For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ വീട്ടിലെങ്കില്‍ നെഗറ്റീവ് എനര്‍ജി നിറയും!!

|

നെഗറ്റീവ് പൊസറ്റീവ് എനര്‍ജി അത്ര നിസാരമായി തള്ളാവുന്ന ഒന്നല്ല. ഇതിന് നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള ഒന്നാണ്. നമുക്കുള്ളിലും നമ്മുടെ ചുറ്റിലുമുള്ള ഊര്‍ജം നമ്മെ പല തരത്തിലും സ്വാധീനിയ്ക്കുന്നുമുണ്ട്.

വീട്ടില്‍ നല്ലതു വരണമെങ്കില്‍, വീട് സന്തോഷവും സമാധാനവും തരണമെങ്കില്‍ വീടിനുളളിലും പൊസററീവ് എനര്‍ജിയുണ്ടാകേണ്ടത് അത്യാവശ്യമാണ്.അല്ലെങ്കില്‍ വീടിനുള്ളില്‍ മാത്രമല്ല, വീട്ടില്‍ കഴിയുന്ന നമ്മളെ പോലും ഇത് നെഗറ്റീവ് രീതിയില്‍ സ്വാധീനിയ്ക്കും.

വീടിനുള്ളില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഫാംഗ്ഷുയി പറയുന്ന പല കാര്യങ്ങളുമുണ്ട്. ചില വസ്തുക്കള്‍ വയ്ക്കാനും ചിലതെല്ലാം ഒഴിവാക്കാനും പറയുന്നുമുണ്ട്. ഇതില്‍ പലതും നമുക്ക അഞ്ജാതമായ കാര്യങ്ങളുമായിരിയ്ക്കും.

വീട്ടില്‍ വാസ്തു പ്രകാരം ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. വീട്ടില്‍ ഇവ വച്ചാല്‍ നെഗറ്റീവ് ഊര്‍ജമാകും ഫലം. ഇതില്‍ പലതും നാം സാധാരണ വീട്ടില്‍ വയ്ക്കാറുമുള്ളതാണ്. ഇത്തരം ചില വസ്തുക്കളെ കുറിച്ചറിയൂ, വീ്ട്ടില്‍ വയ്ക്കരുതാത്ത ചില വസ്തുക്കളെക്കുറിച്ചറിയൂ,

കള്ളിച്ചെടികളോ മുള്ളുള്ള ചെടികളോ

കള്ളിച്ചെടികളോ മുള്ളുള്ള ചെടികളോ

വീടിനുള്ളില്‍ കള്ളിച്ചെടികളോ മുള്ളുള്ള ചെടികളോ വയ്ക്കരുത്. ഇത് ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്. എന്നാല്‍ റോസ് വീട്ടില്‍ വയ്ക്കുന്നതുകൊണ്ടു ദോഷമില്ല.

കൃത്രിമമായ പൂക്കളും ചെടികളും

കൃത്രിമമായ പൂക്കളും ചെടികളും

പലരും വീടിനുള്ളില്‍ കൃത്രിമമായ പൂക്കളും ചെടികളും വയ്ക്കാറുണ്ട്. എന്നാല്‍ ഇത് വാസ്തു പ്രകാരം നല്ലതല്ല. ഇത്തരം ചെടികളും പൂക്കളും ഇലകളുമെല്ലാം സാധാരണ രീതിയില്‍ ജീവനുളളവയാണ്. ഇവ ജീവനില്ലാത്ത രൂപത്തില്‍ വച്ചാല്‍ ദോഷങ്ങളാണ് ഉണ്ടാകുക.

താജ് മഹലിന്റെ രൂപം

താജ് മഹലിന്റെ രൂപം

താജ് മഹലിന്റെ രൂപം വീട്ടില്‍ അലങ്കാരമായി സൂക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. എ്ന്നാല്‍ ഇത് അത്ര നല്ലതല്ല. താജ്മഹല്‍ മരിച്ചയാളുടെ ഓര്‍മയ്ക്കായി പണിതതാണ്. ഇത് ദുഖത്തില്‍ പൊതിഞ്ഞ ഓര്‍മയുമാണ്. ഇതുകൊണ്ടുതന്നെ താജ്മഹല്‍ രൂപം വീട്ടില്‍ വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്നു പറയപ്പെടുന്നു.

നടരാജ വിഗ്രഹം

നടരാജ വിഗ്രഹം

നടരാജ വിഗ്രഹം ഇതുപോലെ വീട്ടില്‍ സൂക്ഷിയ്ക്കുന്ന ഒന്നാണ്. ഇത് താണ്ഡവമാടുന്ന ശിവനാണ്. കോപിഷ്ഠനായ ശിവന്‍ ലോകനാശത്തിനായി താണ്ഡവമാടുന്നതാണ് ഇത്. ഇതുകൊണ്ടുതന്നെ വീട്ടില്‍ ഇതു വയ്ക്കുന്നത് വാസ്തു പ്രകാരം ദോഷം ചെയ്യും. ഇതു വീട്ടിലെ സമാധാനം നശിപ്പിയ്ക്കുമെന്നു പറയാം.

