പണം നിങ്ങളെ തേടിയെത്താന്‍ ഈ വാസ്തു സഹായിക്കും

Posted By:
Subscribe to Boldsky

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും വിശ്വാസങ്ങളില്‍ വിശ്വസിയ്ക്കാത്തവരുണ്ടാകില്ല. ഇതിനു വേണ്ടി പൂജകളും ശകുനങ്ങളുമെല്ലാം നോക്കുന്നവരും ധാരാളം.

വാസ്തു പൊതുവെ എല്ലാവരും വിശ്വസിയ്ക്കുന്ന ഒന്നാണ്. വീടു വയ്ക്കുമ്പോള്‍ പ്രത്യേകിച്ചും. വാസ്തു ശരിയല്ലെങ്കില്‍ ദോഷങ്ങള്‍ വരുമെന്നാണ് പൊതുവെയുള്ള വിശ്വാസവും.

വാസ്തുപ്രകാരം പണം ആകര്‍ഷിയ്ക്കുന്നതിനും ധനനഷ്ടം ഒഴിവാക്കുന്നതിനും വാസ്തു പ്രകാരം പല കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ധനം ലഭിയ്ക്കാന്‍, പണക്കാരനാകാന്‍ പാലിക്കേണ്ട വാസ്തു ടിപ്‌സിനെക്കുറിച്ചറിയൂ,

മണിപ്ലാന്റ്

മണിപ്ലാന്റ്

മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തേണ്ടത് വീടിന്റെ വാസ്തുശാസ്ത്രപരമായ കാര്യങ്ങള്‍ക്ക് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. തെക്ക് ഭാഗത്തായാണ് മണിപ്ലാന്റ് വളര്‍ത്തേണ്ടത്. ഇത് സാമ്പത്തികമായി ഉന്നതിയിലെത്താന്‍ നിങ്ങളെ സഹായിക്കുന്നു.

അക്വേറിയം

അക്വേറിയം

അക്വേറിയം പണമുണ്ടാക്കാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണെന്നു പറയാം. വീടിന് ഐശ്വര്യവും ഊര്‍ജവുമുണ്ടാകും. ഇതിലെ വെള്ളം വൃത്തിയായിരിയ്ക്കണം. മീനുകള്‍ ആരോഗ്യമുള്ളവയായിരിയ്ക്കണം.

പക്ഷികള്‍ക്കു തീറ്റ

പക്ഷികള്‍ക്കു തീറ്റ

വീട്ടില്‍ ലവ് ബേര്‍ഡ്‌സ് ഉണ്ടാകുന്നത്‌,

പക്ഷികള്‍ക്കു തീറ്റ നല്‍കുന്നതുമെല്ലാം പണമുണ്ടാകാന്‍ സഹായിക്കും.

വീടു നില്‍ക്കുന്ന സ്ഥലം

വീടു നില്‍ക്കുന്ന സ്ഥലം

വീടു നില്‍ക്കുന്ന സ്ഥലം സ്ഥലം ഒരിക്കലും റോഡിനേക്കാള്‍ താഴെയാകരുതെന്നാണ് വാസ്തു ശാസ്ത്രം. ഒരേ നിരപ്പിലുള്ള സ്ഥലം, അതായത് റോഡിനു അതേ ഉയരത്തില്‍ നില്‍ക്കുന്ന സ്ഥലമാണ് ഏറെ ഗുണകരം.

വടക്കു കിഴക്കു ദിശയിലായി

വടക്കു കിഴക്കു ദിശയിലായി

വടക്കു കിഴക്കു ദിശയിലായി വലിയ ബില്‍ഡിംഗുകളോ ആരാധാനാലയങ്ങളോ ഉണ്ടെങ്കില്‍ അത്തരം സ്ഥലത്തു വീടു പണിയാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് ധനനഷ്ടത്തിന് ഇട വരുത്തും. അല്ലെങ്കില്‍ ഇവയുടെ നിഴല്‍ വീടിനു മുകളില്‍ വീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

വടക്കു തെക്കു ദിശയില്‍

വടക്കു തെക്കു ദിശയില്‍

വീടിന്റെ വടക്കു തെക്കു ദിശയില്‍ ഒരിക്കലും അഴുക്കുകളോ വേസ്റ്റ് സാധനങ്ങളോ കുന്നുകൂട്ടിയിടരുത്. വയ്ക്കുകയും ചെയ്യരുത്. ഈ ഭാഗത്തു യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും, അതായത് സ്‌റ്റെയര്‍കേസ് പോലുള്ളവയോ വേണ്ട. മെഷീനുകള്‍ പോലുള്ളവയും ഇവിടെ വയ്ക്കരുത്.

