വീട്ടിലെ പൂജാമുറിയ്ക്ക് ഈ ചിട്ടകള്‍ പ്രധാനം

Posted By:
Subscribe to Boldsky

വീട്ടിലൊരു പൂജാമുറി മിക്കവാറും പേര്‍ക്കു നിര്‍ബന്ധമാണ്. വീടിന്റെ ഐശ്വര്യത്തിനും നല്ലതിനമെല്ലാമായി ആഗ്രഹിയ്ക്കുന്ന ഒന്ന്. പൂജാമുറിയെ വീടിന്റെ അമ്പലം എന്നു തന്നെ വേണം, പറയാന്‍.

വീട്ടില്‍ പൂജാമുറിയും ഇതിലെ വിഗ്രഹങ്ങളുമൊന്നും തോന്നിയ പോലെ വയ്ക്കാന്‍ പാടില്ല. ഇത് ഗുണത്തേക്കാളേറെ ദോഷം കൊണ്ടുവരും.

വീട്ടിലെ പൂജാമുറി വയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യക കാര്യങ്ങളെക്കുറിച്ചറിയൂ,

വിഗ്രഹങ്ങള്‍

വിഗ്രഹങ്ങള്‍

പൂജാമുറിയില്‍ ഏറെ വലിപ്പമുള്ള വിഗ്രഹങ്ങള്‍ വയ്ക്കരുത്. പ്രത്യേകിച്ചു ശിവലിംഗം വയ്ക്കുകയാണെങ്കില്‍ തള്ളവിരലിന്റെ വലിപ്പത്തേക്കാള്‍ വലുതായി വയ്ക്കരുത്.

പൂജാമുറിയില്‍ താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങള്‍ വെച്ച് ആരാധിയ്ക്കുന്നത് ദോഷമാണ്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.

പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍

പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍

എപ്പോഴും പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍ പൂജാമുറി പണിയുക. അതായത് പൂജാമുറി കിഴക്കോട്ടഭിമുഖമായി.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം ഏതെങ്കിലും ഒരു നേരത്തെങ്കിലും പൂജാമുറിയില്‍ പതിയ്ക്കണം. നല്ല കാറ്റും വെളിച്ചവും വരുന്ന രീതിയില്‍ വേണം, ഇതു പണിയാന്‍. അല്ലെങ്കില്‍ ദോഷങ്ങളാണ് ഫലം. സൂര്യരശ്മികള്‍ പൂജാമുറിയില്‍ നേരിട്ടു പതിയ്ക്കുന്ന വീടുകളില്‍ നെഗറ്റീവ് ഊര്‍ജമുണ്ടാകില്ല. കാരണം സൂര്യരശ്മികള്‍ക്ക് എല്ലാ ദോഷങ്ങളേയും മാറ്റാനുള്ള കഴിവുണ്ട്.

നെഗറ്റീവ് ഊര്‍ജം

നെഗറ്റീവ് ഊര്‍ജം

വീട്ടില്‍ പൂജാമുറിയെങ്കില്‍ രാവിലെയും വൈകീട്ടും പൂജയോ പ്രാര്‍ത്ഥനയോ വേണം. മണിയടിയ്ക്കുന്നത് ഏറെ നല്ലത്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയും.

പഴയ പൂക്കളോ, കൃത്രിമപൂക്കളോ

പഴയ പൂക്കളോ, കൃത്രിമപൂക്കളോ

പഴയ പൂക്കളോ, കൃത്രിമപൂക്കളോ പഴയ വെള്ളമോ പൂജാമുറിയില്‍ ഉപയോഗിയ്ക്കരുത്. എന്നാല്‍ തുളസിയും ഗംഗാജലവും ഇത്തരത്തിലുള്ളതാണെങ്കിലും ഉപയോഗിയ്ക്കാം.പൂജാസംബന്ധിയായ എല്ലാ വസ്തുക്കളും പൂജാമുറിയില്‍ത്തന്നെ സൂക്ഷിയ്ക്കുക. ലെതല്‍ പോലുള്ളവ പൂജാമുറിയില്‍ നിന്നും ഒഴിവാക്കുക.

പൂജാമുറിയ്ക്കു സമീപത്തായി

പൂജാമുറിയ്ക്കു സമീപത്തായി

പൂജാമുറിയ്ക്കു സമീപത്തായി യാതൊരു കാരണവശാലും ബാത്‌റൂം പാടില്ല. പൂജാമുറിയില്‍ ഇരുന്നു പ്രാര്‍ത്ഥിയ്ക്കാനുള്ളത്ര സ്ഥലമെങ്കിലും വേണം. കോണിപ്പടിയ്ക്കു കീഴെയായും വേണ്ട.ഒരിക്കലും കിടപ്പു മുറിയോട് ചേര്‍ന്ന് പൂജാറൂം ഒരുക്കുന്നത് നല്ലതല്ല. മാത്രമല്ല ചെരുപ്പ് സൂക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നും മാറ്റി പൂജാറൂം നിര്‍മ്മിക്കുന്നതാണ് ഉത്തമം.

മരിച്ചവരുടെയോ കാരണവന്മാരുടേയോ ചിത്രങ്ങള്‍

മരിച്ചവരുടെയോ കാരണവന്മാരുടേയോ ചിത്രങ്ങള്‍

മരിച്ചവരുടെയോ കാരണവന്മാരുടേയോ ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിയ്ക്കരുത്. ഇവ എപ്പോഴും തെക്കുഭാഗത്തു മാത്രം സൂക്ഷിയ്ക്കുക.

പൂജാമുറി

പൂജാമുറി

രാത്രി സമയത്ത് പൂജാമുറിയും അടച്ചോ കര്‍ട്ടനിട്ടോ വയ്ക്കുക. ലൈറ്റുകളും വിളക്കും വേണ്ട.

English summary

Vastu Tips To Set A Puja Room At Home

Vastu Tips To Set A Puja Room At Home, Read more to know about
Subscribe Newsletter