വീടിന് വാസ്തുദോഷമെങ്കില്‍ തിരിച്ചറിയാം,ഈ ലക്ഷണ

Posted By:
Subscribe to Boldsky

വീടിന് വാസ്തു പിഴവുകളുണ്ടെങ്കില്‍ ഇത് അവിടെ താമസിയ്ക്കുന്നവരേയും ബാധിയ്ക്കും. ഇത് എല്ലാ രീതികളിലുമുള്ള ഉയര്‍ച്ചയെ ബാധിയ്ക്കുകയും ചെയ്യും.

ഇതുകൊണ്ടാണ് വീടു പണിയാന്‍ സ്ഥലം വാങ്ങുമ്പോഴും വീടു പണിയുമ്പോഴുമെല്ലാം വളരെ കൃത്യമായി വാസ്തു നോക്കുന്നത്. വീടിന് വാസ്തു ദോഷങ്ങളുണ്ടെങ്കില്‍ ഇത് വളരെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

വീടിന്റെ വാസ്തു ദോഷങ്ങള്‍ പല തരത്തിലും നമുക്കു തന്നെ തിരിച്ചറിയാം, ഇത് പല രീതിയിലും കുടുംബാംഗങ്ങളെ ബാധിയ്ക്കുകയും ചെയ്യും.

വീടിന്റെ വാസ്തു പിഴവുകളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഗൃഹനാഥന്റെ ആരോഗ്യത്തിന്

ഗൃഹനാഥന്റെ ആരോഗ്യത്തിന്

വീട്ടിലെ വാസ്തുദോഷം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുക ഗൃഹനാഥനെയാണെന്നു പറയാം. ഗൃഹനാഥന്റെ ആരോഗ്യത്തിന് അടിക്കടി പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ ഇതിന്റെ കാരണം വാസ്തുദോഷമാണെന്നു കരുതാം.

സോഷ്യല്‍ ലൈഫില്‍

സോഷ്യല്‍ ലൈഫില്‍

സോഷ്യല്‍ ലൈഫില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ തങ്ങളുടേതായ പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെ വാസ്തു ദോഷങ്ങളുണ്ടാകുകയാണെങ്കില്‍ ഇതിനര്‍ത്ഥം

കുട്ടികളേയും

കുട്ടികളേയും

കുട്ടികളേയും വാസ്തു ദോഷങ്ങള്‍ ബാധിയ്ക്കാം. കുട്ടികള്‍ക്ക് എത്ര ശ്രമിച്ചിട്ടും പഠനത്തിലും മറ്റു കാര്യങ്ങളിലും ശ്രദ്ധ വയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതിനര്‍ത്ഥം വാസ്തു ദോഷവുമാകാം.

ചെടികള്‍

ചെടികള്‍

വേണ്ട രീതിയില്‍ നോക്കിയിട്ടും ചെടികള്‍ മുരടിച്ചു നില്‍ക്കുന്നതിന്റെ ഒരു കാരണം വാസ്തു ദോഷം തന്നെയാണ്. എത്ര വെള്ളമൊഴിച്ചിട്ടും വളമിട്ടിട്ടും ചെടികള്‍ വേണ്ട രീതിയില്‍ വളരുന്നില്ലെന്നു പലരും പരാതിപ്പെടാറില്ലേ.

വീടിനേക്കാള്‍

വീടിനേക്കാള്‍

വീടിനേക്കാള്‍ നിങ്ങള്‍ക്കു സ്വസ്ഥതയും സന്തോഷവും നല്‍കുന്നത് ഓഫീസാണെങ്കില്‍, വീടിനോട് ഇഷ്ടക്കുറവെങ്കില്‍ ഇതിനു കാരണം വാസ്തു ദോഷം തന്നെയാണ്.

സ്ത്രീ

സ്ത്രീ

സ്ത്രീ വീട്ടിലെ മഹാലക്ഷ്മിയെന്നു പറയും. വീട്ടിലെ സ്ത്രീകള്‍ക്ക ഡിപ്രഷനും ഇതുപോലുള്ള ചീത്ത മൂഡുകളും പ്രത്യേക കാരണങ്ങളില്ലാതെ അനുഭവപ്പെടുന്നതിനു കാരണം വാസ്തു ദോഷമാകാം.

അതിഥികള്‍

അതിഥികള്‍

വീട്ടില്‍ ധാരാളം അതിഥികള്‍ വന്നുകൊണ്ടിരുന്നിട്ട് പെട്ടെന്നൊരു ദിവസം അതിഥികള്‍ കുറയുകയാണെങ്കില്‍ ഇതിനര്‍ത്ഥം വാസ്തുദോഷമെന്നു തന്നെയാണ്.

വീട്ടില്‍ വെള്ളത്തിന്

വീട്ടില്‍ വെള്ളത്തിന്

എപ്പോഴും വീട്ടില്‍ വെള്ളത്തിന് ബുദ്ധിമുട്ടു വരുന്നുവെങ്കില്‍ ഇതിനര്‍ത്ഥം വാസ്തു ദോഷമെന്നാണ്. വാസ്തു ദോഷമുണ്ടെങ്കില്‍ വീട്ടില്‍ വെള്ളത്തിനു ബുദ്ധിമുട്ടുണ്ടാകും.

കളവു

കളവു

5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ രണ്ടു മൂന്നു തവണ കളവു നടന്നിട്ടുണ്ടെങ്കില്‍ ഇതിനര്‍ത്ഥം വാസ്തുദോഷം നിങ്ങളുടെ വീടിനുമുണ്ടെന്നതാണ്.

English summary

Signs Of Vastu Defects At Your Home

Signs Of Vastu Defects At Your Home, read more to know about,