ഇവളാണ് പുരുഷനിണങ്ങിയ ലക്ഷണമൊത്ത സ്ത്രീ

Posted By:
Subscribe to Boldsky

ലക്ഷണമൊത്ത സ്ത്രീ എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒത്തു വരേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഒരു സ്ത്രീ ലക്ഷണമൊത്തവളാകണമെങ്കില്‍ അത് എല്ലാ അര്‍ത്ഥത്തിലും ലക്ഷണമൊത്തവളായിരിക്കണം. മാനസികമായും ശാരീരികമായും ലക്ഷണമൊത്തവളയാരിക്കണം അവള്‍.

കടബാധ്യത മാറ്റി സമ്പത്ത് വര്‍ദ്ധിപ്പിക്കും മന്ത്രം

ലക്ഷണങ്ങളെല്ലാമൊത്തിണങ്ങിയ പെണ്ണിനെ വിവാഹം കഴിക്കുന്നത് പുരുഷന് ഭാഗ്യവും സൗഭാഗ്യവും കൊണ്ട് വരുന്നു. എന്നാല്‍ പലര്‍ക്കും സ്ത്രീയുടെ ലക്ഷണശാസ്ത്രത്തെക്കുറിച്ച് അറിയില്ല. ഏതൊക്കെ ലക്ഷണങ്ങളാണ് ഒരു സ്ത്രീയെ ലക്ഷണശാസ്ത്രമനിസരിച്ചുള്ള പെണ്ണാക്കി മാറ്റുന്നത് എന്ന് നോക്കാം.

 നെറ്റി

നെറ്റി

സ്ത്രീകളുടെ നെറ്റിയില്‍ മൂന്ന് വിരലുകള്‍ ചേര്‍ത്ത് വെക്കാനുള്ള വീതിയുണ്ടെങ്കില്‍ ലക്ഷണശാസ്ത്രമനുസരിച്ചുള്ള നെറ്റിയാണ് എന്ന് പറയാം. മുഖത്തിന്റെ ആകെ വീതിയില്‍ മൂന്നിലൊരു ഭാഗം മാത്രമേ നെറ്റിക്ക് പാടുകയുള്ളൂ.

മുടിയുടെ നീളം

മുടിയുടെ നീളം

മുടിയുടെ നീളവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. നല്ല കറുപ്പ് നിറത്തിലുള്ളതും ചുരുണ്ടതുമായ മുടിയാണ് ലക്ഷണശാസ്ത്രമനുസരിച്ചുള്ള മുടി.

 മുഖത്തിന്റെ ആകൃതി

മുഖത്തിന്റെ ആകൃതി

മുഖത്തിന്റെ ആകൃതിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കോഴിമുട്ടയുടെ ആകൃതിയുള്ള മുഖമാണ് സ്ത്രീകളുടെ ഉത്തമ ലക്ഷണം. ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. മാത്രമല്ല പങ്കാളികള്‍ക്കും ഈ ഭാഗ്യം പകര്‍ന്നു നല്‍കപ്പെടുന്നു.

പുരികത്തില്‍ ശ്രദ്ധിക്കാന്‍

പുരികത്തില്‍ ശ്രദ്ധിക്കാന്‍

പുരികത്തിന്റെ നീളം ചൂണ്ടുവിരലിനോളം വേണം. മാത്രമല്ല കട്ടികൂടിയ പുരികങ്ങളോട് കൂടിയ സ്ത്രീകള്‍ ആണ് ലക്ഷണശാസ്ത്രമനുസരിച്ച് ഉത്തമരായ സ്ത്രീകള്‍.

 താടിയുടെ ലക്ഷണം

താടിയുടെ ലക്ഷണം

പലരുടേയും കീഴ്ത്താടി ഒട്ടിയ പോലുള്ളതായിരിക്കും. എന്നാല്‍ ചുണ്ടിന് താഴേക്ക് തടിച്ച് മാംസളമായ ഭാഗമാണ് താടിക്കെങ്കില്‍ അതാണ ഉത്തമലക്ഷണം.

കാല്‍പ്പാദം

കാല്‍പ്പാദം

ലക്ഷണശാസ്ത്രമനുസരിച്ച് കാലിന്റെ നീളവും ആകൃതിയും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പാദം ചേര്‍ത്ത് വെച്ചാല്‍ തള്ളവിരലും ഉപ്പൂറ്റിയും മാത്രമേ സ്ത്രീപാദങ്ങളില്‍ കൂട്ടിമുട്ടാവൂ. ഇത്തരത്തിലുള്ള പാദമുള്ള സ്ത്രീയാണ് പുരുഷന്റെ ഭാഗ്യം.

 കണ്ണുകള്‍

കണ്ണുകള്‍

കറുത്ത കൃഷ്ണമണിയായിരിക്കണം സ്ത്രീകളുടേത്. മാത്രമല്ല വെളുത്ത പാടകളുള്ള കണ്ണില്‍ കറുത്ത കൃഷ്ണമണിയുള്ളവള്‍ എന്നും സന്തോഷവതിയായിരിക്കും.

ഉയരം

ഉയരം

ഉയരം ലക്ഷണശാസ്ത്രത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായി പറഞ്ഞാല്‍ അഞ്ച് അടി ഉയരമുള്ള സ്ത്രീകളാണ് ഏറ്റവും ഉത്തമരായവര്‍. എന്നാല്‍ പലരിലും പാരമ്പര്യമായി ഉയരത്തില്‍ വ്യത്യാസം വരാം.

English summary

These physical features in women reveal their true nature

Let us find out, what different physical features in a woman tell her about their true self.
Story first published: Friday, July 28, 2017, 13:00 [IST]