നിഗൂഢതകള്‍ക്ക് വിരാമം, ഒടിയന്‍ രഹസ്യം ഇതാ

Posted By:
Subscribe to Boldsky

ഒടിയന്‍ മാണിക്കനെ കാണാനും കഥകള്‍ കേള്‍ക്കാനും ആളുകള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒടിയന്‍ എന്ന സിനിമക്ക് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചും രൂപത്തില്‍ മാറ്റം വരുത്തിയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്കം എന്ന കഥാപാത്രത്തിനു മുന്‍പ് ഒടിയനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്ന് കിടക്കുന്നതാണ് ഇന്നും ഒടിയനും ഒടിവിദ്യയും എല്ലാം. പാതി മനുഷ്യന്‍ പാതി മൃഗം എന്നാണ് ഒടിയന്‍ അറിയപ്പെടുന്നത്. മുത്തശ്ശിക്കഥകളിലും മറ്റും ഒടിയനെപ്പറ്റിയും ഒടിവിദ്യയെപ്പറ്റിയും നാം ധാരാളം കേട്ടിട്ടുണ്ടാവും.

പെണ്ണിന്റെ മൂക്കിന് നീളക്കൂടുതലോ, അറിയാം

അന്ധകാരത്തിന്റെ ഇടവഴികളില്‍ മരണവുമായാണ് പലപ്പോഴും ഒടിയന്‍ കാത്തിരിക്കുന്നത്. ഒടിവിദ്യത്ത് ഉപയോഗിക്കുന്ന മരുന്നുകള്‍ ആണ് വേഷം മാറുന്നതിനുള്ള ശക്തി നല്‍കുന്നത്. ചില പ്രത്യേക മരുന്നുകള്‍ ശരീരത്തില്‍ പുരട്ടി മന്ത്രം ജപിക്കുന്നതിലൂടെയാണ് ഒടിയനായി മാറുന്നത്. കാള, പോത്ത്, നരി എന്നീ വേഷങ്ങളില്‍ ഇവര്‍ മാറുന്നു. ആഗ്രഹിക്കുന്ന രൂപം എന്താണോ അതിലേക്ക് ഇവര്‍ക്ക് മാറാന്‍ കഴിയുന്നു. ഒടിവിദ്യയേയും ഒടിയനേയും കുറിച്ച് ചിലത് നോക്കാം.

ഒടിയന്‍മാരും സമുദായവും

ഒടിയന്‍മാരും സമുദായവും

പാണന്‍, പുലയന്‍, പറയന്‍ എന്നീ സമുദായങ്ങളില്‍ പെട്ടവരാണ് ഒടിയന്‍മാരായി മാറിയിരുന്നത് എന്നാണ് വിശ്വാസം. എന്നാല്‍ ഇതിന് പിന്നില്‍യാതൊരു വിധത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനം ഇല്ലെന്നത് സത്യം.

വേഷം മാറുന്നവര്‍

വേഷം മാറുന്നവര്‍

നിലാവുള്ള രാത്രികളില്‍ ഒടിവിദ്യയിലൂടെ രൂപം മാറി പോത്തായും കാളയായും പശുവായും നായായും നരിയായും എല്ലാം ഇവര്‍ വഴിയാത്രക്കാരെ പേടിപ്പിച്ചിരുന്നു. ഇവരെ കാണുന്നവരുടെ അവസ്ഥ വളരെ ശോചനീയമായിരിക്കും പിന്നീടങ്ങോട്ട്. ഇവരെ കണ്ട് മുട്ടുന്നവര്‍ക്ക് മരണമോ മാനസിക നില തെറ്റുകയോ ഒക്കെ സംഭവിക്കുമായിരുന്നു.

