ഓരോ രാശിക്കാര്‍ക്കും ഈ ദു:സ്വഭാവങ്ങള്‍

Posted By:
Subscribe to Boldsky

ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവമാണ് ഉള്ളത്. എല്ലാവര്‍ക്കും ഉണ്ടാവും നല്ലതും ചീത്തയുമായ സ്വഭാവങ്ങള്‍. നല്ല ശീലങ്ങളേക്കാള്‍ പലപ്പോഴും ചീത്ത ശീലങ്ങളാണ് പലരിലും കൂടുതലായി ഉള്ളത്. രാശിപ്രകാരം ഇത് നമുക്ക് മനസ്സിലാക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവമായിരിക്കും എന്നതാണ് സത്യം. രാശി ചക്രമനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവം മനസ്സിലാക്കേണ്ടതാണ്. ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം രാശി നോക്കി ജ്യോതിഷികള്‍ പ്രവചിക്കുന്നു.

അഘോരികള്‍; ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍

ഓരോ രാശിക്കാര്‍ക്കും ഓരോ ദുസ്വഭാവങ്ങള്‍ ഉണ്ട്. എന്നാല്‍ രാശിക്കാര്‍ക്ക് ഇത്തരത്തില്‍ തങ്ങളുടെ സ്വഭാവം ഒരു പ്രശ്‌നമായി തോന്നുകയില്ല. എന്നാല്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ഓരോ രാശിക്കാരുടേയും ദുസ്വഭാവങ്ങള്‍ എന്ന് നോക്കാം.

മേടം രാശി

മേടം രാശി

ഇവര്‍ അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാറില്ല. സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാണ് ഇവര്‍. ഇഷ്ടമില്ലാത്ത കാര്യം മറ്റുള്ളവര്‍ ചെയ്താല്‍ അതിന്റെ വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ അത്തരക്കാരെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നവരാണ് ഇത്തരക്കാര്‍. മാത്രമല്ല ഏത് കാര്യത്തിനും നിര്‍ബന്ധത്തോടു കൂടി പെരുമാറുന്നവരാണ് ഇവര്‍.

ഇടവം രാശി

ഇടവം രാശി

മറ്റുള്ളവരെ പെട്ടെന്ന് മടുപ്പിക്കാന്‍ ഇവര്‍ കാരണക്കാരാവും. സന്തോഷിപ്പിക്കാന്‍ ഇവര്‍ക്ക് അറിയുകയില്ല. എന്നാല്‍ ഓരോ കാര്യങ്ങള്‍ കൊണ്ട് മറ്റുള്ളവരെ മടുപ്പിക്കാന്‍ ഇവര്‍ക്ക് പെട്ടെന്ന് കഴിയും. മാത്രമല്ല മറ്റുള്ളവരുടെ കൂടെ കൂട്ടുകൂടാന്‍ ഇവര്‍ക്ക് തീരെ താല്‍പ്പര്യമുണ്ടാവില്ല.

മിഥുനം രാശി

മിഥുനം രാശി

സംസാരപ്രിയരാണ് ഇത്തരക്കാര്‍. എപ്പോഴും സംസാരിച്ചിരിക്കുന്നവരാണ് ഇവര്‍. ഏകാന്തത ഒരിക്കലും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ സംസാരിക്കാന്‍ മാത്രമേ ഇവര്‍ക്ക് താല്‍പ്പര്യമുള്ളൂ. ഒരിക്കലും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയും താല്‍പ്പര്യവും ഇവര്‍ക്കുണ്ടാവില്ല.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജീവിതം എന്ന് പറയുന്നത് സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ് ഇവരുടെ വിചാരം. എത്രയൊക്കെ പണം ഉണ്ടെങ്കിലും മറ്റുള്ളവരുടെ പണം കൊണ്ട് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ഇത്തരക്കാര്‍. പണം കടം കൊടുക്കാന്‍ പോലും ഇവര്‍ തയ്യാറാവില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആള്‍ക്കാരുമായി ബന്ധം സ്ഥാപിക്കുന്നത് സൂക്ഷിച്ച് വേണം.

