For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന് മധുരമുണ്ടോ,കഴിക്കാതെയറിയാം ഇവ നോക്കി

നല്ലതു പോലെ പഴുത്ത തണ്ണിമത്തന്‍ എങ്ങനെ തിരഞ്ഞെടുത്ത് വാങ്ങിക്കാം

|

തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. ഇത്രയധികം സ്വാദും ഭംഗിയുമുള്ള പഴങ്ങള്‍ വളരെ ചുരുക്കം. ജ്യൂസ് ഉണ്ടാക്കിയും അല്ലാതെയും കഴിക്കാന്‍ ഉത്തമമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തണ്ണിമത്തന്‍ പഴുത്തതാണോ മധുരമുണ്ടോ എന്നീ കാര്യങ്ങള്‍ മുന്‍കൂട്ടി തന്നെ അറിയാം.

സ്ത്രീശരീരത്തിലെ കലകള്‍ വെളിവാക്കുന്നത്സ്ത്രീശരീരത്തിലെ കലകള്‍ വെളിവാക്കുന്നത്

എന്നാല്‍ ചില കൃഷിക്കാര്‍ തന്നെ ഇതിനുള്ള ഉത്തരം നിങ്ങള്‍ക്ക് തരും. തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അത് നിങ്ങള്‍ക്ക് തണ്ണിമത്തന്‍ പഴുത്തതാണോ മധുരമുണ്ടോ എന്നെല്ലാം മുറിച്ച് നോക്കാതെ തന്നെ മനസ്സിലാക്കാന്‍ സഹായിക്കും. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് അവ എന്ന് നോക്കാം.

തണ്ണിമത്തന്റെ ആകൃതി

തണ്ണിമത്തന്റെ ആകൃതി

തണ്ണിമത്തന്റെ ആകൃതി നോക്കി തണ്ണിമത്തന്‍ ആണ്‍വിഭാഗത്തില്‍ പെട്ടതാണോ പെണ്‍ വിഭാഗത്തില്‍ പെട്ടതാണോ എന്ന് മനസ്സിലാക്കാം. ആണ്‍ വിഭാഗത്തില്‍ പെട്ട തണ്ണിമത്തനാണെങ്കില്‍ വലിയ ദീര്‍ഘാകൃതിയായിരിക്കും തണ്ണിമത്തനുണ്ടാവുക. എന്നാല്‍ പെണ്‍വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ വൃത്താകൃതിയായിരിക്കും ഉണ്ടാവുക. മാത്രമല്ല നല്ല മധുരവും ഉണ്ടായിരിക്കും.

image source

വലിപ്പം നോക്കി വാങ്ങിക്കുമ്പോള്‍

വലിപ്പം നോക്കി വാങ്ങിക്കുമ്പോള്‍

വലിപ്പം നോക്കി വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഒരുപാട് വലിപ്പമുള്ള തണ്ണിമത്തന്‍ വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരാശരി വലിപ്പമുള്ള തണ്ണിമത്തന്‍ വാങ്ങിക്കുക. ഒരിക്കലും വലിപ്പം നോക്കി വാങ്ങിച്ചാല്‍ വേണ്ടത്ര ഗുണം ഉണ്ടായെന്ന് വരില്ല.

image source

 ഞെട്ട് ശ്രദ്ധിക്കുക

ഞെട്ട് ശ്രദ്ധിക്കുക

ഞെട്ട് നോക്കിയാലറിയാം തണ്ണിമത്തന്‍ പഴുത്തതാണോ പച്ചയാണോ എന്ന്. പച്ച നിറത്തിലുള്ള ഞെട്ടാണെങ്കില്‍ തണ്ണിമത്തന്‍ പഴുത്തിട്ടില്ലെന്നും പച്ചയാണെന്നും മനസ്സിലാക്കാം. എന്നാല്‍ ഞെട്ട് അല്‍പം മൂത്തതും കറുപ്പ് നിറത്തോട് കൂടിയതുമാണെങ്കില്‍ തണ്ണിമത്തന്‍ നല്ലതു പോലെ പഴുത്തിട്ടുണ്ടെന്നും മനസ്സിലാക്കാം.

image source

തോലിന് പുറത്ത്

തോലിന് പുറത്ത്

തണ്ണിമത്തന്റെ തോലിന് പുറത്ത് കറുത്ത കുത്തുകളും പാടുകളും കാണപ്പെടുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള തണ്ണിമത്തന്‍ നല്ലതു പോലെ പഴുത്തതാണ് എന്നാണ് കാണിക്കുന്നത്. കൂടുതല്‍ പരാഗണം നടന്ന പൂവില്‍ നിന്നുണ്ടായതായിരിക്കും ഇത്തരം തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ ഇതിന് മധുരവും കൂടുതലായിരിക്കും.

image source

നല്ലതു പോലെ പാകമായതെങ്കില്‍

നല്ലതു പോലെ പാകമായതെങ്കില്‍

നല്ലതു പോലെ പാകമായ തണ്ണിമത്തനാണ് നിങ്ങള്‍ വാങ്ങിക്കുന്നതെങ്കില്‍ അതിനെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. പഴുത്ത തണ്ണിമത്തന്റെ പുറത്ത് ക്രീം നിറത്തില്‍ മഞ്ഞക്കളറോട് കൂടിയ പാടുകള്‍ ഉണ്ടായിരിക്കും. ഒരിക്കലും വെളുത്ത നിറത്തിലുള്ള പാടുകള്‍ നല്ലതു പോലെ പാകമായ തണ്ണിമത്തന്റെ പുറത്ത് ഉണ്ടാവില്ല.

image source

English summary

tips to pick sweetest watermelon

How To Pick The Sweetest Watermelon Use this Super Five Tips.
Story first published: Monday, July 17, 2017, 10:50 [IST]
X
Desktop Bottom Promotion