For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചത്ത ഗൗളിയെ കണ്ടാല്‍ ഫലം ദുരന്തം

ഗൗളി ശാസ്ത്രമനുസരിച്ച് എങ്ങനെയെല്ലാം കാര്യങ്ങള്‍ തീരുമാനിക്കപ്പെടാം എന്ന് നോക്കാം

|

ഗൗളി ശാസ്ത്രം നമ്മുടെ നാട്ടില്‍ വളരെ പ്രചാരത്തിലുള്ള ഒന്നാണ്. ഗൗളി ചിലക്കുന്നതിന് വരെ ലക്ഷണമനുസരിച്ച് പലതിന്റേയും സൂചനയാണ്. പുരാണത്തിലും നമ്മുടെ ചരിത്രത്തിലും ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്ന് തന്നെയാണ് ഗൗളി ശാസ്ത്രം. ഗൗളി ശാസ്ത്രത്തെക്കുറിച്ച് പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്.

മണിപ്ലാന്റ് പണമാകര്‍ഷിക്കുന്നതിന്റെ ശാസ്ത്രീയ വശംമണിപ്ലാന്റ് പണമാകര്‍ഷിക്കുന്നതിന്റെ ശാസ്ത്രീയ വശം

എന്തൊക്കെയാണ് ഗൗളിശാസ്ത്രമനുസരിച്ച് പ്രവചിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഗൗളിയുടെ ചിലക്കലും ഗൗളി വീഴുന്നതും എല്ലാം ലക്ഷണമനുസരിച്ച് എന്തിനെയെല്ലാം സൂചിപ്പിക്കുന്നു എന്ന് നോക്കാം.

ഗൗളിയെതല്ലിക്കൊന്നാല്‍

ഗൗളിയെതല്ലിക്കൊന്നാല്‍

ഗൗളിയെ തല്ലിക്കൊല്ലുന്നത് മഹാപാപമായാണ് കണക്കാക്കുന്നത്. ഗൗളിയെ കൊല്ലുന്നത് നമ്മുടെ സന്തതി പരമ്പരകള്‍ക്ക് വരെ ദോഷകരമായി ബാധിക്കും എന്നാണ് വിശ്വാസം.

ഗൗളി മുട്ട

ഗൗളി മുട്ട

ഗൗളിമുട്ട പൊട്ടിക്കുന്നതും സൂക്ഷിച്ച് വേണം. ഇത് പല തരത്തിലുള്ള ദോഷങ്ങള്‍ക്ക് കാരണമാകുന്നു. ഗൗളിമുട്ട പൊട്ടിക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാവുന്ന ദോഷവും ചില്ലറയല്ല.

കിടക്കയില്‍ ഗൗളി വീണാല്‍

കിടക്കയില്‍ ഗൗളി വീണാല്‍

കിടക്കയില്‍ ഗൗളി വീഴുന്നതും ശ്രദ്ധിക്കുക. ഇത് വരാന്‍ പോവുന്ന കഠിനദു:ഖങ്ങളുടെ ഫലമാണ്. മാത്രമല്ല ഇത് നല്‍കുന്നതും ദു:സൂചനകള്‍ തന്നെയാണ്.

രണ്ട് ഗൗളികള്‍ ആണെങ്കില്‍

രണ്ട് ഗൗളികള്‍ ആണെങ്കില്‍

രണ്ട് ഗൗളികള്‍ ചുമരില്‍ നിന്നും ഒരുമിച്ച് താഴെ വീണാല്‍ അത് കുടുംബത്തില്‍ കലഹമുണ്ടാക്കുന്നതിന് കാരണമാകും. വീട്ടിലുള്ളവര്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലും കലഹമുണ്ടാക്കുന്നതിന് ഇത് കാരണമാകും.

 വിളക്കിനു മുകളില്‍ വീണാല്‍

വിളക്കിനു മുകളില്‍ വീണാല്‍

വിളക്കിനു മുകളില്‍ പല്ലി വീഴുകയാണെങ്കില്‍ അത് നമുക്ക് സംഭവിക്കാന്‍ പോകുന്ന നാശത്തിനു മുന്നോടിയാണ്. വരാന്ഡ പോവുന്ന ദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കുകയാണ് ഇതിലൂടെ.

പുതിയ വസ്ത്രത്തില്‍

പുതിയ വസ്ത്രത്തില്‍

പുതിയ വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോള്‍ ശരീരത്തില്‍ ഗൗളി വീണാല്‍ അത് മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും എന്നാണ് സൂചിപ്പിക്കുന്നത്.

 ചത്ത ഗൗളിയെങ്കില്‍

ചത്ത ഗൗളിയെങ്കില്‍

ചത്ത ഗൗളിയെ കാണാനിടവന്നാല്‍ അത് സൂചിപ്പിക്കുന്നതും കടുത്ത ദോഷത്തെയാണ് സൂചിപ്പിക്കുന്നത്. മരണഫലം പോലും ഇതിലൂടെ ഉണ്ടാവാം. അത്രത്തോളം ദോഷമാണ് ചത്ത ഗൗളിയെ കാണുന്നത്.

English summary

Prediction based on Lizards

What happens if a lizard falls on you? Well, we tell you about the gauli shastra and what happens if a lizard falls on you according to the hindu mythology
Story first published: Thursday, August 3, 2017, 16:46 [IST]
X
Desktop Bottom Promotion