Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
ശരീരഭാഗങ്ങള്‍ തുടിയ്ക്കുന്നത് ഭാഗ്യലക്ഷണമോ?
ഇടം കണ്ണ് തുടിച്ചാല്‍ ഇണയെക്കാണും എന്നൊരു പഴമൊഴിയുണ്ട്. ശരിക്കും ലക്ഷണശാസ്ത്രം സൂചിപ്പിക്കുന്നതെന്ത്
സാമുദ്രിക ശാസ്ത്ര പ്രകാരം ശരീര ലക്ഷണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നമ്മുടെ ശരീര ഭാഗങ്ങളെല്ലാം തന്നെ വളരെ സെന്‍സിറ്റീവ് ആയ ഭാഗമാണ്. ചിലപ്പോള്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ തുടിയ്ക്കാറുണ്ട് ഇതിന് പിന്നില്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും സാമുദ്രിക ശാസ്ത്ര പ്രകാരം ചില സൂചനകളാണ് ഇവ നല്‍കുന്നത്.
ഇത്തരത്തില്‍ ശരീരഭാഗങ്ങള്‍ തുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം കാണിച്ച് തരുന്നത് എന്ന് നോക്കാം. ശാസ്ത്രീയപരമായി പല വിധത്തിലുള്ള ആരോഗ്യ കാരണങ്ങളുണ്ടെങ്കിലും ചില ലക്ഷണങ്ങള്‍ നമ്മുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

ശരീരത്തിന്റെ ഇടത് ഭാഗം
പുരുഷന്റെ ശരീരത്തിന്റെ ഇടത് ഭാഗമാണ് തുടിയ്ക്കുന്നതെങ്കില്‍ എന്തെങ്കിലും മോശം വാര്‍ത്ത കേള്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് വേണ്ടപ്പെട്ടവരുടെ മരണമോ ജോലി നഷ്ടപ്പെടുന്നതോ അങ്ങനെയെന്തെങ്കിലും.

വലതുഭാഗം
പുരുഷന്റെ ശരീരത്തിന്റെ വലത് ഭാഗമാണെങ്കില്‍ ശുഭവാര്‍ത്ത കേള്‍ക്കാനാണ് നിങ്ങളുടെ യോഗം. സ്ത്രീകള്‍ക്കാണെങ്കില്‍ നേരെ തിരിച്ചാണ് വരുന്നത്. വലതുഭാഗം മോശം വാര്‍ത്തയും ഇടതു ഭാഗം നല്ല വാര്‍ത്തയും നല്‍കുന്നതാണ്.

നെറ്റി
നെറ്റി തുടിയ്ക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ, എങ്കില്‍ ഒരു ശുഭവാര്‍ത്തയ്ക്കായി നിങ്ങള്‍ കാതോര്ത്തിരിയ്ക്കൂ. പ്രത്യേകിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വാര്‍ത്തകളാണ് ഇതിലൂടെ ഉണ്ടാവുന്നത്.

കണ്ണ്
കണ്ണ് തുടിയ്ക്കുക എന്നത് സ്ഥിരമായി നമ്മള് കേള്‍ക്കുന്ന ഒന്നാണ്. ഇടെ കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ ശുഭകാര്യങ്ങള്‍ കേള്‍ക്കാനും വലം കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ അശുഭകാര്യങ്ങള്‍ കേള്‍ക്കാനുമായിരിക്കും.

വലം കണ്ണ്
വലം കണ്ണ് തുടര്‍ച്ചയായി തുടിച്ച് കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. കാരണം ഗുരുതരമായ ഏതെങ്കിലും രോഗത്തിന്റെ തുടക്കമായിരിക്കും ഇത്.

കവിള് തുടിയ്ക്കുന്നതെങ്കില്‍
കവിളാണ് തുടിയ്ക്കുന്നെതെങ്കില് ശുഭകാര്യങ്ങളായിരിക്കും കേള്‍ക്കാന്‍ സാധ്യത. സാമുദ്രിക ശാസ്ത്ര പ്രകാരം കവിള് തുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചുണ്ട്
സാമുദ്രിക ശാസ്ത്രപ്രകാരം ചുണ്ടാണ് തുടിയ്ക്കുന്നതെങ്കില്‍ പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടാനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്.

തോള്
ചില സമയങ്ങളില്‍ നിങ്ങളുടെ തോള് തുടിയ്ക്കുന്നു. ഇത് സാമ്പത്തികമായി നിങ്ങളെ സ്വതന്ത്രമായി നിക്കാന്‍ കഴിവുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ഉള്ളം കൈ
ചിലര്‍ക്ക് ഉള്ളം കൈ തുടിയ്ക്കാറുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ ഉടനെ തന്നെ എന്തോ വലിയ പ്രശ്നത്തില്‍ പെടാന്‍ പോകുന്നു എന്നതാണ്.

വിരലുകള്‍
ഇരുകൈയ്യിലേയും വിരലുകള്‍ ചിലപ്പോള്‍ തുടിയ്ക്കാറുണ്ട്. നിങ്ങളുടെ നഷ്ടപ്പെട്ട ബന്ധം വീണ്ടും കണ്ടുമുട്ടാന്‍ സാധ്യതയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തുട
ചിലര്‍ക്ക് തുടയില്‍ പല വിധത്തില്‍ തുടിപ്പ് ഉണ്ടാവാറുണ്ട്. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
