ഇവളാണ് മോഡല്‍; പ്രതിസന്ധികളില്‍ തളരാത്തവള്‍

Posted By:
Subscribe to Boldsky

ജീവിതത്തില്‍ വിജയം നേടാന്‍ നിരവധി പടവുകള്‍ നമ്മള്‍ താണ്ടണം. ചിലര്‍ ഈ യാത്രക്കിടക്ക് വീണുപോവാം. എന്നാല്‍ ചിലര്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും. നമ്മുടെ കുറവുകളും നേട്ടങ്ങളും കഴിവുകളും എല്ലാം നല്ലതു പോലെ മനസ്സിലാക്കിയാല്‍ ഒരിക്കലും ജീവിതത്തില്‍ തോറ്റുകൊടുക്കേണ്ടതായി വരില്ല.

ജന്മമാസത്തിലുണ്ട് പ്രണയത്തിന്റെ ഭാവി

അത്തരത്തിലൊരു കഥയാണ് മോഡലായ മെലാനിക്ക് പറയാനുള്ളത്. മെലാനി ഗെയ്‌ഡോസ് എന്നാണ് ഇവളുടെ പേര്. മറ്റ് മോഡലുകളെപ്പോലെ അഴകാര്‍ന്ന മുടിയോ പുരികമോ ഒന്നുമില്ല മെലാനിയ്ക്ക്. എന്നിട്ടും ഇന്നവള്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന മോഡലാണ്.

Image source

 മോഡലിന്റെ അഴകളവുകള്‍

മോഡലിന്റെ അഴകളവുകള്‍

ഒരു മോഡലിന്റെ അവകളവുകള്‍ എന്നും വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ മെലാനിയ്ക്ക് ഈ അഴകളവുകളൊന്നുമില്ലെന്നതാണ് അവളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

 ജനിതക തകരാറുകള്‍

ജനിതക തകരാറുകള്‍

ഒരുപാട് പോരായ്മകളുമായാണ് മെലാനി ജനിച്ച് വീണത് തന്നെ. കുറഞ്ഞ കാഴ്ച ശക്തിയും, മുടിയോ പുരികമോ എന്തിനധികം ശരീരത്തലെവിടേയും രോമമില്ലാത്തതും എല്ലാം മെലാനിയുടെ വെല്ലുവിളിയായിരുന്നു.

 ജനിതകരോഗത്തിന്റെ പിടിയില്‍

ജനിതകരോഗത്തിന്റെ പിടിയില്‍

നഖത്തിന്റേയും പല്ലിന്റേയും വളര്‍ച്ച ഇല്ലാതാക്കുന്ന അപൂര്‍വ്വ രോഗത്തിനുടമയാണ് മെലാനി. എന്നാല്‍ ഇതൊന്നും അവളുടെ വളര്‍ച്ചക്ക് തടസ്സമായിരുന്നില്ല.

 മോഡലിംഗ് രംഗത്ത്

മോഡലിംഗ് രംഗത്ത്

എന്തെങ്കിലും ശാരീരിക പ്രത്യേകതയുള്ളയാളുകളെ മോഡലായി വേണമെന്ന പരസ്യകമ്പനിയുടെ പരസ്യത്തിലൂടെയാണ് മെലാനിയ്ക്ക് അവസരം ലഭിയ്ക്കുന്നത്.

ശാരീരിക പ്രത്യേകതകള്‍

ശാരീരിക പ്രത്യേകതകള്‍

മെലാനിയുടെ ശാരീരിക പ്രത്യേകതകള്‍ തന്നെയാണ് മെലാനിയെ മോഡലാക്കി മാറ്റിയത്. ന്യൂയോര്‍ക്ക് സ്വദേശിനിയാണ് മെലാനി.

 കൂട്ടുകാരന്റെ പ്രചോദനം

കൂട്ടുകാരന്റെ പ്രചോദനം

മോഡലിംഗ് രംഗത്തേക്ക് വരാന്‍ കാരണം തന്റെ കൂട്ടുകാരന്‍ നല്‍കിയ പ്രചോദനമാണെന്നാണ് മെലാനി പറയുന്നത്.

എല്ലാവര്‍ക്കും മാതൃക

എല്ലാവര്‍ക്കും മാതൃക

എല്ലാവര്‍ക്കും മാതൃകയാണ് മെലാനി. ജന്മനാ തന്നെ പല്ലില്ലാതിരുന്ന മെലാനി പല്ല് വെയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഇപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ മോഡലുകളില്‍ ഒരാളാണ് മെലാനി. മെലാനിയുടെ ചിത്രങ്ങള്‍ പറയുന്നതും അത് തന്നെ.

English summary

model with genetic disorder

This is the case of a model who is suffering from a rare genetic disorder and is rocking the fashion world with her uniqueness. Check out her story…