വിരലിന്റെ നീളം വെളിപ്പെടുത്തും രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

ഹസ്തരേഖാശാസ്ത്രം മാത്രമല്ല, ലക്ഷണ ശാസ്ത്രവുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ വിലയിരുത്തി കാര്യങ്ങള്‍ വിവരിയ്ക്കുന്ന ശാസ്ത്രം.

കയ്യ് ഒരാളെക്കുറിച്ചുള്ള കാര്യങ്ങള്‍ വിവരിയ്ക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതില്‍ കൈ രേഖകള്‍ മാത്രമല്ല, കയ്യിന്റെയും കൈ വിരലുകളുടേയും ആകൃതിയും നീളവുമെല്ലാം ഉള്‍പ്പെടും.

കൈവിരലുകളുടെ നീളവും വീതിയുമെല്ലാം അനുസരിച്ച് ഒരാളെക്കുറിച്ചുള്ള പല കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

തള്ളവിരലിന് തടി കൂടുതലെങ്കില്‍

തള്ളവിരലിന് തടി കൂടുതലെങ്കില്‍

തള്ളവിരലിന് തടി കൂടുതലെങ്കില്‍, നല്ല കട്ടിയുള്ളതെങ്കില്‍, മാതാപിതാക്കളില്‍ നിന്നും ധാരാളം ഗുണങ്ങള്‍ ലഭിയ്ക്കും. പണം ചെലവഴിയ്ക്കുന്നതില്‍ വളരെ ശ്രദ്ധയുള്ളവര്‍. ജീവിതത്തില്‍ വളരെ ലളിതമായ സ്വപ്‌നങ്ങളുള്ളവരാകും, ഇവര്‍. പ്രാക്ടിക്കലായി ജീവിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍.

പരന്ന, ഉറപ്പില്ലാത്ത, കട്ടി കുറഞ്ഞ കൈവിരലോടു കൂടിയവരെങ്കില്‍

പരന്ന, ഉറപ്പില്ലാത്ത, കട്ടി കുറഞ്ഞ കൈവിരലോടു കൂടിയവരെങ്കില്‍

പരന്ന, ഉറപ്പില്ലാത്ത, കട്ടി കുറഞ്ഞ കൈവിരലോടു കൂടിയവരെങ്കില്‍ ഇവര്‍ ക്ഷമയില്ലാത്തവരാകും, എപ്പോഴും സുഖങ്ങള്‍ തേടുന്നവരും. പരന്നതും നീളമുളളതുമായ വിരലെങ്കില്‍ ഭാഗ്യമുള്ളയാളുമാകും. നല്ല ശക്തിയുള്ള ശരീരത്തോടു കൂടിയവരും പെട്ടെന്നു തന്നെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ നേടുന്നവരുമാകും.

നീളമുള്ള തള്ളവിരലെങ്കില്‍

നീളമുള്ള തള്ളവിരലെങ്കില്‍

നീളമുള്ള തള്ളവിരലെങ്കില്‍ കരിയറില്‍ ഏറെ ആത്മവിശ്വാസമുള്ളവരാകും. പ്രണയത്തിനു വേണ്ടി മുന്‍കയ്യെടുക്കുന്നവര്‍. ഏറെ നല്ല പ്രണയവും ഏറെ നല്ല ജീവിതവും വേണമെന്നാഗ്രഹിയ്ക്കുന്നവര്‍. ചെറിയ തള്ളിവിരലെങ്കില്‍ ചെറുപ്രായത്തിലേ സ്വന്തം അധ്വാനത്തില്‍ കഴിയേണ്ടി വരുന്നവര്‍. ഇവര്‍ വളരെ വിനയമുള്ളവരും പ്രാക്ടിക്കലുമായിരിയ്ക്കും.

ചൂണ്ടുവിരല്‍

ചൂണ്ടുവിരല്‍

ചൂണ്ടുവിരല്‍ ഒരാളുടെ മേധാവിത്വ സ്വഭാവമാണ് കാണിയ്ക്കുന്നത്. നീണ്ട ചൂണ്ടുവിരലെങ്കില്‍ ആര്‍ക്കും ഭരിയ്ക്കാനാകാത്ത, അത്യാഗ്രഹവും ആക്രമണോത്സുകതയുമുള്ളവരാകും. മറ്റുള്ളവര്‍ക്കു മേല്‍ പെട്ടെന്നു തന്നെ മേല്‍ക്കൈ സ്ഥാപിയ്ക്കുന്നവര്‍. നടുവിരലും ചൂണ്ടുവിരലും ഒരുപോലെ നീളമെങ്കില്‍ ഇത്തര്ക്കാര്‍ ഏറെ കാര്‍ക്കശ്യമുള്ളവരാകും. പണമുണ്ടാക്കുകയും അതുപോലെ ചെലവാക്കുകയും ചെയ്യുന്നവരും.

