അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

Posted By:
Subscribe to Boldsky

പോണ്‍ അഥവാ അശ്ലീല ചിത്രം കാണുന്നത് പലരുടേയും ഹോബിയാണ്. ഇതുവഴി ലൈംഗികസുഖം നേടുന്ന ഒരു വിഭാഗവും ഇല്ലാതില്ല.

പോണ്‍ കാണുന്നതുകൊണ്ട് എന്താണു ദോഷം എന്ന സംശയമുള്ളവരുണ്ടാകും. ഇത് നാമറിയാതെ തന്നെ നമ്മുടെ മനസിനേയും തലച്ചോറിനേയും പ്രവൃത്തികളേയുമെല്ലാം ബാധിയ്ക്കുന്നുണ്ടെന്നതാണ് വാസ്തം.

പോണ്‍ കാണുന്നതിനേക്കാള്‍ കാണാതിരിയ്ക്കുന്നതു കൊണ്ട് ചില ഗുണങ്ങളുണ്ട്. നാം പ്രതീക്ഷിയ്ക്കുന്നതിനുമപ്പുറത്തെ ഗുണങ്ങള്‍.

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

പോണ്‍ കാണുന്നതുപേക്ഷിയ്ക്കുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണെന്നു പഠനങ്ങള്‍ പറയുന്നു. ഇതു കാണുന്നതിലൂടെ പുരുഷന്മാര്‍ കൂടുതല്‍ സ്വയംഭോഗം ചെയ്യാനും ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളേയും തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കാനും ഇടയുണ്ട്. ഇവയെല്ലാം ഉദ്ധാരണക്കുറവിനിട വരുത്തും.

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

പോണ്‍ മിക്കവാറും സ്വയംഭോഗത്തിലവസാനിയ്ക്കും. പോണ്‍ കാണുന്നതു ശീലമെങ്കില്‍ സ്വയംഭോഗവും ശീലമാകും. ഇത് ശരീരത്തിന്റെയും മനസിന്റെയും ഊര്‍ജം കളയുകയും ചെയ്യും.

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

അശ്ലീലചിത്രങ്ങള്‍ക്ക് അടിമപ്പെടുന്നത് പങ്കാളിയുമായുള്ള അടുപ്പക്കുറവിന് വഴിയൊരുക്കും. ഇതില്‍ അടിമപ്പെട്ടു പോകുന്നവര്‍ക്ക് പങ്കാളിയുമായുള്ള ശാരീരിക, മാനസിക ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വരുന്നതിനു കാരണമാകാം.

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

പോണിന് അടിമപ്പെട്ടവര്‍ സാധാരണ ഗതിയില്‍ കുറഞ്ഞ ആത്മവിശ്വാസമുള്ളവരാകും. ഇതില്‍ നിന്നും മോചനം നേടുന്നതിലൂടെ ആത്മവിശ്വാസവും നേടാം.

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

പോണ്‍ കാണുന്നതും സ്വയംഭോഗവുമെല്ലാം പലരിലും കുറ്റബോധമുണ്ടാക്കും. ഇത് പല തരത്തിലുളള മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. ഇതില്‍ നിന്നുള്ള പരിഹാരം പോണ്‍ ഉപേക്ഷിയ്ക്കുക തന്നെയാണ്.

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

അശ്ലീലചിത്രങ്ങളും ഉദ്ധാരണക്കുറവും തമ്മില്‍

സ്വയംഭോഗത്തിന അടിമപ്പെട്ടു പോകുന്നവര്‍ക്കും ലൈംഗികവൈകൃതങ്ങളുള്ളവര്‍ക്കുമെല്ലാം പോണ്‍ അമിതമായി കാണുന്ന ശീലമുണ്ടാകുന്നതു സാധാരണയാണ്. ശരീരത്തിലും മനസിനും സമൂഹത്തിനുമെല്ലാം ഒരുപോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ് ഇതെന്നര്‍ത്ഥം.

English summary

Reasons To Stop Watching Porn

Reasons To Stop Watching Porn, read more to know about
Story first published: Thursday, July 13, 2017, 14:41 [IST]
Subscribe Newsletter