സ്വപ്‌നം കാണുന്നത് മരണമാണോ?

Posted By:
Subscribe to Boldsky

സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. ചില സ്വപ്‌നങ്ങള്‍ നല്ലതും ചിലതാകട്ടെ നമ്മെ പേടിപ്പിച്ച് വളരെയധികം ഭയപ്പെടുത്തുന്നതുമായിരിക്കും. സ്വപ്‌നങ്ങള്‍ മനസ്സിന്റെ പ്രതിഫലനം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ചിലത് ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ ദു:സൂചനകള്‍ നല്‍കുന്നതായിരിക്കും. ചിലതാകട്ടെ നല്ല കാര്യങ്ങളെക്കുറിച്ചുള്ളതായിരിക്കും.

പുരുഷന്റെ മറുക് നോക്കിയാല്‍ ചില രഹസ്യം

എന്നാല്‍ മരണത്തെ സ്വപ്‌നം കാണുന്ന ചിലരുണ്ട്. വെറും നിമിഷങ്ങള്‍ മാത്രമായിരിക്കും ഇത്തരം സ്വപ്‌നങ്ങളുടെ ദൈര്‍ഘ്യം. എന്നാല്‍ പലപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് നോക്കാം. ചില സ്വപ്‌നങ്ങള്‍ നമ്മളോട് ചില കാര്യങ്ങള്‍ പറയാതെ പറയുകയാണ് ചെയ്യുന്നത്.

 സ്വന്തം മരണം

സ്വന്തം മരണം

ചിലപ്പോള്‍ സ്വന്തം മരണം തന്നെയായിരിക്കും പലരുടേയും സ്വപ്‌നത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയായിരിക്കും.

 മറ്റുള്ളവരുടെ മരണം

മറ്റുള്ളവരുടെ മരണം

മറ്റുള്ളവരുടെ മരണം സ്വപ്‌നം കണ്ടാല്‍ അത് പലപ്പോഴും നമ്മുടെ ഉറ്റവരോ ഉടയവരോ ആരോ മരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

വളര്‍ത്തു മൃഗം

വളര്‍ത്തു മൃഗം

വളര്‍ത്തു മൃഗത്തെ സ്വപ്‌നം കാണുന്നത് സമാധാനത്തിന്റേയും ജീവിതത്തിലുണ്ടാവാന്‍ പോകുന്ന സന്തോഷത്തിന്റേയും പ്രതീകമാണ്.

വന്യമൃഗങ്ങള്‍

വന്യമൃഗങ്ങള്‍

എന്നാല്‍ വന്യമൃഗങ്ങളെയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന പ്രതിബന്ധങ്ങളേയും തടസ്സങ്ങളേയുമാണ് സൂചിപ്പിക്കുന്നത്.

തീ കത്തുന്നത്

തീ കത്തുന്നത്

തീ കത്തുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ ഇത് നമ്മുടെ ആരോഗ്യത്തേയും സന്തോഷത്തേയുമാണ് സൂചിപ്പിക്കുന്നത്.

 വഴക്ക്

വഴക്ക്

മരണം മാത്രമല്ല വഴക്കും പലപ്പോഴും നമ്മുടെ സ്വപ്‌നത്തില്‍ കാണാറുള്ളതാണ്. വഴക്ക് കൂടുന്നതായി സ്വപ്‌നം കണ്ടാല്‍ ഇത് കുടുംബത്തിലുള്ളവരുടെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്.

മരിക്കാറായ ബന്ധു

മരിക്കാറായ ബന്ധു

മരണാസന്നനായി കിടക്കുന്ന ബന്ധുവിനേയോ സുഹൃത്തിനേയോ ആണ് സ്വപ്‌നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലെ പലതും അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. അത് ചിലപ്പോള്‍ ജോലിയാകാം, ചിലപ്പോള്‍ പഠനമാകാം.

വവ്വാലുകള്‍

വവ്വാലുകള്‍

വവ്വാലുകള്‍ നല്‍കുന്ന ദു:സ്സൂചന പലപ്പോഴും വ്യക്തിപരമായും സാമ്പത്തികപരമായും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്.

English summary

The Most Common Nightmares And What They Mean

From nightmares as tame as being late, to the horrors of teeth falling out, this will help decode your most common nightmares.
Story first published: Wednesday, June 28, 2017, 17:45 [IST]
Subscribe Newsletter