യക്ഷിക്കഥകള്‍ കെട്ടുകഥകളോ, അറിയാം ചിലത്

Posted By:
Subscribe to Boldsky

നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല മലയാളി എവിടെയുണ്ടോ അവിടെയെല്ലാം യക്ഷിക്കഥകളും മുത്തശ്ശിക്കഥകളും ഉണ്ട്. എത്രയൊക്കെ പുരോഗമന ചിന്താഗതിക്കാരായാലും പലപ്പോഴും പല തരത്തിലുള്ള വിശ്വാസങ്ങളുടെ ചട്ടക്കൂടിലായിരിക്കും നാമോരോരുത്തരും ജീവിക്കുന്നത് തന്നെ. അത്രയേറെ പ്രാധാന്യമാണ് നമ്മള്‍ നമ്മുടെ സംസ്‌കാരത്തിനും വിശ്വാസത്തിനും നല്‍കിയിട്ടുള്ളത്. വിശ്വാസം തന്നെയാണ് നമുക്കിടയില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ താക്കോല്‍.

ഈ അന്ധവിശ്വാസങ്ങള്‍ സത്യമാകുന്നു

നമ്മുടെ വിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പല കഥകളും. പ്രത്യേകിച്ച് യക്ഷിക്കഥകള്‍. ഇത്തരത്തില്‍ മലയാളിക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകള്‍ ഉണ്ട്. നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ചിലത്. ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും നമ്മുടെ പല വിശ്വാസങ്ങള്‍ക്കും കോട്ടം തട്ടിയിട്ടില്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

 യക്ഷിക്കഥകള്‍

യക്ഷിക്കഥകള്‍

കെട്ടുകഥകളെന്ന് ഉറപ്പുണ്ടായിട്ടും പലരുടേയും വിശ്വാസത്തിന്റെ താക്കോലാണ് യക്ഷിക്കഥകള്‍. ഏതൊരു മുത്തശ്ശിക്കഥകളിലും യക്ഷിക്കഥകള്‍ക്കും പ്രാധാന്യം ഉണ്ടായിരുന്നു. പാലമരത്തില്‍ മുടിയഴിച്ച് തുള്ളുന്ന സുന്ദരിയായ യക്ഷി ഒരു നാടിന്റെ തന്നെ വിശ്വാസമായിരുന്നു ഒരു കാലത്ത്.

 പാമ്പ് വിഷമിറക്കാന്‍

പാമ്പ് വിഷമിറക്കാന്‍

പണ്ട് കാലത്ത് പാമ്പ് കടിച്ചാല്‍ വൈദ്യനടുത്തേക്ക് ഓടുന്നവരായിരുന്നു എല്ലാവരും. ഇന്നാണ് മെഡിക്കല്‍ കോളജുകളിലേക്ക് പലരും ചികിത്സക്കായി എത്തുന്നത്. എന്നാല്‍ ഇന്നത്തെ കാലത്തും പാമ്പ് വിഷത്തിന് വിശ്വാസത്തിന്റെ പുറത്ത് വിഷഹാരിയേയും അമ്പലങ്ങളേയും ആശ്രയിക്കുന്നവര്‍ ചില്ലറയല്ല.

വിവാഹപ്രായമായിട്ട് നടന്നില്ലെങ്കില്‍

വിവാഹപ്രായമായിട്ട് നടന്നില്ലെങ്കില്‍

അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ഒന്നാണ് ഇത്. വിവാഹപ്രായമായിട്ടും വിവാഹം കഴിഞ്ഞില്ലെങ്കില്‍ പൂജയും വഴിപാടുമായി കഴിയുന്നവരാണ് പലരും. കാലം എത്ര പുരോഗമിച്ചാലും ഇതിന് മാറ്റം വരില്ലെന്ന് നമുക്കെല്ലാം അറിയാം.

തറവാട്ടിലെ സര്‍പ്പക്കാവ്

തറവാട്ടിലെ സര്‍പ്പക്കാവ്

സര്‍പ്പക്കാവ് ഏതൊരു ഹിന്ദു തറവാട്ടിലും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വെച്ചാരാധാനയും മറ്റും നടത്താനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെ കാവുകള്‍ പൊളിച്ച് കളയുന്ന കാഴ്ചയും നാ കണ്ടിട്ടുണ്ട്.

പുള്ളുവന്‍ പാട്ട്

പുള്ളുവന്‍ പാട്ട്

മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് പുള്ളുവന്‍ പാട്ട്. പുള്ളുവന്‍ പാട്ടും സര്‍പ്പം തുള്ളലും വളരെയധികം പ്രാധാന്യത്തോടെ തന്നെയാണ് ഇന്നത്തെ തലമുറയും സ്വീകരിക്കുന്നത്.

 അമ്മ വിളയാട്ടം

അമ്മ വിളയാട്ടം

അമ്മ വിളയാട്ടം എന്ന് പറഞ്ഞാല്‍ ഇന്നത്തെ തലമുറക്ക് മനസ്സിലാകണം എന്നില്ല. ചിക്കന്‍പോക്‌സ് ആണ് അമ്മ വിളയാട്ടം എന്നറിയപ്പെടുന്നത്. ദേവി അനുഗ്രഹമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു നമുക്ക് മുന്നില്‍.

ബാധ കയറല്‍

ബാധ കയറല്‍

ബാധ കയറലാണ് മറ്റൊന്ന്. മറ്റുള്ളവരുടെആത്മാവ് ദേഹത്ത് കയറുന്നതാണ് ഇത്. മന്ത്രാവാദത്തിലൂടെയും പൂജകളിലൂടെയും ഇത്തരം ആത്മാക്കളെ ഒഴിപ്പിക്കുന്നതും ഒട്ടും കുറവല്ലായിരുന്നു.

 മന്ത്രവാദം

മന്ത്രവാദം

മന്ത്രവാദത്തിന് പേര് കേട്ട നാടാണ് നമ്മുടേത്. ഇതില്‍ തന്നെ ദുര്‍മന്ത്രവാദവും മന്ത്രവാദവും രണ്ടും രണ്ടാണ്. സാത്വിക കര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മന്ത്രവാദങ്ങളും ഉണ്ട്.

English summary

Kerala Culture and Traditions Little Known Facts

Mythological and historical stories have a way of intertwining with each other to reflect the essence of every culture.
Story first published: Tuesday, September 12, 2017, 16:23 [IST]
Subscribe Newsletter