ചിങ്ങം രാശി

ചിങ്ങം രാശി

ഏത് കാര്യത്തിനും മുന്നില്‍ നില്‍ക്കണം എന്ന് തന്നെയാണ് ഇത്തരക്കാരുടെ ആഗ്രഹം. ഒരിക്കലും മറ്റുള്ളവര്‍ തന്നോടൊപ്പം വളരുന്നത് ഇഷ്ടപ്പെടാത്ത പ്രകൃതക്കാരാണിവര്‍. ഏത് ആവശ്യങ്ങളിലും വളരെ സ്വാര്‍ത്ഥതയോടു കൂടി തീരുമാനങ്ങള്‍ എടുക്കുന്നവരാണിവര്‍.

കന്നി രാശി

കന്നി രാശി

വിമര്‍ശനമാണ് ഇവരുടെ ഏറ്റവും വലിയ പോരായ്മ. ഏത് കാര്യത്തിലും വിമര്‍ശിക്കുന്നവരാണ് ഇവര്‍. എന്നാല്‍ മറ്റുള്ളവര്‍ ഇവരെ വിമര്‍ശിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല.

 തുലാം രാശി

തുലാം രാശി

ഏത് കാര്യത്തിനും പിടിവാശിക്കാരാണ് ഇവര്‍. തങ്ങള്‍ പറയുന്ന കാര്യം ശരിയെന്ന് തെളിയിക്കാന്‍ ഏതറ്റം വരേയും പോവാന്‍ ഇവര്‍ തയ്യാറാണ്. മറ്റുള്ളവരെ വാദത്തിലൂടെ തോല്‍പ്പിക്കാന്‍ വളരെയധികം സാമര്‍ത്ഥ്യം ഉള്ളവരാണ് ഇത്തരക്കാര്‍.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഏത് കാര്യത്തിനും പെട്ടെന്ന് പ്രതികരിക്കുന്നവരാണ് ഇവര്‍. മാത്രമല്ല മറ്റുള്ളവരുടെ സന്തോഷമായാലും സങ്കടമായാലും അതിന് വിലകൊടുക്കാന്‍ ഇവര്‍ ഒരിക്കലും ശ്രമിക്കില്ല. മാത്രമല്ല മറ്റുള്ളവര്‍ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടെങ്കില്‍ ഒരിക്കലും അതിന് വിലകൊടുക്കാത്ത പ്രകൃതക്കാരാണ് ഇവര്‍.

 ധനു രാശി

ധനു രാശി

ധനുരാശിക്കാര്‍ അല്‍പം കൂടുതല്‍ പിടിവാശിക്കാരാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെട്ട് അവരെ വിലയിരുത്താന്‍ ശ്രമിക്കുന്നവരാണ് ഇത്തരക്കാര്‍. വിമര്‍ശനമാണ് ഇവരുടെ പ്രധാനപ്പെട്ട ഹോബി. എന്നാല്‍ മറ്റുള്ളവര്‍ ഇവരെ വിമര്‍ശിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല.

മകരം രാശി

മകരം രാശി

കൗശലത്തിലൂടെ കാര്യങ്ങള്‍ സാധിച്ചെടുക്കുന്നവരാണ് ഇത്തരക്കാര്‍. മറ്റുള്ളവരെ സോപ്പിട്ട് കാര്യം സാധിച്ചെടുക്കാന്‍ മിടുക്കരാണ് ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അല്‍പം അകലെ നിര്‍ത്തുന്നതാണ് നല്ലത്.

 കുംഭം രാശി

കുംഭം രാശി

മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ തരം താഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരക്കാര്‍. ഇവരെ എന്നും സമൂഹത്തിന് മുന്നില്‍ എത്തിക്കുന്നത് ഇവരുടെ വ്യക്തിത്വം തന്നെയാണ്. എന്നാല്‍ മറ്റുള്ളവരെ ഒരിക്കലും വളരാന്‍ ഇവര്‍ അനുവദിക്കില്ല.

മീനം രാശി

മീനം രാശി

സ്വപ്‌നലോകത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. സ്വന്തമായി ഒരു ലോകം ഉണ്ടാക്കിയെടുത്ത് ജീവിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ വികാരഭരിതരാവുന്നു. എന്നാല്‍ മറ്റുള്ളവര്‍ പലപ്പോഴും കൂടുതലായി വികാരഭരിതരാവുന്നത് ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഒന്നാണ്.

English summary

The Worst Quality Of Each Zodiac Sign

The One Bad Quality Each Zodiac Sign Has Themselves, But Hates In Other People.
Story first published: Tuesday, December 5, 2017, 12:54 [IST]
Subscribe Newsletter