തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

Posted By:
Subscribe to Boldsky

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥകള്‍. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയ്ക്കു പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ ഗതിയെന്താകുമെന്ന് ഓരോ സ്ത്രീകളും ഓര്‍ക്കുന്നുമുണ്ടാകും.

വരുംവരായ്കകളെക്കുറിച്ചു ചിന്തിയ്ക്കാതെ ഇത്തരം നെറികേടിനൊരുങ്ങുന്ന ഒരുവന് പറയാന്‍ ന്യായങ്ങള്‍ ഏറെയുണ്ടാകും. ആണ്‍ന്യായങ്ങളെന്നു പറയാം.

പൗര്‍ണമിരാത്രി,വെള്ളാരംകല്ല്,നെഗററീവ്എനര്‍ജി പോകും

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

പലപ്പോഴും സെലിബ്രിറ്റികളെ ഉപദ്രവിയ്ക്കുമ്പോള്‍ മാനഹാനി ഭയന്ന് അവര്‍ ഇക്കാര്യങ്ങള്‍ മൂടി വയ്ക്കുന്നു. ഇത് ഇത്തരത്തില്‍ പ്രവൃത്തിയ്ക്കാന്‍ കുറ്റവാളികള്‍ക്കു കരുത്താകുന്നു.

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

മിക്കവാറും പണത്തിനു വേണ്ടി സെലിബ്രിറ്റികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയെന്നതാകും ലക്ഷ്യം. ആവശ്യപ്പെടുന്ന പണം ഇവര്‍ക്കു ലഭിയ്ക്കാനുള്ള വളഞ്ഞ വഴികളില്‍ ഒന്ന്.

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

ഇവരെ മുന്‍നിര്‍ത്തി പുറകില്‍ നിന്നും കളിയ്ക്കുന്നവരുമുണ്ട്. തങ്ങളുടെ വൈരാഗ്യം തീര്‍ക്കാന്‍ ഒരു സ്ത്രീയുടെ മാനത്തില്‍ തൊട്ടു കളിയ്ക്കുന്ന തരം താഴ്ന്ന കളി കളിയ്ക്കുന്നവര്‍. കാശുണ്ടെങ്കില്‍ ക്ലാസുണ്ടാകണമെന്നില്ലെന്ന ന്യായം നമുക്കു പറയാം.

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

അല്‍പം മോഡേണായി നടക്കുന്ന പെണ്‍കുട്ടികളേയും സെലിബ്രിറ്റികളേയുമെല്ലാം തെറ്റായ കണ്ണുകൊണ്ടുകാണുന്ന സമൂഹമാണിത്. സോഷ്യല്‍ ചര്‍ച്ചകളില്‍ ഇത്തരം കമന്റുകള്‍ കാണാം. ഒരു കാര്യം ഇത്തരക്കാര്‍ തിരിച്ചറിയണം, സ്ത്രീകള്‍ രാത്രി പുറത്തിറങ്ങി നടക്കുന്നതും ഇഷ്ടപ്പെട്ട വസ്ത്രമണിയുന്നതുമെല്ലാം അവരുടെയടുത്ത് എന്തും ചെയ്യാമെന്ന ലൈസന്‍സായി കാണരുത്.

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

സ്ത്രീകളുടെ മാനം പൊതുസമൂഹത്തില്‍ വില്‍പ്പനയ്ക്കു വയ്ക്കാനുള്ളതല്ലെന്ന കാര്യം സ്ത്രീകളെ പീഡിപ്പിയ്ക്കാനും അവരെ പല രീതിയില്‍ ബ്ലാക്‌മെയില്‍ ചെയ്യാനുമൊരുങ്ങുന്ന പുരുഷസമൂഹം തിരിച്ചറിയണം.

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

മുന്‍പ് ഇത്തരം തെറ്റുകള്‍ ചെയ്യുന്നതും ഇതില്‍ പിടിയ്ക്കപ്പെടാതെ തന്നെ ഇതിന്റെ പേരില്‍ പണം കൊയ്യുന്നതുമായിരിയ്ക്കും, പലപ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങള്‍ക്കുള്ള അളവുകോലായി അവര്‍ കാണുന്നത്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയ്ക്കപ്പെടും, ഇത്തരം നീചന്മാര്‍ ഓര്‍ക്കേണ്ടുന്ന ഒന്ന്.

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

തട്ടിക്കൊണ്ടുപോകലിലെ ആ രഹസ്യ ന്യായങ്ങള്‍

ഒരു പരിധി വരെ സമൂഹത്തിന്റെ മനോരോഗമാണ് ഇത്തരക്കാര്‍ക്കുള്ള ആയുധമാകുന്നത്. അശ്ലീലചിത്രങ്ങളും വീഡിയോകളും ത്വരയോടെ കാണാന്‍ കാത്തിരിയ്ക്കുന്ന സമൂഹം. ഇതു മുതലെടുക്കാന്‍ ഒരു ഇരയെ കണ്ടെത്തി ലാഭമുണ്ടാക്കുന്ന ചിലരും.

Read more about: pulse life
English summary

Reasons Why Celebrities Are Harassed

Reasons Why Celebrities Are Harassed , Read more to know about,
Story first published: Monday, February 20, 2017, 17:46 [IST]