സംഖ്യാശാസ്ത്രം പറയും, പേരിന്റെ രഹസ്യം

Posted By:
Subscribe to Boldsky

സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒരു ശാസ്ത്രശാഖയാണ്. ഇത് പല കാര്യങ്ങളും വിശദീകരിയ്ക്കുന്ന ഒന്നു കൂടിയാണ്.

നമുക്ക് അച്ഛനമമ്മാര്‍ നല്‍കുന്നതാണ് പേരെങ്കിലും ഇത് നമ്മുടെ ഓരോരുത്തരുടേയും ജീവിതിത്തില്‍ സ്വാധീനം ചെലുത്തുന്നുമുണ്ട്. പേരു നോക്കി പലപ്പോഴും പല കാര്യങ്ങളും വെളിപ്പെടുത്താം. പ്രത്യേകിച്ചും പേരിന്റെ ആദ്യാക്ഷരം. ഇപ്പോള്‍ ജനിച്ച സമയവും മറ്റും അടിസ്ഥാനപ്പെടുത്തി ഏതക്ഷരം വച്ചു പേരിടണമെന്നും പലരും തീരുമാനിയ്ക്കാറുണ്ട്.

ന്യൂമറോളജിയും പേരും തമ്മിലും ബന്ധമുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരപ്രകാരവും ഓരോ സംഖ്യയുമായി ബന്ധവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതെക്കുറിച്ചു പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുമുണ്ട്.

സംഖ്യാശാസ്ത്രപ്രകാരം പേരിന്റെ ആദ്യക്ഷരം നിങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നതെന്തെന്നറിയേണ്ട്, ഇതെക്കുറിച്ചറിയൂ,

എ

എ എന്ന അക്ഷരം അംബീഷ്യസ് അഥവാ ആഗ്രഹമുള്ളവര്‍ എന്നതില്‍ പെടുന്നു. ധാരാളം ആഗ്രഹങ്ങളുള്ള ഇവര്‍ ആത്മവിശ്വാസമുള്ളവരുമാകും. സാഹസികപ്രിയരും അല്‍പം ആക്രമണോത്സുകതയുമുള്ളവരുമായിരിയ്ക്കും, ഇവര്‍.

ബി

ബി

ബി എന്ന അക്ഷരമെങ്കില്‍ ഇമോഷണലും സെന്‍സിറ്റീവും അല്‍പം നാണവുമുള്ള പ്രകൃതമാകും. സമാധാനവും ഒത്തൊരുമയും ഇവരെ സന്തോഷിപ്പിയ്ക്കും. വിശ്വസ്തരായ ഇവര്‍ തങ്ങളുടെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമായിരിയ്ക്കും.

സി

സി

സി എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ സര്‍ഗാത്മകരും നല്ല വാക്ചാതുരിയുമുള്ളവരാകും. നല്ല ശാരീരിക അധ്വാനം ചെയ്യുന്ന കൂട്ടരുമാണിവര്‍. സാമൂഹികമായി ഇടപെടാന്‍ മിടുക്കുള്ളവരും.

ഡി

ഡി

ഡി എന്ന പേര് 4 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് ബിസിനസുമായി ബന്ധപ്പെട്ട ഒരു അക്ഷരമാണ്. നല്ല പോലെ അധ്വാനിച്ചു ജീവിതത്തില്‍ വിജയം കണ്ടെത്തുന്ന പ്രകൃതക്കാരാണിവര്‍. എന്നാല്‍ അല്‍പം കാര്‍ക്കശ്യമുള്ളവരും. തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍.

ഇ

ഇ എന്ന അക്ഷരം വളരെയേറെ ശക്തിയുള്ള ഒന്നാണ്. എമ്മിന്റെ മുകളിയ്ക്കുള്ള വര സാമ്പത്തിക, വസ്തുസംബന്ധമായ ശക്തിയും നടുവിലേത് മാനസികമായ ശക്തിയും താഴത്തേയ്ക്കുള്ള വര സ്പിരിച്വല്‍ സംബന്ധമായ ഗുണവും കാണിയ്ക്കുന്നു. എന്നാല്‍ പേരില്‍ ഏറെ ഇ ഉണ്ടെങ്കില്‍ അല്‍പം അസ്വസ്ഥരായ പ്രകൃതവുമാകും.

