അഘോരികള്‍; ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍

Posted By:
Subscribe to Boldsky

അഘോരികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരിലും ഭയമുളവാക്കുന്നവരാണ്. നഗ്നമായ ദേഹവും ദേഹം മുഴുവന്‍ ഭസ്മം പൂശി പ്രാകൃത രൂപത്തില്‍ നടക്കുന്നവരാണ് അഘോരികള്‍. നഖവും മുടിയും മുറിക്കാതേയും സന്യാസ രൂപത്തില്‍ നടക്കുന്നവരാണ് അഘോരികള്‍. പലപ്പോഴും ദുരൂഹത നിറഞ്ഞവരാണ് അഘോരികള്‍. മനുഷ്യമാംസം ഭക്ഷിക്കുന്നവരും തലയോട്ടിയില്‍ വെള്ളം നിറച്ച് കുടിക്കുന്നവരും ആണ് അഘോരികള്‍.

വിരലിന്റെ നീളം വെളിപ്പെടുത്തും രഹസ്യങ്ങള്‍

നരഭോജികളായി ജീവിക്കുന്ന സന്യാസിമാരാണ് ഇവര്‍. കുതിരയുടേതൊഴികെയുള്ള മാംസമാണ് ഇവര്‍ ഭക്ഷിക്കുന്നത്. അഘോരമൂര്‍ത്തിയായി ശിവനെ ആരാധിക്കുന്നവരാണ് ഇത്തരക്കാര്‍. മോക്ഷത്തില്‍ വിശ്വസിക്കുന്നവരാണ് ഇവരെങ്കിലും ഇവരുടെ മാര്‍ഗ്ഗം വ്യത്യസ്തമാണ്. ഏത് സാഹചര്യത്തിലും ഇവര്‍ ജീവിക്കുന്നു. ചുടലക്കളങ്ങളിലിരുന്നാണ് ഇവര്‍ ധ്യാനിക്കുന്നത്. എന്തൊക്കെയാണ് അഘോരികളെക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ എന്ന് നോക്കാം.

ശിവനെ ആരാധിക്കുന്നവര്‍

ശിവനെ ആരാധിക്കുന്നവര്‍

അഘോരികള്‍ ശിവനെ ആരാധിക്കുന്നവരാണ്.അഘോരികള്‍ സ്വയം ദൈവമാണന്ന് കരുതുകയും മാംസാഹാരം ഭക്ഷിക്കുകയും മദ്യപിക്കുകയും ലൈംഗിക സുഖങ്ങള്‍ അനുഭവിക്കുകയും ചെയ്തുകൊണ്ട് എല്ലാതരത്തിലും സംതൃപ്തി നേടാനാണ് ശ്രമിക്കുന്നത്. ദൈവത്തെ എല്ലാത്തിലും കാണുന്നവരാണ് ഇവര്‍. അതിനാല്‍ മനുഷ്യ രക്തം, വിസര്‍ജ്ജ്യം എന്നിവ ഭക്ഷിക്കുകയും മനുഷ്യന്റെ തലയോട്ടികള്‍ അണിയുകയും ചെയ്യുന്നു.

മൃതദേഹത്തോടൊപ്പം രതി

മൃതദേഹത്തോടൊപ്പം രതി

അഘോരികളുടെ ഏറ്റവും വൈകൃതമായ ശീലങ്ങളില്‍ ഒന്നാണ് ശവരതി. കാളി ദേവി ലൈംഗികബന്ധത്തിലെ തൃപ്തി ആവശ്യപ്പെടുന്നതിനാല്‍ ഇതിനായി അനുയോജ്യമായ മൃതശരീരം കണ്ടെത്തുകയാണ് ചെയ്യുന്നതെന്നാണ് അവരുടെ അഭിപ്രായം. ഏറ്റവും മലിനമായതിലും വിശുദ്ധി കണ്ടെത്തുകയാണ് അഘോരികള്‍ ചെയ്യുന്നത്. ഒരു അഘോരി ശവശരീരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും മനുഷ്യന്റെ തലച്ചോര്‍ ഭക്ഷിക്കുമ്പോഴും ഈശ്വരനിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കില്‍ അവന്‍ ശരിയായ പാതയിലാണ് എന്നാണ് അവരുടെ വിശ്വാസം.

ആഭിചാര പ്രയോഗം

ആഭിചാര പ്രയോഗം

ആഭിചാര പ്രയോഗങ്ങളിലും അമാനുഷിക ശക്തികളിലും വിശ്വാസമുള്ളവരാണ് അഘോരികള്‍. ശവരതിയിലേര്‍പ്പെടുന്നത് ഉള്‍പ്പടെ വളരെ മോശമെന്ന് തോന്നിക്കുന്ന പല അനുഷ്ഠാനങ്ങളിലും ഇവര്‍ ഏര്‍പ്പെടുന്നതായി കാണാറുണ്ട്. ശവശരീരങ്ങള്‍ക്കിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള ഇത്തരം അനുഷ്ഠാനങ്ങള്‍ അമാനുഷിക ശക്തികളെ ഉയര്‍ത്താന്‍ സഹായിക്കും എന്നാണ് അവരുടെ വിശ്വാസം. അതിനാല്‍ രാത്രിയില്‍ അഘോര സന്യസികള്‍ ശ്മശാനങ്ങളില്‍ എത്തി ഇത്തരം അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. അഘോരി സ്ത്രീകള്‍ ചിതാഭസ്മം പൂശി മന്ത്രങ്ങള്‍ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂര്‍ത്തീകരണം നടത്തും. ആര്‍ത്തവ കാലത്തും സ്ത്രീകള്‍ ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്നത് നിര്‍ബന്ധമാണ്.

