പെണ്‍ശരീരം പറയും രഹസ്യങ്ങള്‍ പലത്

Posted By:
Subscribe to Boldsky

ഒരാളെക്കുറിച്ചുള്ള കാര്യങ്ങള്‍, ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം പറയുന്ന പല ശാസ്ത്ര ശാഖകളുമുണ്ട്. ഇതില്‍ ഹസ്തരേഖാശാസ്ത്രം തന്നെയാണ് ഏറെ പ്രചാരത്തിലുള്ളത്.

ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഉള്ള ഒന്നാണ് സാമുദ്രിക ശാസ്ത്രം. ശരീര ലക്ഷണങ്ങള്‍ നോക്കി ഒരാളെക്കുറിച്ചു വിവരിയ്ക്കുന്ന ശാസ്ത്രമാണിത്.

ഈ ശാസ്ത്ര പ്രകാരം സ്ത്രീ പുരുഷന്മാരെ പറ്റി ശരീരത്തിന്റെ പ്രത്യേകതകള്‍ നോക്കി കാര്യം പറയാം. സ്ത്രീ ശരീരം നോക്കിയാല്‍ പല കാര്യങ്ങളും വെളിപ്പെടുമെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു. ഇതനുസരിച്ച് എന്തെല്ലാം എങ്ങനെയെല്ലാം ആണെന്നറിയൂ,

പാദം

പാദം

സ്ത്രീയുടെ കാല്‍പാദം മൃദുവും നല്ല ആകൃതിയുള്ളതും പിങ്ക് നിറത്തിലും വിയര്‍ക്കാത്തതുമാണെങ്കില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന വിധത്തിലുള്ള സ്ത്രീയായിരിയ്ക്കും.

കാലിലെ വിരലുകള്‍

കാലിലെ വിരലുകള്‍

കാലിലെ വിരലുകള്‍ റൗണ്ട് ഷേപ്പിലും പിങ്ക് നിറത്തില്‍ അല്‍പം ഉയര്‍ന്നതാണെങ്കില്‍ സന്തോഷം സൂചന നല്‍കുന്നു. ചെറുതും ആകൃതിയില്ലാത്തതുമായ വിരലുകള്‍ ദുഖസൂചകമാണെന്നു പറയാം. തിളങ്ങുന്ന, മൃദുവായ, പിങ്ക് നിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന നഖത്തോടു കൂടിയ കാല്‍വിരലുകളെങ്കില്‍ സന്തോഷവും നല്ല ആരോഗ്യവും സൂചിപ്പിയ്ക്കുന്നു. കറുത്ത, മുറിപ്പാടുള്ള നഖങ്ങള്‍ ദുഖസൂചകമാണ്.

പാദം നിലത്തു വയ്ക്കുമ്പോള്‍

പാദം നിലത്തു വയ്ക്കുമ്പോള്‍

സ്ത്രീ പാദം നിലത്തു വയ്ക്കുമ്പോള്‍ ചെറുവിരല്‍ നിലത്തു മുട്ടില്ലെങ്കില്‍ ഭര്‍ത്താവിനെ വിട്ട് വേറെ വിവാഹം കഴിയ്ക്കാന്‍ സാധ്യതയുണ്ട്. മൂന്നും നാലും വിരലുകള്‍ നിലത്തു മുട്ടുന്നില്ലെങ്കില്‍ വൈധവ്യം ഫലം. രണ്ടാമത്തെ വിരല്‍ പാദത്തിലെ തള്ളവിരലിനേക്കാള്‍ നീളമുളളതെങ്കില്‍ വിവാഹത്തിനു മുന്‍പും ശേഷവും സന്തോഷമെന്നര്‍ത്ഥം.

കാല്‍മുട്ട്

കാല്‍മുട്ട്

ഒരു സ്ത്രീയുടെ കാല്‍മുട്ട് മിനുസമുള്ളതും റൗണ്ടിലും ഭംഗിയുള്ളതുമെങ്കില്‍ ഭാഗ്യമുള്ള, ഭാഗ്യം തരുന്ന സ്ത്രീയാണെന്നര്‍ത്ഥം. എല്ലുന്തിയ മുട്ടാണെങ്കില്‍ നല്ല സ്വഭാവമല്ലെന്നര്‍ത്ഥം. അയഞ്ഞ മുട്ടെങ്കില്‍ ദാരിദ്ര്യമാണ് സൂചിപ്പിയ്ക്കുന്നത്.

സ്ത്രീയുടെ തുടകള്‍

സ്ത്രീയുടെ തുടകള്‍

സ്ത്രീയുടെ തുടകള്‍ മാസംളവും ഉരുണ്ടതുമാണെങ്കില്‍ ജീവിതത്തില്‍ വിജയിയായ പുരുഷനെ വിവാഹം ചെയ്യുവാനുളള ഭാഗ്യമുണ്ടെന്നര്‍ത്ഥം.