 ശത്രുവിനെ തകര്‍ക്കാന്‍

ശത്രുവിനെ തകര്‍ക്കാന്‍

പ്രധാനമായും ഒടിവിദ്യ ചെയ്തിരുന്നത് ശത്രുവിനെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു. എന്ത് വിധേനയും ശത്രുവിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഒടിവിദ്യക്ക് പലരേയും പ്രേരിപ്പിച്ചിരുന്നത്. ശത്രുവിനെ അവരറിയാതെ തന്നെ ഇതിലൂടെ നശിപ്പിക്കാന്‍ കഴിയുമായിരുന്നു എന്നാണ് വിശ്വാസം.

ഒടിവിദ്യക്ക് പിന്നില്‍

ഒടിവിദ്യക്ക് പിന്നില്‍

രാത്രി കാലങ്ങളില്‍ ഒടിയന്‍മാര്‍ കാളയായോ പോത്തായോ വേഷം മാറി ശത്രുവിനെ കാത്ത് നില്‍ക്കുന്നു. ഇര വരുമ്പോള്‍ പെട്ടെന്ന് ആക്രമിക്കുകയാണ് ഇവരുടെ രീതി. ഭയപ്പെട്ടെ പെട്ടെന്ന് തന്നെ മരിക്കുന്നു ചിലര്‍ ചിലരാകട്ടെ ബോധം മറഞ്ഞോ പനി പിടിച്ചോ മരിക്കുന്നു.

 മറ്റൊരു വിശ്വാസം

മറ്റൊരു വിശ്വാസം

ഒടിവിദ്യ പ്രചരിപ്പിക്കുന്നതില്‍ മറ്റൊരു വിശ്വാസം എന്ന് പറയുന്നത് ഇരക്ക് നേരെ ഒടിവിദ്യ പ്രയോഗിക്കുന്നയാള്‍ ഒരു കോലോ ഈര്‍ക്കിലിയോ എടുത്ത്ത ഇരയുടെ നേരെ കാണിച്ച മന്ത്രം ചൊല്ലി ഈ കോല്‍ ഒടിക്കുന്നതോടു കൂടി ശത്രുവും നടുവൊടിഞ്ഞ് വീണ് മരിക്കുന്നു എന്നാണ് വിശ്വാസം.

ഒടിമരുന്ന്

ഒടിമരുന്ന്

ക്വട്ടേഷന്‍ ഗുണ്ടകളുടെ ആദ്യ രൂപമാണ് ഒടിയന്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ശത്രുവിനെ നശിപ്പിക്കുന്നതിനായാണ് ഇവര്‍ ഒടിവിദ്യ പ്രയോഗിക്കുന്നത്. പലപ്പോഴും ഇത് അവനവന് വേണ്ടിയായിരിക്കില്ല മറ്റുള്ളവര്‍ക്ക് വേണ്ടിയായിരിക്കും എന്നതാണ് സത്യം.

 കാണപ്പെട്ടിരുന്നത്

കാണപ്പെട്ടിരുന്നത്

വള്ളുവനാട്ടിലാണ് ഒടിവിദ്യയും ഒടിയന്‍മാരും നിലനിന്നിരുന്നത് എന്നൊരു വിശ്വാസം ഉണ്ട്. കണ്‍കെട്ട് വിദ്യയും മന്ത്രവാദവും ആയിരുന്നു ഇവരുടെ പ്രധാന പണിയും. ദുര്‍മന്ത്രവാദത്തിന്റെ മറ്റൊരു മുഖമായിരുന്നു ഒടിയനും ഒടിവിദ്യയും.

ഒടിമരുന്ന്

ഒടിമരുന്ന്

ഒടിവിദ്യ പ്രയോഗിക്കുന്നതിനായി ഒടിമരുന്ന് പ്രത്യേകം ഇവര്‍ തയ്യാറാക്കിയിരുന്നു. ഇതിനായി ഇവര്‍ ഒരു മഷി തയ്യാറാക്കുകയും ഇത് ചെവിയുടെ പുറകില്‍ തേച്ച് ഇഷ്ടരൂപത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇരയെ ആക്രമിച്ച ശേഷം വീണ്ടും പഴയ രൂപത്തിലേക്ക് മാറുന്നു.

