ആത്മാവിന്റെ സാന്നിധ്യം കൂടെയുണ്ടോ, ലക്ഷണങ്ങളിതാ

Posted By:
Subscribe to Boldsky

പ്രേതം ആത്മാവ് എന്നൊക്കെ പറയുന്നത് കെട്ടുകഥകളാണ് എന്ന് വിശ്വസിക്കുന്നവരും അതല്ല പ്രേതസാന്നിധ്യവും പ്രേതവും എല്ലാം വിശ്വസനീയമാണ് എന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാല്‍ ഇത്തരത്തില്‍ പ്രേതത്തെക്കുറിച്ച് ആത്മാവിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ എത്രയൊക്കെ വിശ്വാസമില്ലെങ്കിലും പലപ്പോഴും അര്‍ത്ഥ രാത്രിയില്‍ ഒറ്റക്കു പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ പേടിക്കുന്നവരാണ് നമ്മളില്‍ പലരും.

വിവാഹം കഴിക്കാന്‍ അശ്വതി നക്ഷത്രം, സമ്പത്ത് കൂടും

എന്നാല്‍ ഇനി പ്രേതസാന്നിധ്യം നിങ്ങളുടെ ചുറ്റും ഉണ്ടെന്നുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങള്‍ കാണിക്കും എന്നാണ് പലരും പറയുന്നത്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും നമുക്കെന്നും കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു വിഭാഗം തന്നെയാണ് പ്രേതവും ആത്മാവും എല്ലാം. നിങ്ങള്‍ക്ക് ചുറ്റും ആത്മാവിന്റെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ കഴിയും.

 നിഴലിന്റെ സാന്നിധ്യം

നിഴലിന്റെ സാന്നിധ്യം

നിഴലിന്റെ സാന്നിധ്യമായാണ് പ്രേതങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് ചില വിശ്വാസം. എന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അവിടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത്.

സംസാരിക്കുന്നുവെന്ന തോന്നല്‍

സംസാരിക്കുന്നുവെന്ന തോന്നല്‍

നിങ്ങള്‍ ഒറ്റക്കുള്ളപ്പോള്‍ നിങ്ങളോടടുത്ത് ആരെങ്കിലും അടക്കിപ്പിടിച്ച സംസാരവുമായി ഉണ്ടെങ്കില്‍ അതൊരു തോന്നലെന്ന് വിചാരിക്കാന്‍ വരട്ടെ. ഇത്തരം തോന്നലുകള്‍ പലപ്പോഴും ആത്മാവിന്റെ സാന്നിധ്യമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

 പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും

പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും

നിങ്ങള്‍ക്ക് ചുറ്റും പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതാണ് മറ്റൊന്ന്. വിവരിക്കാനാവാത്ത ഇത്തരം ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും അദൃശ്യശക്തികള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്നത് തന്നെയാണ്.

 ശാരീരികമായി തളര്‍ച്ച

ശാരീരികമായി തളര്‍ച്ച

ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴും നിങ്ങള്‍ ശാരീരികമായി തളര്‍ന്ന് പോവുന്നു. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ്.

 കാലടി ശബ്ദങ്ങള്‍

കാലടി ശബ്ദങ്ങള്‍

കാലടി ശബ്ദങ്ങളാണ് നിങ്ങളോടൊപ്പം ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്ന ഒന്ന്. ആരുമില്ലാത്ത സമയത്ത് നിങ്ങള്‍ കാലടി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ സൂക്ഷിക്കുക.

 വളര്‍ത്തുമൃഗങ്ങളുടെ പെരുമാറ്റം

വളര്‍ത്തുമൃഗങ്ങളുടെ പെരുമാറ്റം

വളര്‍ത്ത് മൃഗങ്ങളുടെ പെരുമാറ്റമാണ് മറ്റൊന്ന്. ഇത് അസാധാരണമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളോടൊപ്പമുള്ള അദൃശ്യശക്തിയുടെ സാന്നിധ്യമാണ്.

 അസാധാരണമായ ഗന്ധം

അസാധാരണമായ ഗന്ധം

നിങ്ങളോടൊപ്പം അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ഇത്തരം ശക്തികളുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

English summary

Signs that Spirit is trying to Communicate with you

Signs that Spirit is trying to Communicate with you read on..
Story first published: Wednesday, September 20, 2017, 13:19 [IST]