പൊട്ടിയ വസ്തുക്കള്‍

പൊട്ടിയ വസ്തുക്കള്‍

പൊട്ടിയ വസ്തുക്കള്‍, അല്ലെങ്കില്‍ പൊട്ടല്‍ വീണ വസ്തുക്കള്‍ വയ്ക്കരുത്. ഇത് ഫര്‍ണിച്ചറോ പാത്രങ്ങളോ എന്താണെങ്കിലും. ഇത് വാസ്തു പ്രകാരം ദോഷം വരുത്തുമെന്നാണ് വിശ്വാസം.

കട്ടിലിനടിയിലോ കിടക്കയ്ക്കടിയിലോ

കട്ടിലിനടിയിലോ കിടക്കയ്ക്കടിയിലോ

കട്ടിലിനടിയിലോ കിടക്കയ്ക്കടിയിലോ ഒന്നും സൂക്ഷിയ്ക്കരുത്. ഇത് നിങ്ങളുടെ മനസില്‍ നിങ്ങളറിയാതെ നെഗറ്റീവ് ഊര്‍ജമുണ്ടാക്കും. ഇത് ഒഴിവാക്കുക. കിടക്കയും കട്ടിലും വൃത്തിയായി സൂക്ഷിയ്ക്കുകയും വേണം.

കാക്ക

കാക്ക

കാക്ക, പ്രാവ്, കഴുകന്‍, വവ്വാല്‍, മൂങ്ങ, പരുന്ത്, കഴുത, കോവര്‍ കഴുത്, പാമ്പ്, പന്നി തുടങ്ങിയ ജീവികളുടെ ഫോട്ടോകളും വീട്ടില്‍ വയ്ക്കരുതെന്നാണ് പൊതുവെ പറയുക. ഇത് നെഗറ്റീവ് എനര്‍ജിയ്ക്കു കാരണമാകും. ഇതുപോലെ ഒരു പക്ഷിടോ മൃഗമോ മാത്രമുള്ള ചിത്രങ്ങളും വീട്ടില്‍ അരുത്. സിംഗിള്‍ നമ്പര്‍ പാടില്ല.

പൊട്ടിയ കണ്ണാടി, ദൈവ വിഗ്രഹങ്ങള്‍

പൊട്ടിയ കണ്ണാടി, ദൈവ വിഗ്രഹങ്ങള്‍

പൊട്ടിയ കണ്ണാടി, പൊട്ടിയ ദൈവ വിഗ്രഹങ്ങള്‍ എന്നിവയും വീട്ടില്‍ വയ്ക്കരുത്. ഇതും നെഗറ്റീവ് ഊര്‍ജം നല്‍കുന്ന ഒന്നാണ്. ഇവ ഒഴിവാക്കുക. പൊട്ടിയ കണ്ണാടി മുറിവേറ്റ ആത്മാവിനെ സൂചിപ്പിയ്ക്കുന്നു.

യുദ്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍

യുദ്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍

യുദ്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍, ഇത് പുരാണങ്ങൡ നിന്നാണെങ്കിലും വീട്ടില്‍ സൂക്ഷിയ്ക്കരുത്. ഇത് വീട്ടില്‍ യുദ്ധാന്തരീക്ഷമുണ്ടാക്കുമെന്നാണ് വിശ്വാസം. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും.

വാട്ടര്‍ ഫൗണ്ടനുക

വാട്ടര്‍ ഫൗണ്ടനുക

വാട്ടര്‍ ഫൗണ്ടനുകള്‍ വീടിനുള്ളില്‍ സൂക്ഷിയ്ക്കുന്നതും വാസ്തു പ്രകാരം നല്ലതല്ല. ഇത് പണം ഒഴുകിപ്പോകുന്നതിനെയാണ് സൂചിപ്പിയ്ക്കുന്നത്. ഒഴുകിപ്പോകുന്ന വെള്ളം പ്രതിനിധാനം ചെയ്യുന്നത് ധനവും സന്തോഷവും സമാധാനവും ഭാഗ്യവുമെല്ലാം ഒഴുകിപ്പോകുന്നുവെന്നതിനെയാണ്. ഇവ കഴിവതും ഒഴിവാക്കുക.

English summary

Things You Should Not Keep At Home According To Vastu

Things You Should Not Keep At Home According To Vastu
X
Desktop Bottom Promotion