വീട്ടിലെ വഴക്കുകളൊഴിവാക്കാന്‍ വാസ്തു ടിപ്‌സ്

Posted By:
Subscribe to Boldsky

പണവും മറ്റു സൗകര്യങ്ങളുമൊന്നുമല്ല, ഒരു വീട് വീടാകുന്നത്, വീടിന്റെ സുഖം ലഭിയ്ക്കുന്നത് സന്തോഷവും സമാധാനവും നിറയുമ്പോഴാണ്. പലപ്പോഴും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുമെല്ലാം കുടംബത്തിന്റെ സമാധാനം നശിപ്പിയ്ക്കും.

വാസ്തു ഇതിനും പരിഹാരം പറയുന്നുണ്ട്. വാസ്തു പ്രകാരം കുടുംബത്തിലെ വഴക്കുകളും പ്രശ്‌നങ്ങളും ഒഴിവാക്കാനുള്ള വഴികളെക്കുറിച്ചറിയൂ,

വീട്ടില്‍ ബീമുകള്‍ക്കു താഴെയായി

വീട്ടില്‍ ബീമുകള്‍ക്കു താഴെയായി

വീട്ടില്‍ ബീമുകള്‍ക്കു താഴെയായി ആരും ഉറങ്ങരുത്. കട്ടിലും കിടക്കയുമെല്ലാം ഇവിടെ നിന്നും മാറ്റിയിടുക. ഇത് ഒഴിവാക്കാനാകില്ലെങ്കില്‍ ബീമിന്റെ അവസാനഭാഗത്തായി ഒരു ഫഌട്ട് തൂക്കിയിടുക.

പൂജാമുറിയില്‍

പൂജാമുറിയില്‍

പൂജാമുറിയില്‍ ദൈവങ്ങളുടെ പ്രതിമകളോ ഫോട്ടോകളോ ചിത്രങ്ങളോ മുഖാമുഖമായി വയ്ക്കരുത്. ഇത് വാസ്തു പ്രകാരം ഏറെ ദോഷകരമാണ്.

പൂജാമുറിയില്‍

പൂജാമുറിയില്‍

പൂജാമുറിയില്‍ വില പിടിപ്പുള്ള വസ്തുക്കള്‍ ഒളിച്ചു വയ്ക്കരുത്. പ്രത്യേകിച്ചു പൂജാമുറി വടക്കു ദിശയിലെങ്കില്‍.

പൂജാമുറിയില്‍

പൂജാമുറിയില്‍

പൂജാമുറിയില്‍ നെയ് വിളക്ക് എപ്പോഴും കെടാവിളക്കായി വയ്ക്കുന്നത് നെഗറ്റീവ് ദോഷങ്ങളകറ്റാന്‍ ഏറെ നല്ലതാണെന്നു പറയും. ഇതുപോലെ രാവിലെയും സന്ധ്യയ്ക്കും ശംഖു വിളിയ്ക്കുന്നതും നല്ലതാണ്.

രുദ്രാക്ഷം

രുദ്രാക്ഷം

വീട്ടിലെ കാരണവര്‍ ഏഴുമുഖങ്ങളുള്ള രുദ്രാക്ഷം ധരിയ്ക്കുന്നത് വാസ്തുദോഷങ്ങളൊഴിവാക്കാന്‍ ഏറെ സഹായകമാണ്.

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍ തെക്കുദിശയിലേയ്ക്കാണ് അഭിമുഖീകരിയ്ക്കുന്നതെങ്കില്‍ വെളുപ്പുനിറത്തിലെ ഗണപതി വിഗ്രഹമോ ഫോട്ടോയോ വാതിലിനു മുകളിലായി വയ്ക്കാം.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് തര്‍ക്കങ്ങളും വഴക്കുകളും യാതൊരു കാരണവശാലും പാടില്ല. ഇത് വീടിന്റെ സൗഭാഗ്യങ്ങള്‍ക്കു ദോഷം വരുത്തും.

സ്വാസ്തിക്

സ്വാസ്തിക്

വീട്ടില്‍ കാരണമറിയാത്ത പ്രശ്‌നങ്ങളും വഴക്കുകളുമെല്ലാമെങ്കില്‍ സ്വാസ്തിക്, ഓം ചി്ഹ്നം പ്രധാന ഗേറ്റിന് ഇരുവശത്തുമായി വയ്ക്കുന്നതു നല്ലതാണ്. ഇതില്‍ കുങ്കുമം, മഞ്ഞള്‍ ഇടുകയും വേണം.

ചിലന്തിവല

ചിലന്തിവല

വീട്ടില്‍ യാതൊരു കാരണവശാലും ച്ിലന്തിവല നില നില്‍ക്കാന്‍ അനുവദിയ്ക്കരുത്. ഇത് രാഹുദോഷമാണ് കാണിയ്ക്കുന്നത്. ഇത് കൂടുന്തോറും കുടുംബപ്രശ്‌നങ്ങളും കൂടും.

English summary

Vastu Tips For Family Problems

Vastu Tips For Family Problems, Read more to know about
Subscribe Newsletter