അരക്കെട്ട്

അരക്കെട്ട്

ഒരു സ്ത്രീയുടെ അരക്കെട്ട് 24 ഇഞ്ചില്‍ കൂടുതല്‍ ഇല്ലെങ്കിലും അരക്കെട്ട് ഉയര്‍ന്നതെങ്കിലും ജീവിതകാലം മുഴുവന്‍ സന്തോഷങ്ങളുള്ള സ്ത്രീയാകും. ഭാഗ്യവതിയുമാകും. മറിച്ച് പരന്ന, മാംസളമല്ലാത്ത അല്ലെങ്കില്‍ രോമമുള്ള അരക്കെട്ടെങ്കില്‍ ദുഖമാകും ഫലം.

കൈത്തലം

കൈത്തലം

കൈത്തലം ചെറിയ ചുവപ്പോടെയെങ്കില്‍ നടുഭാഗം ഉയര്‍ന്ന് കൈവിരലുകള്‍ കൃത്യ അകലത്തില്‍ ഉള്ളവയെങ്കില്‍, കുറച്ചു രേഖകളേ കയ്യില്‍ ഉള്ളൂവെങ്കില്‍ ഇത് വളരെ ശുഭകരമായ ലക്ഷണമാണ്.

കയ്യിലെ ചര്‍മം

കയ്യിലെ ചര്‍മം

സ്ത്രീയുടെ കയ്യിലെ ചര്‍മം മൃദുവെങ്കിലും വളരെ കറുപ്പു കുറഞ്ഞ രോമമെങ്കിലും സ്ത്രീയുടെ ശരീരം നല്ല ആരോഗ്യത്തോടെയെങ്കിലും വിവാഹം കഴിയ്ക്കുന്ന പുരുഷന് ഇവള്‍ ഭാഗ്യവതിയായിരിയ്ക്കും. വരണ്ട ചര്‍മത്തോടു കൂടിയ വരകളുള്ള കയ്യെങ്കില്‍ ജീവിതകാലം മുഴുവനും പ്രയാസങ്ങളുണ്ടാകും.

വിരല്‍

വിരല്‍

മൃദുവായ നീണ്ട, തടി കുറഞ്ഞ് രോമമില്ലാത്ത വിരലുകളെങ്കില്‍ സൗഭാഗ്യം സൂചിപ്പിയ്ക്കുന്നു. എ്ന്നാല്‍ മാംസളമല്ലാത്ത, വളഞ്ഞ, ചെറിയ, രോമമുള്ള വിരലുകളെങ്കില്‍ നിര്‍ഭാഗ്യമാണ് സൂചിപ്പിയ്ക്കുന്നത്.

പുറംഭാഗം

പുറംഭാഗം

സ്ത്രീയുടെ പുറംഭാഗം മാംസളവും രോമമില്ലാത്തതുമാണെങ്കില്‍ ഇത് നല്ല സെക്‌സ് ജീവിതം ഉറപ്പു നല്‍കുന്നു. പുറംഭാഗം രോമമുള്ളതോ മാംസളമല്ലാത്തതോ കുത്തുകളോടു കൂടിയതോ ആണെങ്കില്‍ വായാടിയും പ്രിയപ്പെട്ടവരെ മുറിവേല്‍പ്പിക്കുന്നവളുമാകും.

കഴുത്ത്

കഴുത്ത്

കഴുത്ത് മൃദുവും കഴുത്തെല്ലുകള്‍ കൃത്യമായി കാണുന്നതും നല്ല ആകൃതിയുമുള്ളതെങ്കില്‍ നല്ല ഭാര്യയും അമ്മയുമായിരിയ്ക്കും. പരന്ന ചെറിയ കഴുത്ത് പ്രസവിക്കാത്ത സ്ത്രീയും വണ്ണമുള്ള കഴുത്ത് വൈധവ്യത്തേയും സൂചിപ്പിയ്ക്കുന്നു.

കവിളുകള്‍

കവിളുകള്‍

കവിളുകള്‍ മാംസളമാണെങ്കിലും ഉരുണ്ടതാണെങ്കിലും സ്വാഭാവികമായ പിങ്ക നിറത്തോടെയാണെങ്കിലും മറ്റുള്ളവരോട് ദയയുള്ളവരാണെന്നതാണ് പറയുക. നേരെ മറിച്ച് എല്ലുന്തിയ, കുഴിഞ്ഞ കവിളെങ്കില്‍ ഇത് ദുഷ്ടയായ സ്ത്രീയുടെ ലക്ഷണമാണ്.

English summary

Predictions About Women According To Physical Features

Predictions About Women According To Physical Features, read more to know about