എഫ്

എഫ്

എഫ് എന്ന അക്ഷരം 6 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വളരെ എളുപ്പത്തില്‍ പൊരുത്തപ്പെട്ടു പോകുന്ന പ്രകൃതയും ദയാലുവുമായിരിയ്ക്കും, ഇക്കൂട്ടര്‍. തങ്ങളോടു തന്നെ ദയവു തോന്നുന്ന പ്രകൃതവും.

ജി

ജി

ജി എന്ന അക്ഷരം 7 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതു വച്ചാണ് പേരു തുടങ്ങുന്നുവെങ്കില്‍ ഇവര്‍ സര്‍ഗാത്മകരും സങ്കല്‍പങ്ങള്‍ ഉള്ളവരുമായിരിയ്ക്കും. ഇവര്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അധികം വില കൊടുക്കുകയുമില്ല.

എച്ച്

എച്ച്

എച്ച് 8 എന്ന നമ്പറുമായി ബന്ധപ്പെട്ട ഒന്നാണ്. ബിസിനസ് സംബന്ധമായ കഴിവുകള്‍ ഉള്ളവരാകും, ഇക്കൂട്ടര്‍. സ്വന്തമായി പണമുണ്ടാക്കുന്നവരില്‍ മിടുക്കര്‍. എ്ന്നാല്‍ ഇവര്‍ അല്‍പം അത്യാഗ്രഹികളുമായിരിയ്ക്കും.

ഐ

ഐ ന്ന അക്ഷരമുള്ളവര്‍ ഒരു തീരുമാനമെടുക്കും മുന്‍പ് ശരി തെറ്റുകള്‍ വിശകലനം ചെയ്യുന്ന കൂട്ടരായിരിയ്ക്കും. സ്വന്തം മനസിലേയ്ക്കു വളരെയേറെ ചിന്തിയ്ക്കുന്ന കൂട്ടരും.

 ജെ

ജെ

ജെ ആല്‍ഫബെറ്റുകളുടെ കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയ അക്ഷരമാണെന്നു വേണം, പറയാന്‍. ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ ശേഷിയുള്ളവര്‍. എല്ലാക്കാര്യത്തിലും മുന്‍പില്‍ നിന്നു നയിക്കാനും അല്ലെങ്കില്‍ ചരടു വലിയ്ക്കാനും ശേഷിയുള്ളവര്‍. കാഴ്ചക്കാര്‍ക്കു മുന്നില്‍ നല്ല വ്യക്തിത്വം കാഴ്ച വയ്ക്കാന്‍ കഴിവുള്ള, അഭിനയ ശേഷിയുള്ളവരെന്നു വേണം, പറയാന്‍.

കെ

കെ

കെ എന്ന അക്ഷരമെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം കൃത്യമായി മനസിലാക്കിയവരാകും. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നവരും.

എല്‍

എല്‍

എല്‍ എന്ന അക്ഷരം 3 എന്നതിനെ സുചിപ്പിയ്ക്കുന്നു. ഫ്രണ്ട്‌ലി സ്വഭാവമുള്ള മറ്റുള്ളവരെ സഹായിക്കുന്ന കൂട്ടര്‍കരിയറില്‍ ഉയര്‍ച്ച കണ്ടെത്തുന്നവരും ധാരാളം പണമുണ്ടാക്കുന്നവരുമായിരിയ്ക്കും.

എം

എം

എം എന്ന അക്ഷരം 4 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ആത്മവിശ്വാസമുള്ളവരാകും ഇക്കൂട്ടര്‍.ധൈര്യം, ബുദ്ധി, കഠിനാധ്വാനം എന്നിവയാണ് എം എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവരുടെ ഗുണങ്ങള്‍. വളരെയേറെ ആത്മാര്‍ത്ഥതയുളള ഇ്ക്കൂട്ടര്‍ മറ്റുള്ളവരെ ഉപദേശിയ്ക്കുന്നവരും പ്രണയിക്കുന്നവര്‍ക്കു വേണ്ടി എന്തു വേണമെങ്കിലും ഉപേക്ഷിയ്ക്കുന്നവരുമായിരിയ്ക്കും.

എന്‍

എന്‍

എന്‍ 5 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നവരാണ്. ഇവര്‍ ആശയവിനിമയം ചെയ്യുന്നവെങ്കിലും അല്‍പം അസൂയാലുക്കളുമാകും.എഴുത്ത്, കല തുടങ്ങിയവയില്‍ തല്‍പരരായിരിയ്ക്കും. എല്ലാത്തിലും പൂര്‍ണത തേടുന്ന ഇക്കൂട്ടര്‍ ഗൗരവപ്രകൃതരുമായിരിയ്ക്കും.

