കൈപ്പത്തിയുടെ നിറത്തിലുണ്ട് ചില രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

ചര്‍മ്മത്തിന്റെ നിറം ഒരോരുത്തരിലും ഓരോ തരത്തിലാണ്. അതുപോലെ തന്നെയാണ് കൈപ്പത്തിയുടെ നിറവും. കാണുമ്പോള്‍ ഒരു പോലെ ആണെങ്കിലും കൈപ്പത്തിയുടെ നിറത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. കൈ നോക്കി ഭാവിയും ഭൂതവും ഭാഗ്യവും എല്ലാം പറയാം.

യക്ഷിക്കഥകള്‍ കെട്ടുകഥകളോ, അറിയാം ചിലത്

എന്നാല്‍ കൈപ്പത്തിയുടെ നിറം നോക്കി എങ്ങനെയെല്ലാം ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് പറയാം എന്ന് നോക്കാം. മാത്രമല്ല കൈപ്പത്തിയുടെ നിറത്തിന് നിങ്ങളുടെ സ്വഭാവത്തെ വരെ എങ്ങനെയെന്ന് പറയാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

കൈപ്പത്തിയും നിറവും

കൈപ്പത്തിയും നിറവും

കൈപ്പത്തിയും നിറവും നോക്കി എങ്ങനെ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് വളരെ ഗൗരവകരമായ കാര്യങ്ങളാണ് ഉള്ളത്. ഒരാളുടെ കൈപ്പത്തിയിലെ നിറവും അതെങ്ങനെ അയാളുടെ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നു എന്നും നോക്കാം.

പിങ്ക് നിറം

പിങ്ക് നിറം

സാധാരണയാളുടകളുടെ കൈപ്പത്തി പിങ്ക് നിറത്തിലുള്ളതായിരിക്കും. സമാധാന പൂര്‍ണമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ആത്മീയമായും, വിദ്യാഭ്യാസപരമായും, ബന്ധങ്ങളിലായാലും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.

 ആരോഗ്യപരമായി മുന്നില്‍

ആരോഗ്യപരമായി മുന്നില്‍

ആരോഗ്യപരമായി നല്ല അവസ്ഥയിലായിരിക്കും ഇത്തരക്കാര്‍. ഇളം പിങ്ക് നിറമാണ് നിങ്ങളുടെ കൈപ്പത്തിക്കെങ്കില്‍ നിങ്ങള്‍ വളരെ ആഴത്തില്‍ ചിന്തിക്കുന്നവരായിരിക്കും.

ചുവന്ന നിറമുള്ള കൈപ്പത്തി

ചുവന്ന നിറമുള്ള കൈപ്പത്തി

നിങ്ങളുടെ കൈപ്പത്തിക്ക് ചുവന്ന നിറമാണെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്നാണ് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല കഠിനാധ്വാനം ചെയ്യാനും അതിലുപരി ഇവര്‍ ഭയങ്കര ഇമോഷണല്‍ ആയിരിക്കുകയും കൂടി ചെയ്യും.

 മഞ്ഞ നിറമുള്ള കൈപ്പത്തി

മഞ്ഞ നിറമുള്ള കൈപ്പത്തി

നിങ്ങള്‍ക്ക് മഞ്ഞ നിറമുള്ള കൈപ്പത്തി ആണോ എങ്കില്‍ അത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം എന്ന് കരുതി തള്ളിക്കളയാന്‍ നില്‍ക്കരുത്. ഇത്തരക്കാര്‍ വളരെയധികം സമ്മര്‍ദ്ദമനുഭവിക്കുന്നവരും, ഉത്കണ്ഠാകുലരും ആയിരിക്കും.

 മഞ്ഞ നിറമുള്ള കൈപ്പത്തി

മഞ്ഞ നിറമുള്ള കൈപ്പത്തി

പലപ്പോഴും പല കാര്യങ്ങളിലും ആവശ്യമില്ലാതെ പരിഭ്രാന്തരാവുന്നതും പല കാര്യങ്ങളിലും നെഗറ്റീവ് തീരുമാനങ്ങള്‍ എടുക്കുന്നവരും ആയിരിക്കും. പെട്ടെന്ന് തന്നെ എന്ത് കാര്യത്തിലായാലും ഡിപ്രഷന്‍ ബാധിക്കുന്നവരാണ് ഇത്തരക്കാര്‍.

 വെളുത്തതും വിളറിയതുമായ കൈകള്‍

വെളുത്തതും വിളറിയതുമായ കൈകള്‍

നിങ്ങളുടെ കൈകള്‍ വെളുത്തതും വിളറിയതുമാണെങ്കില്‍ വളരെ ശാന്തസ്വഭാവക്കാരായിരിക്കും നിങ്ങള്‍. മാത്രമല്ല വളരെ ശാന്തമായി സംസാരിക്കുന്നവരും ജീവിതം വളരെയധികം ആസ്വദിക്കുന്നവരുമായിരിക്കും നിങ്ങള്‍.

English summary

Colour Of Your Palm Reveals This Secret About You

Ever wondered what does the colour of your palm signify? Find out.
Story first published: Wednesday, September 13, 2017, 12:59 [IST]
Subscribe Newsletter