വല്ലാതെ പ്രത്യേക നീളത്തിലെ ചൂണ്ടുവിരലെങ്കില്‍

വല്ലാതെ പ്രത്യേക നീളത്തിലെ ചൂണ്ടുവിരലെങ്കില്‍

വല്ലാതെ പ്രത്യേക നീളത്തിലെ ചൂണ്ടുവിരലെങ്കില്‍ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഉള്ളവരാകും. സാമൂഹികമായി ഇടപെടാന്‍ കഴിവുള്ളവരുമാകും. ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി പണം ചെലവഴിയ്ക്കുന്നവരും.

ചൂണ്ടുവിരല്‍ ചെറുതാണങ്കില്‍

ചൂണ്ടുവിരല്‍ ചെറുതാണങ്കില്‍

ചൂണ്ടുവിരല്‍ ചെറുതാണങ്കില്‍ വളരെ അസൂയാലുക്കളായിരിയ്ക്കും. മറ്റുള്ളവര്‍ തങ്ങളേക്കാള്‍ ശക്തരാണെന്ന് അംഗീകരിയ്ക്കാന്‍ സാധിയ്ക്കാത്തവര്‍. ജോലിയിയും ഇവര്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. എന്നാല്‍ പ്രണയിക്കാന്‍ പറ്റിയവരുമാകും, ഇവര്‍.

നടുവിരല്‍ മെലിഞ്ഞതും ചെറുതുമാണെങ്കില്‍

നടുവിരല്‍ മെലിഞ്ഞതും ചെറുതുമാണെങ്കില്‍

നടുവിരല്‍ മെലിഞ്ഞതും ചെറുതുമാണെങ്കില്‍ ജോലിയില്‍ ഒരേ നിലിയില്‍ തന്നെ നില്‍ക്കുന്നയാളാകും. കുടുംബവുമായി തീരെ അകന്നുനില്‍ക്കാന്‍ സാധിയ്ക്കാത്തവര്‍. തങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഇവര്‍ ശീലിയ്‌ക്കേണ്ടത് അത്യാവശ്യവുമാണ്.

നടുവിരല്‍ മറ്റെല്ലാ വിരലിനേക്കാളും നീളമേറിയതെങ്കില്‍

നടുവിരല്‍ മറ്റെല്ലാ വിരലിനേക്കാളും നീളമേറിയതെങ്കില്‍

നടുവിരല്‍ മറ്റെല്ലാ വിരലിനേക്കാളും നീളമേറിയതെങ്കില്‍ ആരോഗ്യകരമായ മനസും ശരീരവുമുള്ളയാളും നല്ല ബിസിനസ് ഉള്ളയാളുമെന്നര്‍ത്ഥം. മധ്യവയസിലാണ് കൂടുതല്‍ ഭാഗ്യം വരിക.

നടുവിരല്‍ തീരെ നീളം കുറഞ്ഞതെങ്കില്‍

നടുവിരല്‍ തീരെ നീളം കുറഞ്ഞതെങ്കില്‍

നടുവിരല്‍ തീരെ നീളം കുറഞ്ഞതെങ്കില്‍ ജോലിയില്‍ ക്ഷമയില്ലാത്തയാളാകും. സ്ഥായിയായ ഭാഗ്യമുള്ള കൂട്ടര്‍. ഇവര്‍ പ്രണയത്തില്‍ വീഴും, എന്തൊക്കെ പ്രശ്‌നസാധ്യതയുണ്ടെങ്കിലും. കാരണം ഇവര്‍ തീവ്രപ്രണയത്തിന്റെ വക്താക്കളാണ്.

മോതിരവിരല്‍

മോതിരവിരല്‍

മോതിരവിരല്‍ നടുവിരല്‍ പോലെ നീളമുള്ളതെങ്കില്‍ ചൂതാട്ടം പോലുള്ള കളികളോട് താല്‍പര്യമുള്ളവരെന്നര്‍ത്ഥം. ജോലിയുടെ കാര്യത്തില്‍ മറ്റുള്ളഴരെ ആശ്രയിക്കാത്തവര്‍, കരിയറിനെ പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ളവര്‍. അങ്ങേയറ്റം റൊമാന്റിക്കായിരിയ്ക്കും, ഇത്തരക്കാര്‍.

മോതിരവിരല്‍

മോതിരവിരല്‍

മോതിരവിരല്‍ ചെറുതാണെങ്കില്‍ വിനയമുള്ളവരാകും, സാമൂഹികമായി ഇടപെടലുള്ളവര്‍, ബന്ധങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരും.

English summary

This Is How Your Fingers Length Can Predict Your Personality

This Is How Your Fingers Length Can Predict Your Personality
Story first published: Wednesday, November 8, 2017, 13:57 [IST]