പണപ്പെട്ടി

പണപ്പെട്ടി

പണം വയ്ക്കുന്ന അലമാരിയോ പണപ്പെട്ടിയോ ലോക്കറോ വടക്കു ദിശയിലേയ്ക്കു തുറക്കുന്ന വിധത്തില്‍ സ്ഥാപിയ്ക്കുക. ഇത് ധനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്. കുബേരന്റെ വാസസ്ഥാനമാണ് വടക്കു ദിക്കെന്നു പറയും.പണം സൂക്ഷിച്ചിരിയ്ക്കുന്നതെവിടെയോ അവിടെ ഒരു കണ്ണാടി വയ്ക്കുന്നത് പണം ഇരട്ടിയാകാന്‍ സഹായിക്കും. പൊട്ടിയ കണ്ണാടിയോ കേടായ ഇലക്ട്രിക് ഉപകരണങ്ങളോ അരുത്.

കേടായ ക്ലോക്കുകള്‍

കേടായ ക്ലോക്കുകള്‍

വീട്ടില്‍ കേടായ ക്ലോക്കുകള്‍ വയ്ക്കരുത്. ഇവ മാറ്റുകയോ കേടു നീക്കുകയോ വേണം.ഇതുപോലെ കേടായ ഇലക്ട്രിക് ഉപകരണങ്ങള്‍ അരുത്.

ടാപ്പില്‍ നിന്നും വെള്ളം

ടാപ്പില്‍ നിന്നും വെള്ളം

ടാപ്പില്‍ നിന്നും വെള്ളം ലീക്കു ചെയ്യരുത്. ഇത് ധനനഷ്ടം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

സ്വിമ്മിംഗ് പൂളോടാങ്കോ

സ്വിമ്മിംഗ് പൂളോടാങ്കോ

സ്വിമ്മിംഗ് പൂളോ ഇതുപോലുള്ള വെള്ളത്തിന്റെ ടാങ്കോ ജലസ്രോതസുകളോ തെക്കു പടിഞ്ഞാറ് ദിശയില്‍ പണിയരുത്. ഇതുപോലെ വീടിന്റെയോ ഓഫീസിന്റേയോ ഗ്രൗണ്ട് ലെവലില്‍ നിന്നും താഴെയായും പണിയരുത്.

 ഗണപതി വിഗ്രഹം

ഗണപതി വിഗ്രഹം

വിഘ്നങ്ങള്‍ മാറാന്‍ വീട്ടില്‍ ഗണപതി വിഗ്രഹം വയ്ക്കാം. എന്നാല്‍ ഇത് വടക്കുകിഴക്കു മൂലയിലാകരുത്.

തെക്കു പടിഞ്ഞാറു ദിക്കില്‍

തെക്കു പടിഞ്ഞാറു ദിക്കില്‍

തെക്കു പടിഞ്ഞാറു ദിക്കില്‍ വലിയ വൃക്ഷങ്ങളും മറ്റും വയ്ക്കുന്നത് സാമ്പത്തികം സുസ്ഥിരമാക്കി നിര്‍ത്താന്‍ നല്ലതാണ്. ഇത് കുടുംബത്തില്‍ ദോഷങ്ങള്‍ വരുത്തുന്നത് ഒഴിവാക്കാനും ഏറെ ഗുണകരമാണ.്

വീടിലേയ്ക്കുള്ള പ്രധാന വാതില്‍

വീടിലേയ്ക്കുള്ള പ്രധാന വാതില്‍

വീടിലേയ്ക്കുള്ള പ്രധാന വാതില്‍ കോറിഡോറിലൂടെയെങ്കില്‍, പ്രത്യേകിച്ചു ഫഌറ്റില്‍ താമസിക്കുമ്പോള്‍, വീടിലേയ്ക്കുള്ള കോറിഡോറില്‍ ചട്ടിയില്‍ ചെടി വയ്ക്കുക. അല്ലാത്തപക്ഷം സാമ്പത്തികനഷ്ടമാകും ഫലം.

കിടക്ക, കട്ടില്‍

കിടക്ക, കട്ടില്‍

കിടക്ക, കട്ടില്‍ എപ്പോഴും തറയില്‍ നിന്നും ഒരടിയെങ്കിലും ഉയര്‍ന്നിരിയ്ക്കണം. അല്ലാത്ത പക്ഷം ധനനഷ്ടമാണ് ഫലം.

തുടയ്ക്കുന്ന സാമഗ്രികളും ചൂലും

തുടയ്ക്കുന്ന സാമഗ്രികളും ചൂലും

തുടയ്ക്കുന്ന സാമഗ്രികളും ചൂലും ഷൂസുമൊന്നും സ്‌റ്റെയര്‍കേസിനു താഴത്തു വയ്ക്കാതിരിയ്ക്കുക. ഇതുപോലെ ചൂല് കിടത്തിയിടുക. കുത്തിയോ നിവര്‍ത്തിയോ വയ്ക്കരുത്.

Read more about: pulse, life
English summary

Vastu Tips For Attracting Money And Prosperity

Vastu Tips For Attracting Money And Prosperity, read more to know about
Subscribe Newsletter