തുളസിക്കു മണ്‍വിളക്കില്‍ തിരി, ധനം വരും

Subscribe to Boldsky

ഹൈന്ദവ ഭവനങ്ങളില്‍ തുളസി ഒരു പ്രധാന സസ്യമാണ്. പുണ്യസസ്യം എന്ന ഗണത്തില്‍ അറിയപ്പെടുന്ന ഒന്ന്. പൂജകളില്‍ ഏറെ പ്രധാനമായ ഇതിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും കൂടിയുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള നല്ല മരുന്നാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വിളര്‍ച്ചയ്ക്കുമൊക്കെയുള്ള നല്ലൊരു മരുന്നാണിത്.

തുളസി വളര്‍ത്തുന്ന വീടുകളില്‍ ദാരിദ്ര്യമോ അസുഖങ്ങളോ വേര്‍പാടുകളോ ഉണ്ടാകില്ലെന്നു പദ്മപുരാണം പറയുന്നു.

തുളസി വീട്ടില്‍ വളര്‍ത്തുന്നതിനും ഇതിന്റെ ഇലകള്‍ പറയ്ക്കുന്നതിനുമെല്ലാം ചില ചിട്ടകളുണ്ട്. ഇത്തരം ചില ചിട്ടകളെക്കുറിച്ചറിയൂ, തുളസി വയ്ക്കുമ്പോഴുള്ള വാസ്തു പ്രാധാന്യത്തെ കുറിച്ചറിയൂ,

തുളസിയുടെ തണ്ട്

തുളസിയുടെ തണ്ട്

തുളസിയുടെ തണ്ട് അരച്ച് കൃഷ്ണനു തൊടുവിച്ചാല്‍ എപ്പോഴും കൃഷ്ണനോട് ചേര്‍ന്നു ജീവിയ്ക്കുമെന്നാണ് വിശ്വാസം. തുളസിയിലകള്‍ കൃഷ്ണഭഗവാന് ഏറെ പ്രധാനമാണ്. തുളസിയില്ലാത്ത കൃഷ്ണപൂജ കാര്യമില്ലെന്നു വേണം, പറയാന്‍.

കൃഷ്ണനെ ആരാധിച്ചാല്‍

കൃഷ്ണനെ ആരാധിച്ചാല്‍

തുളസിയുടെ കടയ്ക്കല്‍ നിന്നും ലേശം മണ്ണെടുത്ത് ദേഹത്തിട്ട് കൃഷ്ണനെ ആരാധിച്ചാല്‍ 100 ദിവസം ആരാധിയ്ക്കുന്നതിന്റെ ഗുണം ലഭിയ്ക്കുമെന്നു പറയപ്പെടുന്നു.

പ്രദക്ഷിണം

പ്രദക്ഷിണം

രാവിലെ തുളസിയ്ക്കു വെള്ളമൊഴിച്ച് മൂന്നു വട്ടം പ്രദക്ഷിണം ചെയ്യുന്നത് ഏറെ നല്ലതാണ്.

തുളസിയുടെ വിത്തുകള്‍

തുളസിയുടെ വിത്തുകള്‍

തുളസിയുടെ വിത്തുകള്‍ പക്ഷികളില്‍ നിന്നും പ്രാണികളില്‍ നിന്നും സരക്ഷിയ്‌ക്കേണ്ടത് അത്യാവശ്യമാണ.്.ഇവയെ ഇതു തിന്നാന്‍ അനുവദിയ്ക്കരുത്.

കരിഞ്ഞുപോകാന്‍

കരിഞ്ഞുപോകാന്‍

തുളസിച്ചെടി കരിഞ്ഞുപോകാന്‍ അനുവദിയ്ക്കരുത്. ഇത് ദോഷമാണ് വരുത്തി വയ്ക്കുക.കരിഞ്ഞാല്‍ ഇത് ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുക്കി പുതിയ ചെടി വയ്ക്കണം.

തുളസിച്ചെടി

തുളസിച്ചെടി

തുളസിച്ചെടി പിഴുതു മാറ്റുകയോ വെട്ടുകയോ ചെയ്യരുത്. ഉണങ്ങിയ ഭാഗങ്ങള്‍ കയ്യു കൊണ്ടു മാത്രം നീക്കുക.

തുളസിയുടെ ഇലകളും പൂക്കളുമെല്ലാം

തുളസിയുടെ ഇലകളും പൂക്കളുമെല്ലാം

തുളസിയുടെ ഇലകളും പൂക്കളുമെല്ലാം രാവിലെ മാത്രം നുള്ളിയെടുക്കുക. സൂര്യാസ്തമയ ശേഷം ഇവ നുള്ളിയെടുക്കരുത്. ഞായറാഴ്ചയും ഏകാദശി ദിവസങ്ങളിലും സൂര്യ, ചന്ദ്രഗ്രഹണ ദിവസങ്ങളിലും ഇല നുളളരുത്.ഈ ദിവസങ്ങളിലാണ് തുളസിയുടെ ഭര്‍ത്താവായ ജലന്ധരനെ ഈശ്വരന്മാര്‍ വധിച്ചത്. ഈ ദിവസം തുളസിയില പറിച്ചാല്‍ മരണം എന്നാണ് വിശ്വാസം.

തുളസിച്ചെടിയും തുളസിച്ചെടിയുടെ നിഴലിലും

തുളസിച്ചെടിയും തുളസിച്ചെടിയുടെ നിഴലിലും

തുളസിച്ചെടിയും തുളസിച്ചെടിയുടെ നിഴലിലും ചവിട്ടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

തുളസിയിലകള്‍ ചവച്ചരച്ചു തിന്നരുത്

തുളസിയിലകള്‍ ചവച്ചരച്ചു തിന്നരുത്

തുളസിയിലകള്‍ ചവച്ചരച്ചു തിന്നരുത്. ഇത് വെള്ളത്തോടൊപ്പം വിഴുങ്ങുക മാത്രം ചെയ്യുക.

