നിങ്ങള്‍ ആദ്യം ഈ ചിത്രത്തില്‍ കാണുന്നത് എന്താണ്‌?

Posted By:
Subscribe to Boldsky

സൈക്കോളജി അഥവാ മനശാസ്ത്രം വലിയൊരു ശാസ്ത്രശാഖയാണ്. ഇപ്പോഴും പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്ന ഒന്ന്.

മനുഷ്യന്റെ മനശാസ്ത്രം പലപ്പോഴും വിചിത്രമാണെന്നു പറയാം. ഒരാളുടെ മനസോ ചിന്താഗതികളോ അല്ല, അടുത്തയാള്‍ക്കുണ്ടാകുക.

ഒരാളുടെ മനസിനെക്കുറിച്ചറിയാന്‍, അയാളെക്കുറിച്ചറിയാന്‍ പല വഴികളുമുണ്ട്. ചിത്രം നോക്കി തിരിച്ചറിയുന്ന രീതികളാണ് ചിലത്.

താഴെക്കാണുന്ന ചിത്രം നോക്കൂ, പല വസ്തുക്കളുണ്ട്, ഇതില്‍. ഇതില്‍ നോക്കുമ്പോള്‍ ആദ്യം നിങ്ങള്‍ എന്തു കാണുന്നുവെന്നു നോക്കൂ, ഇതു വിവരിയ്ക്കുന്ന ചില കാര്യങ്ങളുമുണ്ട്.

കുട്ടി

കുട്ടി

ആദ്യം കാണുന്നത് കുട്ടിയെയാണെങ്കില്‍ ചെറുപ്പവുമായി ബന്ധപ്പെട്ട അസുഖകരമായ ഓര്‍മകള്‍ നിങ്ങളിലുണ്ടെന്നര്‍ത്ഥം. ചെറുപ്പത്തിലുണ്ടായിട്ടുള്ള എന്തെങ്കിലും ദുരനുഭവമായിരിയ്ക്കും നിങ്ങളുടെ മനസില്‍ മറഞ്ഞു കിടക്കുന്നത്.

2

2

ഇതില്‍ കാണുന്നത് ചിത്രശലഭത്തെയെങ്കില്‍ ഭാവിയെക്കുറിച്ചു ശുഭപ്രതീക്ഷകളുള്ളയാളെന്നു വേണം, പറയാന്‍. എന്തൊക്കെ ബുദ്ധിമുട്ടുകളും തടസങ്ങളും വന്നാലും. ജീവിതത്തില്‍ പുതിയൊരു സന്തോഷകരമായ ഘട്ടം തുടങ്ങുന്നതിന്റെ സൂചനയായും കാണാം.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയാണ് കാണുന്നതെങ്കില്‍ സത്യസന്ധമായ ഹൃദയം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു പറയാം. ചുറ്റുമുള്ളവരില്‍ നിന്നും സത്യസന്ധരെ കണ്ടെത്താനുള്ള ശ്രമവും.

തല

തല

തല മാത്രമാണു കാണുന്നതെങ്കില്‍ പ്രിയപ്പെട്ടവരുടെ മരണഭയം നിങ്ങള്‍ക്കുള്ളില്‍ അടിഞ്ഞു കിടക്കുന്നുണ്ടെന്നു വേണം, കരുതാന്‍.

മരങ്ങളാണു കാണുന്നതെങ്കില്‍

മരങ്ങളാണു കാണുന്നതെങ്കില്‍

മരങ്ങളാണു കാണുന്നതെങ്കില്‍ പ്രകൃതിയോട് അടുപ്പമുള്ളവരെന്നു പറയാം. നിങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ നല്ലപോലെ തിരിച്ചറിയാന്‍ സാധിയ്ക്കുന്നവരെന്നു പറയാം.

English summary

Things That You See First Find Out The Hidden Fears

Things That You See First Find Out The Hidden Fears
Subscribe Newsletter