നായ വീട്ടില്‍ വലിഞ്ഞ് കേറി വന്നാല്‍ ദുരിതം

Posted By:
Subscribe to Boldsky

നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. യജമാനനോട് ഇത്രയധികം സ്‌നേഹമുള്ള ഒരു ജീവി വര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ നായ്ക്കളെ ശുഭസൂചനകളായും അശുഭസൂചനകളായും കണക്കാക്കുന്നവരുണ്ട്. എന്നാല്‍ വീട്ടില്‍ ഒരു നായ വലിഞ്ഞ് കേറി വന്നാല്‍ നാശം എന്നാണ് പറയുന്നത്. വിശ്വാസങ്ങളേക്കാള്‍ കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നതും. എന്നാല്‍ പലപ്പോഴും വിശ്വാസത്തിന്റെ വിത്ത് നമ്മുടെ മനസ്സിലുണ്ടാവുന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ നമ്മളില്‍ പലരും വിശ്വസിക്കുന്നു.

ശകുനം എന്നാല്‍ തന്നെ വരാന്‍ പോകുന്ന സുഖ ദു:ഖങ്ങളുടെ പ്രതീകമായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. പണ്ട് കാലം മുതല്‍ തന്നെ ശകുനത്തിന് വളരെയധികം പ്രാധാന്യം നമ്മുടെ പൂര്‍വ്വികര്‍ നല്‍കിപ്പോരുന്നുണ്ട്. ശുഭശകുനവും അശുഭമായവയും ഉണ്ട്. ശകുനം നോക്കി യാത്രക്ക പോലും പോയിരുന്ന കാലം നമുക്കുണ്ടായിരുന്നു. ഇന്നും ഇത് തുടര്‍ന്ന് പോരുന്നവര്‍ ചില്ലറയല്ല. നായക്കളെ ഇത്തരത്തില്‍ ശകുനത്തില്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്ന് നോക്കാം.

ഈ രേഖ പറയും നിങ്ങള്‍ പണക്കാരനാവുമോയെന്ന്

നായകളുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റും നിലനില്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. ശകുനങ്ങളും ശകുനപ്പിഴകളും എല്ലാം വിശ്വാസത്തിന്റെ പുറത്ത് നില്‍ക്കുന്നതാണ്. നായകളെ ശുഭസൂചനകളായും അശുഭസൂചനകളായും കാണുന്നവരാണ് നമ്മളില്‍ പലരും. ഇതിനെല്ലാം പിന്നില്‍ കാലങ്ങളായി നമുക്ക് ചുറ്റും അടങ്ങിയിരിക്കുന്ന വിശ്വാസമാണ് എന്നതാണ് സത്യം. ഇഷ്ട കാര്യസിദ്ധി വരെ നായയുമായി ബന്ധപ്പെടുത്തി പറയുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ നായയുമായി ബന്ധപ്പെട്ട് നമുക്കിടയില്‍ നില്‍ക്കുന്ന ശുഭ അശുഭ സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം.

 ചെരുപ്പ് കടിച്ച് നായ വന്നാല്‍

ചെരുപ്പ് കടിച്ച് നായ വന്നാല്‍

നിങ്ങള്‍ പുറത്തേക്ക് ഇറങ്ങുകയോ മറ്റെന്തെങ്കിലും പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്താല്‍ അത് നിങ്ങള്‍ ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്ന കാര്യം വിജയിക്കും എന്നതിന്റെ സൂചനയാണ്. ശുഭകരമായി കാര്യങ്ങള്‍ അവസാനിക്കും എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.

 അസ്ഥി കടിച്ച നായ

അസ്ഥി കടിച്ച നായ

മാംസമോ അസ്ഥിയോ കടിച്ച് കൊണ്ടാണ് നായ വരുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് ശുഭകകമായി തീരും എന്നാണ് വിശ്വാസം. മാത്രമല്ല ഇതിലൂടെ നിങ്ങള്‍ക്ക് ധനലാഭവും ലഭിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നായകള്‍ ഇതെല്ലാം ശുഭലക്ഷണങ്ങളായാണ് കണക്കാക്കുന്നത്.

കൊള്ളി വിറക് കൊണ്ട് വരുന്ന നായ

കൊള്ളി വിറക് കൊണ്ട് വരുന്ന നായ

കൊള്ളിവിറക് കൊണ്ടാണ് നായ വരുന്നതെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഉണങ്ങിയ എല്ല് അല്ലെങ്കില്‍ കൊള്ളി വിറക് എന്നിവ കടിച്ച് കൊണ്ടാണ് നായ വരുന്നതെങ്കില്‍ അത് യാത്രക്കാരന് ദോഷം ചെയ്യും എന്നാണ് വിശ്വാസം. ജയില്‍ വാസവും ഇതിന്റെ ഫലമായി ഉണ്ടാവുന്നു.