മണ്‍വിളക്കില്‍

മണ്‍വിളക്കില്‍

തുളസിയ്ക്കു ദിവസവും രാവിലെ മണ്‍വിളക്കില്‍ തിരി വച്ചാല്‍ ഒരിക്കലും സാമ്പത്തികബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിശ്വാസം.

വാസ്തു ദോഷങ്ങള്‍

വാസ്തു ദോഷങ്ങള്‍

വീട്ടില്‍ ഒരു തുളസിയുണ്ടെങ്കില്‍ വാസ്തു ദോഷങ്ങള്‍ ഒഴിവാകുമെന്നു പറയപ്പെടുന്നു. തുളസിയില്ലാത്ത വീട്ടീല്‍ നെഗറ്റീവ് ഊര്‍ജത്തിനു സാധ്യതയേറെയാണ്.

ശിവഭഗവാന്

ശിവഭഗവാന്

ശിവഭഗവാന് തുളസി കൊണ്ടു പൂജ ചെയ്യരുത്.തുളസി ചെടിയാകുന്നതിനു മുന്‍പ് ഒരു സ്ത്രീയായിരുന്നു. ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോള്‍ ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം കഴിയ്ക്കമെന്ന ആഗ്രഹം പ്രകടിപ്പിച്ചുഎന്നാല്‍ താന്‍ അവിവാഹിതനായി തുടരാനാണ് ആഗ്രഹിയ്ക്കുന്നതെന്നു പറഞ്ഞ ഗണപതിയെ തുളസി ശപിച്ചു. എന്നെങ്കിലും ബ്രഹ്മചര്യം മറികടക്കേണ്ടി വരുമെന്നായിരുന്നു ശാപം.

ശാപം

ശാപം

ഇതില്‍ കുപിതനായി ഗണപതി ഒരു രാക്ഷസന്റെ ഭാര്യയായി തുളസി മാറുമെന്നും പിന്നീട് പുണ്യസസ്യമായി ശാപമോക്ഷം ലഭിയ്ക്കുമെന്നും അറിയിച്ചു. എന്നാല്‍ തനിയ്ക്കുള്ള പൂജകളില്‍ തുളസിയിലഉള്‍പ്പെടുത്തില്ലെന്ന ശാപവും ഗണപതി നല്‍കി.ശാപപ്രകാരം ജലന്ധരനെന്ന രാക്ഷസന്റെ ഭാര്യയായി തുളസി. ശിവപ്രീതി നേടി ജലന്ധരന്‍ ദൈവങ്ങള്‍ക്കു തന്നെ തോല്‍പ്പിക്കാനാവരുതെന്നും അമരത്വം വേണമെന്നും വരം നേടി. എന്നാല്‍ ഭാര്യയുടെ പാതിവ്രത്യം നഷ്ടപ്പെട്ടാലും കൃഷ്ണകവചമെന്ന പടച്ചട്ട നഷ്ടപ്പെട്ടാലും മരണവും തോല്‍പിയും സംഭവിയ്ക്കാമെന്ന വരമാണ് ലഭിച്ചത്.

ജലന്ധരന്റെ ചെയ്തികള്‍ അതിരു കടന്നപ്പോള്‍ വിഷ്ണുവും ശിവനും ചേര്‍ന്ന് പരിഹാരമുണ്ടാക്കാന്‍ പദ്ധതിയുണ്ടാക്കി. ഇതുപ്രകാരം വേഷം മാറി വിഷ്ണുഭഗവാന്‍ കവചകുണ്ഡലങ്ങള്‍ ജലന്ധരനില്‍ നിന്നും നേടി. പീന്നീട് ജലന്ധരനായി വേഷം മാറി തുളസിയുടെ പാതിവ്രത്യം നഷ്ടപ്പെടുത്തി. ഇതെത്തുടര്‍ന്ന് ജലന്ധരനെ ശിവഭഗവാന്‍ വധിച്ചു

ഇതിനു ശേഷം

ഇതിനു ശേഷം

ഇതിനു ശേഷം തുളസിയ്ക്ക് വിഷ്ണുഭഗവാന്‍ പുണ്യസസ്യമെന്ന പദവി നല്‍കി. തന്നെ വീട്ടിലേയ്ക്കു കൊണ്ടുപോകണമെന്ന തുളസിയുടെ അഭ്യര്‍ത്ഥന വിഷ്ണു ഭഗവാന്‍ കൈക്കൊണ്ടില്ല. തന്റെ വീടിനുള്‍ഭാഗം ലക്ഷ്മീദേവിയുടെ സ്വന്തമാണെന്നും വീട്ടുമുറ്റത്ത് സ്ഥാനം നല്‍കാമെന്നും വിഷ്ണു അറിയിച്ചു. ഇതുകൊണ്ട് തുളസി വീടിനുള്ളില്‍ വയ്ക്കരുതെന്നു പറയും.

തുളസിയില

തുളസിയില

തന്റെ ഭര്‍ത്താവിനെ വധിച്ച ശിവനെ തന്റെ ഇലകള്‍ ശിവപൂജയ്ക്കുപയോഗിയ്ക്കില്ലെന്ന് തുളസി ശപിച്ചു. ഇതുകൊണ്ട് ശിവപൂജയ്ക്ക് തുളസിയില ഉപയോഗിയ്ക്കില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Vastu Tips To Keep Tulsi At Home

    Vastu Tips To Keep Tulsi At Home, Read more to know about
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more