ഒ

ഒ കംപ്ലീറ്റ് ലെറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. പുറംലോകത്തു നിന്നും ഉള്‍വലിഞ്ഞ പ്രകൃതക്കാരാകും ഇവര്‍. ഏറെ രഹസ്യങ്ങള്‍ സൂക്ഷിയ്ക്കുന്ന കൂട്ടരും.

പി

പി

പി 7 എന്ന സംഖ്യയുമായി ബന്ധമുള്ളതാണ്. ജീവിതത്തെ ആകാംഷയോടെ കാണുന്ന ഇക്കൂട്ടര്‍ അല്‍പം സ്വാര്‍ത്ഥരുമാകുംസംസാരപ്രിയരായിരിയ്ക്കും. ഇവര്‍ കഴിവുള്ളവരും സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്നവരുമായിരിയ്ക്കും.

ക്യു

ക്യു

ക്യു എന്ന അക്ഷരം 8 എന്ന നമ്പറുമായി ബന്ധപ്പെട്ടതാണ്. ജീനിയസായ ഇക്കൂട്ടര്‍ സ്വയമേ ഉള്‍വലിഞ്ഞ പ്രകൃതമാകും.

ആര്‍

ആര്‍

ആര്‍ എന്ന അക്ഷരം 9 എന്ന നമ്പറുമായി ബന്ധപ്പെട്ടതാണ്. ഇക്കൂട്ടര്‍ നയതന്ത്രശാലികളാകും. എന്നാല്‍ പെട്ടെന്നു തന്നെ ദേഷ്യം വരുന്ന പ്രകൃതവും

എസ്

എസ്

എസ് വളരെ പവര്‍ഫുള്‍ എന്നു പറയാം. മനസിലുള്ളതു തുറന്നു പ്രകടിപ്പിയ്ക്കുന്ന പ്രകൃതം. കാര്യങ്ങള്‍ നിയന്ത്രിയ്ക്കാനും നേതൃത്വം നല്‍കാനും കഴിയുന്നവര്‍.

ടി

ടി

ടി എന്ന അക്ഷരം 2 എന്ന നമ്പരുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അല്‍പം അസ്വസ്ഥരും വല്ലാതെ ഇമോഷണലുമായ കൂട്ടര്‍. മറ്റുള്ളവരുടെ അഭിപ്രായത്തില്‍ പെട്ടെന്നു വീണു പോകുന്നവരും.

യു

യു

യു എന്ന അക്ഷരം 3 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വളറെ ഭാഗ്യശാലികളായ ഇക്കൂട്ടര്‍ സ്വാര്‍ത്ഥരുമാകും.

വി

വി

വി 4 എന്ന നമ്പറുമായി ബന്ധപ്പെട്ടതാകും. ഇക്കൂട്ടര്‍ ഏറെ കഴിവുള്ളവരുമാണ്. എന്നാല്‍ അധികം കരുണയില്ലാത്ത കൂട്ടരും.

ഡബ്ല്യൂ

ഡബ്ല്യൂ

ഡബ്ല്യൂ 5 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. കലയും സര്‍ഗാത്മകതയുമുള്ളവര്‍. എന്നാല്‍ അത്യാഗ്രഹികളുമാകും.

എക്‌സ്

എക്‌സ്

എക്‌സ് 6 എന്ന നമ്പറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. സെക്‌സി ടൈപ്പായിരിയ്ക്കും ഇവര്‍. അത്ര വിശ്വസ്തതയില്ലാത്തവരും.

വൈ

വൈ

വൈ 7 എന്ന നമ്പറുമായി ബന്ധമുള്ളതാണ്. ഇവര്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ്. സ്വന്തം തീരുമാനമെടുക്കാന്‍ അല്‍പം പുറകോട്ടും മടിയരുമാകും.

സെഡ്

സെഡ്

സെഡ് 8 എന്ന നമ്പറുമായി ബന്ധപ്പെട്ടതാണ്. ഇവര്‍ പ്രതീക്ഷയും ശാന്തതയും കൊണ്ട് വിജയിക്കുമെന്നു കരുതുന്നവരും. എന്നാല്‍ എടുത്തുചാടി ചെയ്യുന്ന പ്രകൃതക്കാരും

Read more about: pulse
English summary

Is Your Name Lucky For You

Is Your Name Lucky For You, read more to know about