വസ്ത്രം കടിച്ചെടുത്ത് വരുന്ന നായ

വസ്ത്രം കടിച്ചെടുത്ത് വരുന്ന നായ

വസ്ത്രം കടിച്ചെടുത്ത് വരുന്ന നായയാണ് നിങ്ങളുടെ മുന്‍പിലൂടെ പോകുന്നതെങ്കില്‍ അത് ശുഭശകുനമായാണ് കണക്കാക്കുന്നത്. ഇത് ഏത് കാര്യവും ശുഭകരമായി അവസാനിക്കാന്‍ കാരണമാകുന്നു.

 യാത്ര പുറപ്പെടുന്ന സമയം

യാത്ര പുറപ്പെടുന്ന സമയം

യാത്ര പുറപ്പെടുന്ന സമയം നായ വന്നു കാലില്‍ നക്കുകയോ ദേഹത്ത് ചാടിക്കയറുകയോ ചെയ്താല്‍ അത് യാത്രക്ക് തടസ്സമുണ്ടാക്കും എന്നാണ് പറയുന്നത്. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ദുര്‍ഘടങ്ങള്‍ ഇത് സൃഷ്ടിക്കും എന്നും പറയുന്നു.

നായ നിലവിളിക്കുമ്പോള്‍

നായ നിലവിളിക്കുമ്പോള്‍

അസാധാരണമായ രീതിയില്‍ നായ നിലവിളിക്കുകയാണെങ്കില്‍ അതും പലപ്പോഴും പല വിധത്തിലാണ് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നത്. കാരണം നായ ഓരിയിടുമ്പോള്‍ അത് മരണം അടുത്തെത്തി എന്നാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് ദോഷമായി ഭവിക്കുക.

ഉമ്മറപ്പടിയില്‍ നായയെങ്കില്‍

ഉമ്മറപ്പടിയില്‍ നായയെങ്കില്‍

ഉമ്മറപ്പടിയില്‍ തലയും വാലും വിറപ്പിച്ച് നായ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഗൃഹനാഥന് രോഗം വരാനുള്ള സാധ്യതയെ ആണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഉടലും കാലും അകത്തിട്ടാണ് നായ കിടക്കുന്നതെങ്കില്‍ അത് വീടിന് ഐശ്വര്യം വരുത്തും എന്നാണ് പറയുന്നത്.

വീടിന്റെ ചുമരില്‍ മാന്തിയാല്‍

വീടിന്റെ ചുമരില്‍ മാന്തിയാല്‍

വീടിന്റെ ചുമരില്‍ നായ മാന്തിയാല്‍ അത് ആ ചുമര്‍ ഇടിഞ്ഞ് വീഴുമെന്നാണ് പറയുന്നത്. മാത്രമല്ല അതേ സമയം കൃഷിഭൂമിയിലാണ് നായ മാന്തുന്നതെങ്കില്‍ ധാന്യങ്ങള്‍ വിളയാനുള്ള സാധ്യത വളരെ കൂടുതലാണും എന്നാണ് പറയുന്നത്.

ക്ഷീണിച്ച മുഖത്തോടെ നായ

ക്ഷീണിച്ച മുഖത്തോടെ നായ

ക്ഷീണിച്ച മുഖത്തോടെ നായ നില്‍ക്കുന്നതെങ്കില്‍ അത് വീട്ടില്‍ വലിയ ദു:ഖമുണ്ടാക്കും എന്നാണ് പറയുന്നത്. മാത്രമല്ല ദാരിദ്യമായിരിക്കും നിങ്ങള്‍ക്ക് ചുറ്റും എന്നാണ് അത് സൂചിപ്പിക്കുന്നത്.

 നായയോടൊപ്പം പശുവിനെ കണ്ടാല്‍

നായയോടൊപ്പം പശുവിനെ കണ്ടാല്‍

നായയോടൊപ്പം പശുവിനെ കണ്ടാല്‍ അത് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. മാത്രമല്ല വീട്ടിലുള്ളവര്‍ക്ക് ഐശ്വര്യവും ആരോഗ്യവും നല്‍കും എന്നും ആണ് ഇതിന്റെ അര്‍ത്ഥം.

 നായ കാലില്‍ നക്കിയാല്‍

നായ കാലില്‍ നക്കിയാല്‍

നായ കാലില്‍ നക്കിയാല്‍ അതിനര്‍ത്ഥം നിങ്ങളുടെ യാത്രക്ക് ലക്ഷ്യം കാണാനാവും എന്നതാണ്. മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കും എന്നും ആണ് ഇത് സൂചിപ്പിക്കുന്നത്.

English summary

Omens Related to a Dog

The omens associated with a dog are as follows
Story first published: Wednesday, November 15, 2017, 16:41 [IST]