ് സാധനങ്ങളോ കുന്നുകൂട്ടിയിടരുത്. വയ്ക്കുകയും ചെയ്യരുത്. ഈ ഭാഗത്തു യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും, അതായത് സ്‌റ്റെയര്‍കേസ് പോലുള്ളവയോ വേണ്ട. മെഷീനുകള്‍ പോലുള്ളവയും ഇവിടെ വയ്ക്കരുത്.

വടക്കു കിഴക്കു ദിശയിലായി

വടക്കു കിഴക്കു ദിശയിലായി

വടക്കു കിഴക്കു ദിശയിലായി വലിയ ബില്‍ഡിംഗുകളോ ആരാധാനാലയങ്ങളോ ഉണ്ടെങ്കില്‍ അത്തരം സ്ഥലത്തു വീടു പണിയാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് ധനനഷ്ടത്തിന് ഇട വരുത്തും. അല്ലെങ്കില്‍ ഇവയുടെ നിഴല്‍ വീടിനു മുകളില്‍ വീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

തെക്കു പടിഞ്ഞാറു ദിക്കിലെ മേല്‍ക്കൂര

തെക്കു പടിഞ്ഞാറു ദിക്കിലെ മേല്‍ക്കൂര

തെക്കു പടിഞ്ഞാറു ദിക്കിലെ മേല്‍ക്കൂര വടക്കു കിഴക്കു ദിക്കിലേക്കാള്‍ പൊക്കത്തിലാകണം. അതായത് സ്ലോപ്പ് ഒരിക്കലും എതിര്‍ ദിശയില്‍ നിന്നും വടക്കു കിഴക്കു ദിക്കിലേയ്ക്കാകരുത്. ഇതുപോലെ തെക്കു പടിഞ്ഞാറു ദിശയിലെ ചുവരുകളും മതിലുകളും എതിര്‍ ദിശയിലേക്കാള്‍ ഉയരം കുറഞ്ഞതുമാകരുത്.

സ്ഥലം

സ്ഥലം

സ്ഥലം ഒരിക്കലും റോഡിനേക്കാള്‍ താഴെയാകരുതെന്നാണ് വാസ്തു ശാസ്ത്രം. ഒരേ നിരപ്പിലുള്ള സ്ഥലം, അതായത് റോഡിനു അതേ ഉയരത്തില്‍ നില്‍ക്കുന്ന സ്ഥലമാണ് ഏറെ ഗുണകരം.

തെക്കു പടിഞ്ഞാറു ദിക്കില്‍ വലിയ വൃക്ഷങ്ങളും

തെക്കു പടിഞ്ഞാറു ദിക്കില്‍ വലിയ വൃക്ഷങ്ങളും

തെക്കു പടിഞ്ഞാറു ദിക്കില്‍ വലിയ വൃക്ഷങ്ങളും മറ്റും വയ്ക്കുന്നത് സാമ്പത്തികം സുസ്ഥിരമാക്കി നിര്‍ത്താന്‍ നല്ലതാണ്. ഇത് കുടുംബത്തില്‍ ദോഷങ്ങള്‍ വരുത്തുന്നത് ഒഴിവാക്കാനും ഏറെ ഗുണകരമാണ.്

ബാത്‌റൂമില്‍

ബാത്‌റൂമില്‍

ചെലവു നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ ബാത്‌റൂമില്‍ ഫ്രഷ് ചെടികള്‍ വയ്ക്കാം. ഇത് പണം പോകുന്നതു തടയും.

അക്വേറിയം

അക്വേറിയം

അക്വേറിയം പണമുണ്ടാക്കാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണെന്നു പറയാം. വീടിന് ഐശ്വര്യവും ഊര്‍ജവുമുണ്ടാകും. ഇതിലെ വെള്ളം വൃത്തിയായിരിയ്ക്കണം. മീനുകള്‍ ആരോഗ്യമുള്ളവയായിരിയ്ക്കണം.

വീട്ടില്‍

വീട്ടില്‍

വീട്ടില്‍ പക്ഷിക്കൂടു വയ്ക്കുന്നതും പക്ഷികള്‍ക്കു തീറ്റ നല്‍കുന്നതുമെല്ലാം പണമുണ്ടാകാന്‍ സഹായിക്കും.

മണിപ്ലാന്റ്

മണിപ്ലാന്റ്

മണിപ്ലാന്റ് പോലുള്ള പണമാകര്‍ഷിയ്ക്കുന്ന സസ്യങ്ങള്‍ വീട്ടില്‍ വയ്ക്കാം. എന്നാല്‍ ഇവ കൃത്യമായ രീതിയില്‍ വേണം, വയ്ക്കാന്‍. ഇതിനായി വാസ്തു നിര്‍ദേശിയ്ക്കുന്ന ചില രീതികളുണ്ട്.

Read more about: pulse vastu life വാസ്തു
English summary

Vastu TIps That Attracts Money

Vastu TIps That Attracts Money, Read more to know about