മുഖലക്ഷണം പറയും സ്ത്രീ രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

പെണ്ണിന്റെ മനസു പിടി കിട്ടാന്‍ പൊതുവെ ബുദ്ധിമുട്ടാണെന്നു പറയും. പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നവുമിതാണ്, പെണ്‍മനസു പിടി കിട്ടാത്തത്.

മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്താമെന്നു പറയപ്പെടുന്നു. വേദിക് ആസ്‌ട്രോളജി പ്രകാരം ഒരു സ്ത്രീയുടെ എല്ലാ സ്വഭാവങ്ങളും മുഖത്തു തന്നെ രേഖപ്പെടുത്തിയിരിയ്ക്കുന്നുവെന്നു പറയപ്പെടുന്നു.

മുഖലക്ഷണം നോക്കിത്തന്നെ ഒരു സ്ത്രീയെ വിലയിരുത്തുന്നതെങ്ങനെയെന്നറിയൂ,

പുരികം

പുരികം

ഒരു സ്ത്രീയുടെ പുരികം കട്ടി കൂടിയതും ചെറുതുമെങ്കില്‍ അവള്‍ സ്വഭാവഗുണങ്ങളുള്ളവളും സ്‌നേഹിയ്ക്കുന്നവരോട് ഏറെ വിശ്വസ്തയുമാണെന്നു കരുതപ്പെടുന്നു. തന്റെ ജീവിതത്തിലേയ്ക്കു കടന്നു വരുന്നവരില്‍ സന്തോഷം നിറയ്ക്കാന്‍ കഴിയുന്നവള്‍. ചുറ്റിലുമുള്ളവര്‍ ഇത്തരക്കാരെ സ്‌നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്നു.

ചരിഞ്ഞ പുരികമെങ്കില്‍

ചരിഞ്ഞ പുരികമെങ്കില്‍

ചരിഞ്ഞ പുരികമെങ്കില്‍ ഇവള്‍ കരിയര്‍ സംബന്ധമായ ഉയര്‍ച്ച നേടുമെന്നു പറയപ്പെടുന്നു. ജോലിസംബന്ധമായ കാര്യങ്ങളില്‍ ഉന്നതി നേടുന്ന ഇത്തരം സ്ത്രീകള്‍ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഏറെ ഉയര്‍ച്ച നേടും.

കൂട്ടുപുരികളങ്ങളുള്ള സ്ത്രീകളെങ്കില്‍

കൂട്ടുപുരികളങ്ങളുള്ള സ്ത്രീകളെങ്കില്‍

കൂട്ടുപുരികളങ്ങളുള്ള സ്ത്രീകളെങ്കില്‍ ഇവര്‍ ഏറെ ആഗ്രഹങ്ങളുള്ളവരാകും. തന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ വരെ ചവിട്ടുപടികളാക്കുന്ന ഇക്കൂട്ടര്‍ ഇക്കാരണം കൊണ്ടുതന്നെ ബന്ധങ്ങളില്‍ അത്ര വിശ്വസ്തരുമാകില്ല.

ഉണ്ടക്കണ്ണുകളുള്ള സ്ത്രീകള്‍

ഉണ്ടക്കണ്ണുകളുള്ള സ്ത്രീകള്‍

ഉണ്ടക്കണ്ണുകളുള്ള സ്ത്രീകള്‍ തമാശപ്രകൃതമുള്ളവരാകും. കണ്ണിന് നേരിയ ചുവപ്പുരാശിയുള്ള സ്ത്രീകള്‍ ജീവിതത്തില്‍ ഏറെ ഭാഗ്യവതികളാണെന്നു വേണം, പറയാന്‍.

കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍

കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍

കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍ തങ്ങളോടു തന്നെ ഏറെ താല്‍പര്യമുള്ളവരാകും. തങ്ങളുടെ കാര്യങ്ങള്‍ മാത്രം കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവര്‍. ബ്രൗണ്‍ നിറത്തിലെ കൃഷ്ണമണികളെങ്കില്‍ ഇത് കെയറിംഗ് ടൈപ്പ് സ്ത്രീകളെ സൂചിപ്പിയ്ക്കുന്നു. ചാരക്കളറിലെ കൃഷ്ണമണികളെങ്കില്‍ സ്വാര്‍ത്ഥതയാണ് സൂചിപ്പിയ്ക്കുന്നത്.

നെറ്റി ചുളിയ്ക്കുമ്പോള്‍

നെറ്റി ചുളിയ്ക്കുമ്പോള്‍

നെറ്റി ചുളിയ്ക്കുമ്പോള്‍ നെറ്റിയില്‍ നാലഞ്ചുവരകള്‍ പ്രത്യക്ഷപ്പെടുന്നവെങ്കില്‍ ഇത്തരം സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാനും തീരുമാനങ്ങളെടുക്കാനും പ്രാപ്തരായിരിയ്ക്കും. നെറ്റി ചുളിയ്ക്കുമ്പോള്‍ വളരെരേയറെ വരകള്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ ഇവര്‍ പഠനകാര്യത്തില്‍ മുന്‍പന്തിയിലാകും, ഏറെ ബുദ്ധിമതികളുമാകും.

തടിച്ച ചുണ്ടുകളുള്ള സ്ത്രീകള്‍

തടിച്ച ചുണ്ടുകളുള്ള സ്ത്രീകള്‍

തടിച്ച ചുണ്ടുകളുള്ള സ്ത്രീകള്‍ പൊതുവെ റിബല്‍ മട്ടുകാരാകും. സമൂഹത്തെ ശ്രദ്ധിയ്ക്കാതെ സ്വയം തീരുമാനമെടുത്ത് സ്വന്തം ജീവിതം മാത്രം സ്‌നേഹിയ്ക്കുന്നവര്‍.

കട്ടി കുറഞ്ഞ ചുണ്ടുകളുള്ളവര്‍

കട്ടി കുറഞ്ഞ ചുണ്ടുകളുള്ളവര്‍

കട്ടി കുറഞ്ഞ ചുണ്ടുകളുള്ളവര്‍ കഠിനാധ്വാനികളാകും, കുടുംബവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നവര്‍. കെയറിംഗ് സ്വാഭാവമുള്ള, ജീവിതത്തെ സ്‌നേഹിയ്ക്കുന്ന സ്ത്രീകള്‍.

English summary

How To Unravel The Secretes Of A Woman From Face

How To Unravel The Secretes Of A Woman From Face, Read more to know about,
Subscribe Newsletter