സമ്പത്ത് വര്‍ദ്ധിപ്പിക്കും വാസ്തുടിപ്‌സ് ഇങ്ങനെ

Posted By:
Subscribe to Boldsky

വാസ്തു സംബന്ധമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് മലയാളികള്‍. വീട് പണിയുമ്പോഴും സ്ഥലം വാങ്ങുമ്പോഴും മറ്റും വാസ്തുവിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. ഇതുപോലെ തന്നെ പണത്തിന്റെ കാര്യത്തിലും. കാരണം പണം നമ്മുടെ ജീവിതത്തിലെ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ഇത് വര്‍ദ്ധിക്കാനും കുറയാനും പല കാരണങ്ങളും ഉണ്ടാവും.

ഹിജഡകള്‍ മരിച്ചാല്‍ സംസ്‌കാരം രാത്രി, കാരണം

എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് സമ്പത്ത് വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചില വാസ്തുശാസ്ത്രപരമായ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് എല്ലാ തരത്തിലും നിങ്ങളില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കും. എന്തൊക്കെയാണ് വീട്ടില്‍ പണം വര്‍ദ്ധിക്കാന്‍ വാസ്തുശാസ്ത്രപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 മണിപ്ലാന്റ് വളര്‍ത്താം

മണിപ്ലാന്റ് വളര്‍ത്താം

മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തേണ്ടത് വീടിന്റെ വാസ്തുശാസ്ത്രപരമായ കാര്യങ്ങള്‍ക്ക് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. തെക്ക് ഭാഗത്തായാണ് മണിപ്ലാന്റ് വളര്‍ത്തേണ്ടത്. ഇത് സാമ്പത്തികമായി ഉന്നതിയിലെത്താന്‍ നിങ്ങളെ സഹായിക്കുന്നു.

 തെക്ക് പടിഞ്ഞാറ് ദിക്ക് ശ്രദ്ധിക്കാം

തെക്ക് പടിഞ്ഞാറ് ദിക്ക് ശ്രദ്ധിക്കാം

സാമ്പത്തിക നേട്ടത്തിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ദിക്ക് എന്ന് പറയുന്നത് തെക്ക് പടിഞ്ഞാറന്‍ ദിക്കാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങള്‍ ആരംഭിക്കുമ്പോള്‍ തെക്ക് പടിഞ്ഞാറ് ദിക്ക് നോക്കി ചെയ്യേണ്ടതാണ്.

 പ്രധാന വാതില്‍

പ്രധാന വാതില്‍

പ്രധാന വാതിലിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. വാതിലിന് ഏതെങ്കിലും തരത്തില്‍ വളവോ ചരിവോ മറ്റോ ഉണ്ടെങ്കില്‍ അത് സാമ്പത്തിക നഷ്ടത്തിനാണ് കാരണമാകുക. മാത്രമല്ല ഇത് നിങ്ങളിലെ സന്തോഷവും സാമ്പത്തിക നേട്ടവും വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്.

 അടുക്കള ശ്രദ്ധിക്കാം

അടുക്കള ശ്രദ്ധിക്കാം

അടുക്കളയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തെക്ക് കിഴക്ക് ആയിട്ടായിരിക്കണം അടുക്കള പണിയേണ്ടത്. മാത്രമല്ല അടുക്കളയില്‍ നല്‍കുന്ന നിറത്തിനും അല്‍പം പ്രാധാന്യം നല്‍കാം. ഇത് ചുവപ്പ് നിറത്തിലുള്ളതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

 പടിഞ്ഞാറ് ഭാഗത്തെ നിറങ്ങള്‍

പടിഞ്ഞാറ് ഭാഗത്തെ നിറങ്ങള്‍

പടിഞ്ഞാറ് ഭാഗത്ത് നിങ്ങള്‍ അടിക്കുന്ന നിറങ്ങള്‍ വെള്ളയും മഞ്ഞയും ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സ്ഥലത്ത് പണവും വിലപിടിപ്പുള്ള വസ്തുക്കളും ഇരുമ്പ് അലമാരയില്‍ സൂക്ഷിക്കുക. ഇത് സമ്പത്ത് സുരക്ഷിതമായിരിക്കാന്‍ സഹായിക്കും.

വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി

വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി

വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. വഴക്കും കലഹങ്ങളും ഒഴിവാക്കി സന്തോഷത്തോടെയും ഐക്യത്തോടെയും കഴിയാന്‍ നോക്കണം. ഇത് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കാന്‍ കാരണമാകും.

English summary

Simple Vastu Tips to attract Money Luck

The whole peoples aim of vastu tips for wealth is to keep lord Kubera happy and pleased at all times.
Story first published: Saturday, October 7, 2017, 16:12 [IST]
Subscribe Newsletter