കാലിലെ ചെറുവിരല്‍ അകന്നതോ, ലക്ഷണം പറയുന്നത്‌

Posted By:
Subscribe to Boldsky

ഹസ്തരേഖാ ശാസ്ത്രത്തെക്കുറിച്ച് നമുക്കറിയാം. പലപ്പോഴും ഹസ്തരേഖാശാസ്ത്രം നോക്കി കൈരേഖയില്‍ നമ്മുടെ ഭാവിയും ഭൂതവും ഭാഗ്യവും എല്ലാം പലരും പ്രവചിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി ഹസ്തരേഖാശാസ്ത്രമല്ലാതെ കാല്‍വിരല്‍ നോക്കി ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

ദൗര്‍ഭാഗ്യം ഉടനെന്ന് സൂചിപ്പിക്കും സ്വപ്‌നങ്ങള്‍

കാലിന്റെ ലക്ഷണശാസ്ത്രം നോക്കി നമ്മുടെ ഭാഗ്യത്തേയും ഭാഗ്യക്കേടിനേയും മനസ്സിലാക്കാം. അതിനായി കാല്‍ വിരല്‍ നല്‍കുന്ന സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം.

തള്ളവിരലിന്റെ നീളം

തള്ളവിരലിന്റെ നീളം

തള്ളവിരലിന്റെ നീളം നോക്കി നിങ്ങളിലെ സര്‍ഗ്ഗാത്മകത കണ്ടെത്താം. തള്ളവിരലിന് മറ്റ് വിരലുകളേക്കാള്‍ നീളം കൂടുതലുണ്ടെങ്കില്‍ നിങ്ങള്‍ ഉത്സാഹഭരിതരായിരിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ശ്രദ്ധ പല കാര്യങ്ങളിലായതിനാല്‍ പല കാര്യങ്ങളിലും ശോഭിയ്ക്കാന്‍ കഴിയില്ല.

 തള്ളവിരല്‍ ചെറുതെങ്കില്‍

തള്ളവിരല്‍ ചെറുതെങ്കില്‍

കാലിന്റെ തള്ളവിരല്‍ മറ്റ് വിരലുകളെ അപേക്ഷിച്ച് ചെറുതെങ്കില്‍ ഉത്തരവാദിത്വം കൂടിയവരായിരിക്കും. മാത്രമല്ല ഒരേ സമയം പല കാര്യങ്ങളിലും ശ്രദ്ധ ഒരേ രീതിയില്‍ പതിപ്പിക്കാന്‍ കഴിയും. എല്ലാവരുടെ കാര്യത്തിലും ഒരേ പോലെ ഇടപെടാനും ഉത്തരവാദിത്വം നിറവേറ്റാനും കഴിയുന്നു.

രണ്ടാം വിരലിന്റെ നീളം

രണ്ടാം വിരലിന്റെ നീളം

കാലിലെ രണ്ടാം വിരലിന് നീളം കൂടുതലെങ്കില്‍ നേതൃപാടവം നിങ്ങളില്‍ കൂടുതലായിരിക്കും. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും സ്വന്തം തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിയ്ക്കാത്തവരായിരിക്കും ഇവര്‍.

 മൂന്നാം വിരലിന് നീളക്കൂടുതലെങ്കില്‍

മൂന്നാം വിരലിന് നീളക്കൂടുതലെങ്കില്‍

കാലിലെ മൂന്നാം വിരലിനാണ് നീളക്കൂടുതലെങ്കില്‍ ജോലിക്കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഏത് കാര്യവും പെര്‍ഫക്ഷനോടെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.

 നാലാം വിരലിന് നീളക്കൂടുതലെങ്കില്‍

നാലാം വിരലിന് നീളക്കൂടുതലെങ്കില്‍

നിങ്ങളുടെ കാലിലെ നാലാം വിരലിനാണ് നീളക്കൂടുതലെങ്കില്‍ കുടുംബമായിരിക്കും നിങ്ങളുടെ എല്ലാം, എത്ര വലിയ പ്രശ്‌നമാണെങ്കിലും കുടുംബത്തിന് പ്രഥമ പരിഗണന നല്‍കുന്നവരായിരിക്കും നിങ്ങള്‍.

 നാലാം വിരല്‍ ചെറുതെങ്കില്‍

നാലാം വിരല്‍ ചെറുതെങ്കില്‍

മറ്റ് വിരലുകളെ അപേക്ഷിച്ച് നാലാം വിരലിന് നീളക്കുറവെങ്കില്‍ സ്വകാര്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളെ അതിജീവിക്കേണ്ടതായി വരുന്നു നിങ്ങള്‍ക്ക്. മാത്രമല്ല ബന്ധുക്കളുമായി എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്.

ചെറിയ വിരല്‍

ചെറിയ വിരല്‍

കാലിലെ ചെറിയ വിരല്‍ മറ്റ് വിരലുകളെ അപേക്ഷച്ച് ചെറുതായിരിക്കും. എന്നാല്‍ സാധാരണയില്‍ ചെറുതാണെങ്കില്‍ ഇവര്‍ പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് പോലും വാശിപിടിക്കുന്നവരായിരിക്കും.

 ചെറിയ വിരല്‍ വലുതെങ്കില്‍

ചെറിയ വിരല്‍ വലുതെങ്കില്‍

ചിലരിലെങ്കിലും അപൂര്‍വ്വമായി ചെറിയ വിരല്‍ അടുത്തുള്ള വിരലിനേക്കാള്‍ വലുതാവാനുള്ള സാധ്യതയുണ്ട്. ഇവര്‍ എപ്പോഴും സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരായിരിക്കും.

 നാലാം വിരലില്‍ നിന്നും അകന്ന്

നാലാം വിരലില്‍ നിന്നും അകന്ന്

ചെറിയ വിരല്‍ നാലാം വിരലിനോട് ചേരാതെ അകന്നാണ് നില്‍ക്കുന്നതെങ്കില്‍ നിങ്ങളിലേക്ക് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടും. നിങ്ങലുടെ വ്യക്തിത്വം അത്രയ്ക്കും നല്ലതായിരിക്കും.

English summary

This Is What Your Toe Length Reveals About Your Personality

This Is What Your Toe Length Reveals About Your Personality read on..
Subscribe Newsletter