ഉയര്‍ന്ന നെറ്റിത്തടമെങ്കില്‍ സമ്പത്ത് കുമിയും

Posted By:
Subscribe to Boldsky

മുഖലക്ഷണം നോക്കി സ്വഭാവവും ഭാഗ്യവും മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെയാണ് മുഖലക്ഷണത്തിന് നമുക്കിടയില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതും. ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം മുഖം നോക്കി മനസ്സിലാക്കാം. അത് മാത്രമല്ല പലരുടേയും സ്വഭാവവും മനസ്സിലാക്കാനും അവരുടെ ഭാവി തീരുമാനിക്കാനും പലപ്പോഴും മുഖത്തെ ഓരോ ലക്ഷണങ്ങള്‍ക്ക് കഴിയും. പുരികവും ചുണ്ടും മൂക്കും എല്ലാം ഇത്തരത്തില്‍ ഓരോ ലക്ഷണമനുസരിച്ചാണ് ഭാഗ്യനിര്‍ഭാഗ്യങ്ങളെ തീരുമാനിക്കുന്നത്.

പെണ്ണിന്റെ മൂക്കിന് നീളക്കൂടുതലോ, അറിയാം

പലരും നെറ്റി ചുളിച്ചാണ് മുഖലക്ഷണം എന്ന ശാസ്ത്രത്തെ സമീപിക്കുന്നത് തന്നെ. മുഖത്ത് നോക്കിയാല്‍ തന്നെ കള്ളത്തരം എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് മനസ്സിലാക്കാം. നമ്മളെ വലക്കുന്ന നിര്‍ണായക കാര്യങ്ങള്‍ വരെ മനസ്സിലാക്കാന്‍ മുഖലക്ഷണം സഹായിക്കുന്നു. ഇത്തരത്തില്‍ സാമ്പത്തിക നേട്ടവും നിര്‍ഭാഗ്യങ്ങളും ഭാഗ്യവും എല്ലാം മുഖത്ത് നിന്ന് വായിച്ചെടുക്കാം. എന്തൊക്കെ മുഖലക്ഷണങ്ങളാണ് ഇത്തരത്തില്‍ നിങ്ങളെക്കുറിച്ച് പറയുന്നതെന്ന് നോക്കാം.

വിടര്‍ന്ന ചെവിയാണെങ്കില്‍

വിടര്‍ന്ന ചെവിയാണെങ്കില്‍

ചെവിയുടെ ആകൃതിയും സ്ഥാനവും നോക്കി ഭാഗ്യമറിയാം. വിടര്‍ന്ന ചെവിയുള്ളവരെ ബുദ്ധിമാന്‍മാരായാണ് കണക്കാക്കുന്നത്. മാത്രമല്ല സാമ്പത്തികമായി ഇവര്‍ മുന്നിലായിരിക്കും.

തിളങ്ങുന്ന കണ്ണുകള്‍

തിളങ്ങുന്ന കണ്ണുകള്‍

കണ്ണിന്റെ തിളക്കമാണ് ഭാഗ്യമായി കണക്കാക്കുന്നത്. എന്നാല്‍ ചെറിയ കണ്ണുള്ളവര്‍ പിന്‍വലിഞ്ഞ സ്വഭാവക്കാരായിരിക്കും. പക്ഷേ ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്‍പിലായിരിക്കും.

തുടുത്ത കവിളുകള്‍

തുടുത്ത കവിളുകള്‍

തുടുത്ത കവിളുകള്‍ ഭാഗ്യലക്ഷണമാണ്. എന്നാല്‍ കവിള്‍ എല്ലുകള്‍ മുഴച്ചു നില്‍ക്കുന്നത് ദൗര്‍ഭാഗ്യമായി കണക്കാക്കുന്നു. ഇവര്‍ക്ക് സാമ്പത്തിക നഷ്ടം എപ്പോഴും ഉണ്ടാവുന്നു.

ഇരട്ടത്താടി

ഇരട്ടത്താടി

ഉറച്ച താടിയുള്ളവരുടെ മുഖത്തിന് പ്രത്യേക സൗന്ദര്യമാണുള്ളത്. ഇരട്ടത്താടിയുള്ളവര്‍ ധനം കൊണ്ടു വരുമെന്നാണ് ലക്ഷണ ശാസ്ത്രം.

ചുണ്ടിലെ ഭാഗ്യം

ചുണ്ടിലെ ഭാഗ്യം

എപ്പോഴും നനഞ്ഞ ചുണ്ടുള്ളവര്‍ ഭാഗ്യവാന്‍മാരായിരിക്കും. കറുത്തതല്ലാത്ത മറുകുകള്‍ വായ്ക്ക് സമീപമുണ്ടെങ്കിലും ഭക്ഷണ കാര്യത്തില്‍ ഇത്തരക്കാര്‍ ഒരിക്കലും വിഷമിക്കേണ്ട എന്നാണ് സൂചിപ്പിക്കുന്നത്.

 പേള്‍ ലിപ്

പേള്‍ ലിപ്

മേല്‍ചുണ്ടില്‍ ചെറിയ മുത്തിന്റെ വലിപ്പത്തില്‍ പുറത്തേക്ക് തടിച്ചു കാണുന്നതാണ് പേള്‍ ലിപ്. ഇത് ഭാഗ്യലക്ഷണമാണ്. ഇത്തരക്കാര്‍ നല്ല വാഗ്ചാതുരിയുള്ളവരും ഭാഗ്യമുള്ളവരുമായിരിക്കും.

 തടിച്ച മൂക്ക്

തടിച്ച മൂക്ക്

പുരുഷന്‍മാര്‍ക്ക് തടിച്ച മൂക്കാണ് ഭാഗ്യം കൊണ്ടു വരുന്നത്. ഇത്തരക്കാര്‍ സാമ്പത്തികമായി ഉയര്‍ന്നവരായിരിക്കും. തടിച്ച നീണ്ട മൂക്കുള്ളവര്‍ ഭാഗ്യശാലികളാണെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.

 നെറ്റിത്തടം

നെറ്റിത്തടം

ഉയര്‍ന്ന നെറ്റിത്തടമുള്ളവര്‍ക്ക് ജീവിതത്തില്‍ അധികാരവും ശക്തിയും ലഭിക്കുമെന്നാണ് ശാസ്ത്രം. വിശാലമായ നെറ്റിത്തടമുള്ളവര്‍ വിശാല ഹൃദയരുമായിരിക്കും. എന്നാല്‍ നെറ്റിയില്‍ കറുത്ത മറുക് ഉണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്.

 മുഖത്തിന്റെ ആകൃതി

മുഖത്തിന്റെ ആകൃതി

മുഖത്തിന്റെ ആകൃതിയാണ് പലപ്പോഴും നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സൂചിപ്പിക്കുന്നത്. മുഖത്തിന്റെ രണ്ടു വശങ്ങളും തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ധനവാനായിരിക്കുമെന്നാണ് ശാസ്ത്രം. എന്നാല്‍ മുഖത്തിന്റെ ഘടനയില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് ജീവിത്തിലുടനീളം ഉണ്ടാകുന്ന പ്രതിസന്ധിയെ സൂചിപ്പിക്കുന്നു.

English summary

Nine indications of wealth on your face

Each and every aspect of your face tells a different story about your fate and personality
Story first published: Wednesday, December 6, 2017, 18:07 [IST]
Subscribe Newsletter