പ്രിയപ്പെട്ടവരുടെ സാന്നിധ്യം മരണശേഷം, ലക്ഷണങ്ങളിതാ

Posted By:
Subscribe to Boldsky

vചിലര്‍ മരിച്ച് കഴിഞ്ഞാലും ആത്മാവായി അല്ലെങ്കില്‍ പ്രേതമായി ചുറ്റിത്തിരിയും എന്നാണ് വിശ്വാസം. ഇതിനെ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ മരിച്ച് കഴിഞ്ഞാല്‍ ആത്മാവിന്റെ സാന്നിധ്യം പലരും അനുഭവിയ്ക്കുന്നുണ്ടെന്നാണ് അനുഭവങ്ങള്‍ പറയുന്നത്.

ജനനത്തീയതി നോക്കി നെഗറ്റീവ് എനര്‍ജി കളയാം

നമുക്കിഷ്ടപ്പെട്ട ഒരാള്‍ എന്നന്നേക്കുമായി നമ്മളെ വിട്ടു പോയാല്‍ അതുണ്ടാക്കുന്ന ആഘാതം പലപ്പോഴും താങ്ങാന്‍ കഴിയുന്നതല്ല. എന്നാല്‍ പിന്നീട് അവരുടേതായ സാങ്കല്‍പ്പിക ലോകത്ത് ജീവിയ്ക്കുന്നവരാണ് പലരും. ഇടതുകവിളിലെ മറുകിന് ഇത്ര ഭാഗ്യമോ?

ഇതിനെ പ്രേതസാന്നിധ്യമെന്നോ ആത്മാവിന്റെ സാന്നിധ്യമെന്നോ ഒക്കെ പറയുന്നവരാണ് പലരും. പല ലക്ഷണങ്ങളും ആത്മാവിന്റെ സാന്നിധ്യമുണ്ടാവുമ്പോള്‍ നമുക്ക് ചുറ്റും ഉണ്ടാവും എന്നാണ് വിശ്വാസം. അവ എന്തൊക്കെയെന്ന് നോക്കാം.

 പ്രകാശപൂരിതമായ അന്തരീക്ഷം

പ്രകാശപൂരിതമായ അന്തരീക്ഷം

പ്രേതങ്ങളെക്കുറിച്ച് നാം കണ്ടതും വായിച്ചതുമായ അറിവുകള്‍ ഇരുട്ടിലാണ് പ്രേതങ്ങള്‍ ഉണ്ടാവുക എന്നതാണ്. എന്നാല്‍ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ചുറ്റും പ്രകാശപൂരിതമായിരിക്കും എന്നാണ് പലരും പറയുന്നത്. മാത്രമല്ല ഇവരൊരിക്കലും നിങ്ങളെ ഉപദ്രവിക്കില്ല.

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊന്ന്. യാതൊരു മാറ്റവും ഇല്ലാതിരുന്ന കാലാവസ്ഥ പെട്ടെന്ന് നിമിഷങ്ങള്‍ കൊണ്ട് മാറിമറിയുന്നതും നിങ്ങള്‍ക്ക് കാണാം. നിങ്ങളോടെന്തോ പറയാനാണ് ഈ മാറ്റങ്ങളിലൂടെ ആത്മാവ് സൂചിപ്പിക്കുന്നത്.

പ്രത്യേക ഗന്ധം

പ്രത്യേക ഗന്ധം

പ്രത്യേക ഗന്ധമാണ് ആത്മാക്കളുടെ വരവിന്റെ മറ്റരു ലക്ഷണം. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അത്രയും നല്ല സുഗന്ധമായിരിക്കും ആത്മാവിന്റെ വരവറിയിച്ച് കൊണ്ട് നിങ്ങളെതേടിയെത്തുക. നിങ്ങളെ സംരക്ഷിക്കുന്ന ഒരു മാലാഖ കണക്കെയായിരിക്കും അവര്‍.

 പിറുപിറുക്കുന്ന ശബ്ദം

പിറുപിറുക്കുന്ന ശബ്ദം

പിറുപിറുക്കുന്ന ശബ്ദമാണ് മറ്റൊന്ന്. എന്നാല്‍ കൃത്യമായി നിങ്ങള്‍ക്ക് ഒന്നും കേള്‍ക്കാന്‍ പറ്റില്ല. എങ്കിലും ആത്മാവ് നിങ്ങളോടെന്തോ പറയാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും.

 സ്വപ്‌നത്തിലൂടെയുള്ള ആശയവിനിമയം

സ്വപ്‌നത്തിലൂടെയുള്ള ആശയവിനിമയം

നിങ്ങളോട് നേരിട്ട് ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയായിരിക്കും ആത്മാവിന്. കാരണം ശരീരമില്ലാത്ത ഒന്നുമായും ആര്‍ക്കും ആശയവിനിമയം നടത്താന്‍ കഴിയില്ല. അതുകൊണ്ട് ആത്മാക്കള്‍ ആശയവിനിമയം നടത്തുന്നത് സ്വപ്‌നത്തിലൂടെയാണ് എന്നാണ് വിശ്വാസം.

 പ്രതീക്ഷിക്കാത്ത പലതും

പ്രതീക്ഷിക്കാത്ത പലതും

പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും ജീവിതത്തില്‍ സംഭവിയ്ക്കും. ഇത്തരത്തില്‍ പെട്ടെന്ന് ദേഹത്ത് തൂവല്‍ വീഴുക, സാധാരണ ഗതിയില്‍ നമ്മള്‍ കാണാത്ത പക്ഷികളെ കാണുക അവ നമ്മടോ കൂടുതല്‍ അടുത്തിടപഴകാന്‍ ശ്രമിക്കുക എന്നിവയെല്ലാം ആത്മാവിന്റെ സാന്നിധ്യം കണക്കാക്കുന്നതാണ് എന്നാണ് വിശ്വാസം.

English summary

signs your guardian soul is trying to contact you

Six signs your guardian soul trying to contact you, read on to know more about it.
Story first published: Monday, April 10, 2017, 15:15 [IST]