For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാമുറിയിയിലെ ഇതെങ്കില്‍ നെഗറ്റീവ് എനര്‍ജി

|

നമ്മുടെ വീട്ടിലും പലപ്പോഴും നെഗറ്റീവ് പൊസറ്റീവ് എനര്‍ജികള്‍ നിറയാറുണ്ട്. നെഗറ്റീവ് ഊര്‍ജം നമ്മുടെ ജീവിതത്തിലും ചുറ്റുപാടും മോശം മാത്രം സംഭവിയ്ക്കാന്‍ കാരണമാകും. നമ്മളറിയാതെ തന്നെ നമ്മെ ദോഷത്തിലേയ്ക്കു തള്ളിയിടും.

വീട്ടില്‍ പൂജാമുറി പവിത്രമായ ഒരു കാര്യമായിട്ടാണ് കരുതി വരുന്നത്. വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയാനുളള ഒരു കാര്യം. എ്ന്നാല്‍ പൂജാമുറിയില്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വീട്ടില്‍ നെഗറ്റീവ് ഊര്‍ജം നിറയാന്‍ കാരണമാകും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

തുളസിയില

തുളസിയില

തുളസിയില പൂജയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ വാടിയ തുളസിയിലകള്‍ ഒരിക്കലും പൂജകള്‍ക്കോ ദേവ, ദേവതമാരെ അലങ്കരിയ്ക്കാനോ വയ്ക്കരുത്.

പൂമാലകളും പൂക്കളുമെല്ലാം

പൂമാലകളും പൂക്കളുമെല്ലാം

ദൈവങ്ങളുടെ വിഗ്രഹത്തിലും ഫോട്ടോയിലുമെല്ലാം പൂമാലകളും പൂക്കളുമെല്ലാം നാം വയ്ക്കാറുണ്ട്. എന്നാല്‍ ഇവ വാടിയാല്‍ ഉടന്‍ എടുത്തു മാറ്റണം. അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജമാണ് ഫലം. ഈ പൂക്കള്‍ ചീയാന്‍ അനുവദിയ്ക്കരുത്. ഒഴുകുന്ന വെള്ളത്തില്‍ കളയുന്നതാണ് ഏററവും നല്ലത്.

കത്തിച്ച തിരി

കത്തിച്ച തിരി

ഭഗവാന്റെ മുന്നില്‍ മണ്‍ചിരാതിയില്‍ നെയ് വിളക്കു കത്തിയ്ക്കുന്നത് ഏറ്റവും ഉത്തമമാണെന്നാണ് വിശ്വാസം. ഇത് പൊസറ്റീവ് ഊര്‍ജം നല്‍കും. ഒരു തവണ കത്തിച്ച തിരി രണ്ടാമത് ഉപയോഗിയ്ക്കരുത്. വേഗം കെട്ടുപോയാലും. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും.

പൊട്ടിയ വിഗ്രഹങ്ങളും കേടായ ഫോട്ടോകളുമൊന്നും

പൊട്ടിയ വിഗ്രഹങ്ങളും കേടായ ഫോട്ടോകളുമൊന്നും

പൊട്ടിയ വിഗ്രഹങ്ങളും കേടായ ഫോട്ടോകളുമൊന്നും വയ്ക്കരുത് ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്ന ഒരു നടപടിയാണ്. ഇത് ഏറെ ദോഷം വരുത്തും

 വിഗ്രഹങ്ങള്‍

വിഗ്രഹങ്ങള്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ ഉയര്‍ന്ന സ്ഥലത്തോ പീഠത്തിലോ വയ്ക്കണം. തറനിരപ്പില്‍ വയ്ക്കരുത്. ഇത് ദോഷം കൊണ്ടുവരുന്ന ഒന്നാണ്.

പൂജാമുറി

പൂജാമുറി

പൂജാമുറി എപ്പോഴും വൃത്തിയായിരിയ്ക്കണം. ഇത് ഏറെ അത്യാവശ്യം. വൃത്തിയില്ലാത്ത പൂജാമുറി ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്. വാസ്തുദോഷം മാത്രമല്ല, നെഗറ്റീവ് ഊര്‍ജവും ഫലം.

Read more about: pulse life
English summary

Vastu Mistakes That Lets Negative Energy In Your Home

Vastu Mistakes That Lets Negative Energy In Your Home
X
Desktop Bottom Promotion