അസൂയയും വെറുപ്പും

അസൂയയും വെറുപ്പും

അഘോരികള്‍ ഒരിക്കലും അസൂയയും വെറുപ്പും കൊണ്ടു നടക്കില്ല. വെറുപ്പുള്ളവര്‍ക്ക് ധ്യാനിക്കാന്‍ കഴിയില്ല എന്നാണ് അവരുടെ വിശ്വാസം. കാക്കകള്‍ക്കും നായകള്‍ക്കും സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നു. മൃഗങ്ങള്‍ ഭക്ഷണം വൃത്തികേടാക്കും എന്നത് പോലുള്ള ഹീന ചിന്തകള്‍ ഇല്ലാതാക്കുന്നതിലൂടെ ശിവനൊപ്പം എത്തിച്ചേരുക എന്ന അവരുടെ പരമമായ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം.

വസ്ത്രധാരണം

വസ്ത്രധാരണം

നേര്‍ത്ത ചണ വസ്ത്രം മാത്രം ധരിച്ചും അല്ലെങ്കില്‍ ശരീരം നിറയെ ചിതയില്‍ നിന്നുള്ള ഭസ്മം മാത്രം പൂശി നഗ്‌നരായും അവര്‍ നടക്കാറുണ്ട്. ജീവന്റെ പ്രധാന ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന ഭസ്മം സകല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നാണ് അഘോരകളുടെ വിശ്വാസം. ഭഗവാന്‍ ശിവന് തുല്യമായി ദേഹം മുഴുവന്‍ ഭസ്മം ധരിച്ച് നടക്കുന്നവരാണിവര്‍.

തലയോട്ടിയെന്ന ആഭരണം

തലയോട്ടിയെന്ന ആഭരണം

തലയോട്ടി ആഭരണമായാണ് അഘോരികള്‍ അണിയുന്നത് ജലസമാധി അടിയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളില്‍ നിന്നാണ് അവര്‍ക്കിത് ലഭിക്കുന്നത്. അവര്‍ ഈ തലയോട്ടികള്‍ മദ്യം ഒഴിച്ച് കുടിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള പാത്രമായും ഭിക്ഷാടനത്തിനുള്ള പാത്രമായും ഉപയോഗിക്കാറുണ്ട്.

ഏത് നിയമത്തിനേയും ലംഘിക്കുന്നു

ഏത് നിയമത്തിനേയും ലംഘിക്കുന്നു

ശുദ്ധിയ്ക്കും അശുദ്ധിയ്ക്കും വൃത്തിയ്ക്കും വൃത്തികേടനും പുണ്യത്തിനും പാപത്തിനും ഇടയിലുള്ള നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ വേദനകളെ ശമിപ്പിക്കാനും ആശ്വാസം നല്‍കാനും കഴിയുന്ന അമാനുഷിക ശക്തികള്‍ നേടാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് രാത്രികളില്‍ ശ്മശാനങ്ങളുടെ ഏകാന്തതയില്‍ ധ്യാനിച്ചിരിക്കാറുണ്ട് അവര്‍.

തലയോട്ടി മാല

തലയോട്ടി മാല

കഴുത്തിന് ചുറ്റും തലയോട്ടി മാലയിട്ടാണ് ഇവരെ പലപ്പോഴും കാണപ്പെടുന്നത് ജീവിതത്തിന്റെ പ്രധാന ഭാഗമാണ് മനുഷ്യന്റെ തലയോട്ടി എന്നാണ് ഇവരുടെ വിശ്വാസം.അഘോരകള്‍ മറ്റൊരു അടയാളമായി ദഹിപ്പിച്ച ആളുകളുടെ തുടയെല്ല് എടുത്ത് ഊന്ന് വടിയായും ഉപയോഗിക്കാറുണ്ട്.അവര്‍ സാധാരണ മുടി വെട്ടുകയോ നനയ്ക്കുകയോ ചെയ്യാറില്ല. അതിനാലാണ് സ്വാഭാവികമായുള്ള നീണ്ട ജടപിടിച്ച മുടിയുമായി ഇവരെ കാണപ്പെടുന്നത്.

കഞ്ചാവ്

കഞ്ചാവ്

അഘോരികള്‍ കഞ്ചാവ് വലിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ്. പതിവ് ശീലമായ ധ്യാനത്തിന് കൂടുതല്‍ ഏകാഗ്രത നല്‍കാന്‍ ഇത് സാഹായിക്കുമെന്നാണ് അവര്‍ കരുതുന്നത്. എല്ലായ്‌പ്പോഴും കഞ്ചാവിന്റെ ലഹരിയിലാണെങ്കിലും എപ്പോഴും വളരെ ശാന്തരായാണ് കാണപ്പെടുക. മയക്ക് മരുന്ന് നല്‍കുന്ന മതിഭ്രമം കൊണ്ട് ഉയര്‍ന്ന ആത്മീയ അനുഭവം ഉണ്ടായതായി ഇവര്‍ക്ക് തോന്നുന്നതും പലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ഫലമായാണ്.

English summary

secrets about the mystic aghosri sadhus

Biggest Secrets about the Mystic Aghori Sadhus read on to know more about it.
Subscribe Newsletter