പുതുവര്‍ഷത്തില്‍ ഭാഗ്യം തേടിയെത്താന്‍....

Posted By:
Subscribe to Boldsky

നാം ഒരു പുതിയ വര്‍ഷത്തിലേയ്ക്കു കാലെടുത്തു വയ്ക്കുകയാണ്. പുതുവര്‍ഷം നമുക്കെല്ലാവര്‍ക്കും ഭാഗ്യവും ഐശ്വര്യവും തരണമെന്നാണ് നാമോരോരുത്തരും ആഗ്രഹിയ്ക്കുക. ഇതിനായി പല കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. പലതരം വിശ്വാസങ്ങളിലൂടെ പോകുന്നവരുമുണ്ട്.

പുതുവര്‍ഷം ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരാനുള്ള ചില വഴികളുണ്ട്. പുതുവര്‍ഷദിനം ഈ കാര്യങ്ങള്‍ ചെയ്തു നോക്കൂ, വിശ്വാസമെങ്കിലും ഇത്തരം വിശ്വാസങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാം.

തല്ലു കൂടുന്നതും തര്‍ക്കിക്കുന്നതും

തല്ലു കൂടുന്നതും തര്‍ക്കിക്കുന്നതും

പുതുവര്‍ഷദിനം തല്ലു കൂടുന്നതും തര്‍ക്കിക്കുന്നതും കരയുന്നതുമെല്ലാം ഒഴിവാക്കുക. അല്ലെങ്കില്‍ അടുത്ത ഒരു വര്‍ഷം മുഴുവന്‍ ഇതുതന്നെ ചെയ്തുകൊണ്ടിരിയ്‌ക്കേണ്ടി വരുമെന്നാണ് വിശ്വാസം.

കത്തി

കത്തി

കത്തി പോലെ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ പുതുവര്‍ഷ ദിനത്തില്‍ ഉപയോഗിക്കരുതെന്നു പറയും. ഇത് ആ വര്‍ഷത്തെ മുഴുവന്‍ ഭാഗ്യവും കളയുമെന്നാണ് വിശ്വാസം. അന്നത്തെ ദിവസം മൂര്‍ച്ചയുള്ള ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കാതിരിയ്ക്കാനുള്ള മുന്‍കരുതലുകളെടുക്കുക.

ബില്ലുകളും അടച്ചു തീര്‍ക്കുക

ബില്ലുകളും അടച്ചു തീര്‍ക്കുക

അന്നത്തെ ദിവസം കടമായിട്ട് ഒന്നും വയ്ക്കരുത്. എല്ലാ ബില്ലുകളും അടച്ചു തീര്‍ക്കുക. കടം വാങ്ങാതിരിയ്ക്കുക. യാതൊരു സാമ്പത്തികബാധ്യതയും കഴിവതും ഇല്ലാതിരിക്കണം.

ചുവന്ന നിറം

ചുവന്ന നിറം

ചുവന്ന നിറം പുതുവര്‍ഷത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അന്നേ ദിവസം ചുവപ്പു ധരിയ്ക്കാം.അല്ലെങ്കില്‍ ചുവന്ന സാധനങ്ങള്‍ ഉപയോഗിയ്ക്കാം.

നൂഡില്‍സ്

നൂഡില്‍സ്

ചൈനീസ് വിശ്വാസ പ്രകാരം പുതുവര്‍ഷ ദിനം നൂഡില്‍സ് കഴിയ്ക്കുന്നതു നല്ലതാണ്. നൂഡില്‍സിന്റെ നീളം എത്ര കൂടുതലോ അത്ര കൂടുതല്‍ ഭാഗ്യമെന്നു വിശ്വാസം.

ഷൂസും ചെരിപ്പും

ഷൂസും ചെരിപ്പും

പുതിയ ഷൂസും ചെരിപ്പും അന്നുപയോഗിയ്ക്കുന്നതു നല്ലതാണ്. നല്ല ഉറച്ച അടികളോടെ നടക്കുക. നടക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടാക്കരുത്. ഒരു വര്‍ഷം മുഴുവന്‍ പതറാതെ ലക്ഷ്യത്തിലെത്താന്‍ ഇത് സഹായിക്കും.

മധുരം

മധുരം

പുതുവര്‍ഷം ഏതെങ്കിലും മധുരം കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ആ വര്‍ഷം മുഴുവനും മധുരമുള്ളതാകുമെന്നു വിശ്വസിയ്ക്കാം

മുടി വെട്ടരുത്

മുടി വെട്ടരുത്

ന്യൂ ഇയറിന്റെ ആ ഒരാഴ്ച മുടി വെട്ടരുത്. ഇങ്ങനെ മുടി വെട്ടിയാല്‍ അത് ഭാഗ്യം വെട്ടിക്കളയുന്നതായാണ് വിശ്വാസം. ഇതുപോലെ അന്നത്തെ ദിവസം തല കഴുകുന്നത് ഒഴിവാക്കാമെന്നും പറയുന്നു. തല കഴുകുന്നത് ഭാഗ്യം കഴുകിക്കളയുന്നതിന് തുല്യമായിട്ടാണ് പറയുന്നത്.

English summary

Things To Do For Good Luck In New Year

Things To Do For Good Luck In New Year, Read more to know about
Subscribe Newsletter