കൈ രേഖ പറയും പണക്കാരനാകുമോയെന്ന്

Posted By:
Subscribe to Boldsky

കൈരേഖാശാസ്ത്രം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കയ്യിലെ രേഖകള്‍ നോക്കി ഭുതവും ഭാവിയും വര്‍ത്തമാനവുമെല്ലം പറയാനും കഴിയും. അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയാനാകില്ല, അംഗീകരിയ്‌പ്പെട്ട ശാസ്ത്രശാഖ തന്നെയാണത്.

കയ്യിലെ രേഖങ്ങള്‍ പലരുയേും കയ്യില്‍ വ്യത്യസ്തങ്ങളാണ്. ചിലരുടെ കയ്യില്‍ രേഖകള്‍ ഏറെയുണ്ടാകും. മറ്റു ചിലരുടെ കയ്യില്‍ തീരെ കുറവും. ചിലരുടെ കൈ രേഖകള്‍ തെളിച്ചമുള്ളതാകും. ചിലരുടേത് തെളിച്ചം കുറഞ്ഞതും.

ചിലയാളുകളുടെ കയ്യില്‍ വ്യത്യസ്തങ്ങളായ രേഖകള്‍ കാണാം. ഇത് ചിലപ്പോള്‍ ഭാഗ്യത്തെയും മററു ചിലപ്പോള്‍ ദുര്‍ഭാഗ്യത്തേയും സൂചിപ്പിയ്ക്കുന്നു.

താഴെപ്പറയുന്ന ചില രേഖകളെക്കുറിച്ചറിയൂ, ഇവ എന്തൊക്കെയാണ് വിശദീകരിയ്ക്കുന്നതെന്നറിയൂ,

തള്ളിവിരലിനു മുന്‍പായി

തള്ളിവിരലിനു മുന്‍പായി

ചിലരുടെ തള്ളിവിരലിനു മുന്‍പായി ഇത്തരത്തില്‍ ഒരു രേഖ കാണാം. അതായത് ഒരു ധാന്യമണിയുടെ ആകൃതിയിലുള്ള രേഖയെന്നു വേണം, പറയാന്‍. ഇത്തരം രേഖ മറ്റുള്ളവര്‍ക്കു നിങ്ങളോടുള്ള ആകര്‍ഷണത്തെ സൂചിപ്പിയ്ക്കുന്നു. അതായത് ഇത്തരം രേഖ കയ്യിലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളിലേയ്ക്ക് ഏറെ ആകര്‍ഷിയ്ക്കപ്പെടും. ഈ ചെറിയ അടയാളം ആകര്‍ഷണ രേഖയെന്നു വേണമെങ്കില്‍ പറയാം.

ചെറുവിരലിനു താഴെ

ചെറുവിരലിനു താഴെ

ചെറുവിരലിനു താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് മെര്‍ക്കുറി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവിടെ കാണുന്ന നേര്‍രേഖ, അതായത് സ്റ്റാര്‍ ചിഹ്നത്തിനു മുകളില്‍ കാണിയ്ക്കുന്ന ഒരു നേര്‍രേഖയുണ്ടെങ്കില്‍ ഇത് നിങ്ങള്‍ സംസാരത്തിലൂടെ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് നേര്‍രേഖയെങ്കില്‍ നിങ്ങള്‍ക്കു മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാനുള്ള കഴിവുണ്ടെന്നും ഇതുവഴി ധനസമ്പാദനത്തിന് അവസരമുണ്ടാകുമെന്നും പറയപ്പെടുന്നു.

മോതിരവിരലിനു താഴെ

മോതിരവിരലിനു താഴെ

മോതിരവിരലിനു താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് സണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നക്ഷത്രചിഹ്നവും ഇതൊടൊപ്പം 6-8 വരകളുമുണ്ടെങ്കില്‍ നിങ്ങള്‍ പ്രശസ്തനാകുമെന്നാണ് പറയപ്പെടുന്നത്. ഈ ഭാഗത്തെ സ്റ്റാര്‍ അടയാളം പല പ്രശ്‌നസ്തരുടേയും കയ്യില്‍ സാധാരണയാണ്. ഈ അടയാളം കീര്‍ത്തിരേഖയെന്നു വേണമെങ്കില്‍ പറയാം.

കയ്യിലെ നടുഭാഗത്തിന് വശത്തായി

കയ്യിലെ നടുഭാഗത്തിന് വശത്തായി

കയ്യിലെ വശത്തായി സ്റ്റാര്‍ അടയാളമെങ്കില്‍ ഇത് തങ്ങളുടെ മനസു പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ വിജയിക്കുമെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്. അതായത് ഇത്തരക്കാര്‍ക്കു മനസില്‍ തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാകുമെന്നര്‍ത്ഥം.

ചൂണ്ടുവിരലിന് താഴെ

ചൂണ്ടുവിരലിന് താഴെ

ചൂണ്ടുവിരലിന് താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് ജുപ്പിറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെയായി സ്റ്റാറുണ്ടെങ്കില്‍ ഇത് ഭരണസംബ്ന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കുമെന്നതിന്റെ സൂചനയാണ്. ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ളവര്‍, നല്ല നേതൃപാടവമുള്ള ഇക്കൂട്ടര്‍ രാഷ്ട്രീയത്തിലും മറ്റും ഏറെ ശോഭിയ്ക്കുമെന്നര്‍ത്ഥം.

ലൈഫ്‌ലൈന്‍

ലൈഫ്‌ലൈന്‍

ലൈഫ്‌ലൈന്‍ അഥവാ ആയുര്‍രേഖയില്‍ ട്രയാംഗിളുണ്ടെങ്കില്‍ ഇത് നിങ്ങള്‍ ജീവിതത്തില്‍ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇവര്‍ക്കു പണം മാത്രമല്ല, പദവിയും നേടാനാകും.

ഹെഡ് ലൈന്‍, ഫേറ്റ് ലൈന്‍, മെര്‍ക്കുറി ലൈന്‍

ഹെഡ് ലൈന്‍, ഫേറ്റ് ലൈന്‍, മെര്‍ക്കുറി ലൈന്‍

ഹെഡ് ലൈന്‍, ഫേറ്റ് ലൈന്‍, മെര്‍ക്കുറി ലൈന്‍ എന്നിവ ചേരുന്ന ഈ ഭാഗത്തിനിടയിലായി ട്രയാംഗിളുണ്ടെങ്കില്‍ ഇത് ജീവിതത്തില്‍ കീര്‍ത്തി നേടുമെന്നതിന്റെ സൂചന നല്‍കുന്നു. ഏതു രംഗത്തായാലും ഇത് സാധ്യമാണ്. ഈ ട്രയാംഗിള്‍ കീര്‍ത്തിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നര്‍ത്ഥം.

Read more about: pulse life
English summary

Interesting Palm Lines That Reveal Your Wealth And Popularity

Interesting Palm Lines That Reveal Your Wealth And Popularity