ജനനത്തീയതി പ്രകാരം ഇവ ഭാഗ്യം കൊണ്ടുവരും

Posted By:
Subscribe to Boldsky

നമുക്കെല്ലാവര്‍ക്കും ഭാഗ്യം കൊണ്ടുവരുന്ന പലവിധ കാര്യങ്ങളില്‍ വിശ്വാസമുണ്ടാകും. ഇതിനായി വാസ്തു ശാസ്ത്രവും കൈരേഖയും മറ്റു ഭാഗ്യവിശ്വാസങ്ങളുമെല്ലാം പിന്‍തുടരുന്നവര്‍ ധാരാളമാണ്.

ജനിച്ച തീയതി പ്രകാരവും മാസപ്രകാരവും നാള്‍പ്രകാരവുമെല്ലാം പിന്‍തുടരാന്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. ഭാഗ്യമാകുമെന്നു കരുതുന്ന ചില കാര്യങ്ങള്‍.

ജനിച്ച തീയതി പ്രകാരം ചില പ്രത്യേക സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. 1-9 വരെയുള്ള സംഖ്യകളാണ് ഇതിനായി എടുക്കുന്നത്. രണ്ടക്ക സംഖ്യയില്‍ ജനിച്ചവരെങ്കില്‍ ആ അക്കങ്ങള്‍ കൂട്ടി വേണം എടുക്കാന്‍. ഉദാഹരണത്തിന് 22 ആണെങ്കില്‍ രണ്ടും രണ്ടു കൂട്ടി നാലായി എടുക്കുക.

ഇതുപ്രകാരം ഓരോരുത്തരുടേയും വീട്ടില്‍ വയ്‌ക്കേണ്ട ഭാഗ്യവസ്തുക്കളെ കുറിച്ചറിയൂ,

1

1

1, 10, 19, 28 തീയതികളില്‍ ജനിച്ചവരെങ്കില്‍ 1 ആയി സംഖ്യയെടുക്കാം. ഇവര്‍ മരം കൊണ്ടുള്ള ഓടക്കുഴല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതു ഭാഗ്യവും ഐശ്വര്യവുമെല്ലാം കൊണ്ടുവരും.

2

2

2, 11. 29 തീയതികളില്‍ ജനിച്ചവരെങ്കില്‍ 2 ആണ് സംഖ്യ. ഇത്തരക്കാര്‍ വെളുത്ത നിറത്തിലെ ഷോപീസ് വടക്കുതെക്കു ഭാഗത്തായി സൂക്ഷിയ്ക്കുന്നത് നല്ലതാണ്. പൊസറ്റീവ് തരത്തിലുള്ള ഷോപീസാകണമെന്നു മാത്രം.

3

3

3, 12, 21, 30 3 ആണ് തീയതി. തീയതികളിലാണ് ജനനമെങ്കില്‍ ഒരു രുദ്രാക്ഷമാല വീടിന്റെ വടക്കുകിഴക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നത് ഗുണം ചെയ്യും.

4

4

4, 13, 22 തീയതികളിലാണ് ജനനമെങ്കില്‍ 4 ആണ് ജനനസംഖ്യയായി എടുക്കേണ്ടത്. പൊട്ടാത്ത ഒരു കഷ്ണം ഗ്ലാസ് തെക്കു പടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം നല്‍കും.

5

5

5, 14, 23 തീയതികളിലാണ് ജനനമെങ്കില്‍ 5 ആണ് ജന്മസംഖ്യ. കുബേരന്‍, ലക്ഷ്മീദേവി എന്നിവരുടെ ഒരുമിച്ചുള്ളതോ വെവ്വേറെയുള്ളതോ ആയ ചിത്രങ്ങള്‍ വീടിന്റെ വടക്കുദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

6

6

6, 15, 24 തീയതികളിലാണ് ജനനമെങ്കില്‍ ജനനത്തീയതി 6 ആയെടുക്കാം. വീടിന്റെ തെക്കുകിഴക്കു ദിശയിലായി ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

7

7

7, 16,. 25 തീയതികളിലാണ് ജനനമെങ്കില്‍ 7 ആണ് സംഖ്യയായി എടുക്കേണ്ടത്. ഇരുണ്ട ബ്രൗണ്‍ നിറമുള്ള രുദ്രാക്ഷം തെക്കുകിഴക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

 8

8

8, 17, 267 തീയതികളാണ് ജനനമെങ്കില്‍ സംഖ്യ 8 ആണ്. ഇവര്‍ കറുത്ത ക്രിസ്റ്റല്‍ വീടിന്റെ തെക്കുദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

9

9

9, 18, 27 തീയതികളില്‍ ജനിച്ചവര്‍ ചെറിയ രണ്ടു പിരമിഡുകള്‍ തെക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

Read more about: pulse, life
English summary

Keep These Things In Your House According To Your Birth Date

Keep These Things In Your House According To Your Birth Date
Subscribe Newsletter