ഒടിമറയുക

ഒടിമറയുക

ഒടിമറയുക എന്നാല്‍ അര്‍ത്ഥമാക്കുന്നത് വേഷപ്രശ്ചന്നനാവുക എന്നതാണ്. എതിരാളികളെ ഭയപ്പെടുത്തി ഇല്ലാതാക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യവും. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഇവരെ ഒടിയന്‍മാര്‍ എന്ന് വിളിച്ചിരുന്നത്.

ഒടിയന്റെ കഥക്ക് പിന്നില്‍

ഒടിയന്റെ കഥക്ക് പിന്നില്‍

ഒടിയന്റെ ഉത്ഭവത്തിനു പിന്നില്‍ പല വിധത്തിലുള്ള കഥകള്‍ നിലനില്‍ക്കുന്നുണ്ട്. ജന്മിമാരും കീഴാളനും ആയി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ വളരെയേറെ പീഡനങ്ങള്‍ സഹിച്ചാണ് ഓരോരുത്തരും ജീവിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ മണ്ണ് കൊണ്ട് ഒരു രൂപം ഉണ്ടാക്കുകയും അത് അഗ്നിയില്‍ ഇട്ട് കരിച്ചെടുക്കുകയും ചെയ്തു.

 കരിങ്കുട്ടി

കരിങ്കുട്ടി

പിന്നീട് ഇത് കരിങ്കുട്ടിയായി മാറുകയും കീഴാളന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ കരിംങ്കുട്ടിയുടെ അനുഗ്രഹം നിമിത്തം ദ്രോഹിക്കുന്നവരെ നശിപ്പിക്കാനുള്ള ഒരു മരുന്ന് പാണന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് ഒടിയന്‍മാരും ഒടിവിദ്യയും ഉണ്ടായത് എന്നാണ് വിശ്വാസം.

ഒടിയനെ കണ്ടെത്താന്‍

ഒടിയനെ കണ്ടെത്താന്‍

നല്ലതു പോലെ ധൈര്യമുള്ള ഒരു വ്യക്തിക്ക് ഒടിയനെ കണ്ടെത്താന്‍ പെട്ടെന്ന് കഴിയുന്നു. ഒരിക്കലും പൂര്‍ണമായും മറ്റൊരു ജീവിയുടെ രൂപത്തിലേക്ക് പരകായ പ്രവേശം നടത്താന്‍ ഒടിയന് കഴിയില്ല. എന്തെങ്കിലും കുറവ് ഇവരില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഒടിയനെ സൂക്ഷിച്ച് നോക്കിയാല്‍ ഇത് മനസ്സിലാവും.

 വിശ്വാസങ്ങളുടെ പുറത്ത്

വിശ്വാസങ്ങളുടെ പുറത്ത്

എന്നാല്‍ ഇതെല്ലാം വെറും വിശ്വാസങ്ങളുടെ പുറത്താണ് പറയുന്നത്. ഒടിയന്‍ ഉണ്ടായിരുന്നെന്നോ ഇല്ലെന്നോ ആരും തീര്‍ത്ത് പറയുന്നില്ല. മാത്രമല്ല ഒടിവിദ്യ എന്ന് പറയുന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇത് വരേയും കണ്ടെത്തിയിട്ടില്ല. ഒടിവിദ്യയും ഒടിയനും എല്ലാം ഒരു കാലഘട്ടത്തിന്റെ വിശ്വാസങ്ങളായിരുന്നു. ഇന്നും ഇത്തരം കാര്യങ്ങളിലെല്ലാം വിശ്വസിക്കുന്നവര്‍ ഒട്ടും കുറവല്ല എന്നതും സത്യമാണ്.

English summary

Odiyan concept in kerala

Odiyan and the stories associated with it is a major part of our folklore read on.
Story first published: Monday, December 18, 2017, 16:00 [IST]