രാശിപ്രകാരം നിങ്ങളുടെ വികാരവും സ്വഭാവവും

Posted By:
Subscribe to Boldsky

ജ്യോതിഷത്തിന് നമുക്കിടയില്‍ ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. ജാതി മതഭേദമന്യേ എല്ലാവര്‍ക്കും വിശ്വാസമുള്ള ഒന്ന് തന്നെയാണ് ജ്യോതിഷം. രാശി പ്രകാരം സ്വഭാവവും ഭാവിയും ഭൂതവും എല്ലാം മനസ്സിലാക്കാനാണ് പലരും ജ്യോതിഷത്തെ ആശ്രയിക്കുന്നതും. വിശ്വാസമാണ് എല്ലാത്തിന്റേയും ആധാരം.

ആത്മാവിന്റെ സാന്നിധ്യം കൂടെയുണ്ടോ, ലക്ഷണങ്ങളിതാ

നിങ്ങളുടെ സ്വഭാവവും വികാരങ്ങളും ജീവിത വിജയവും എല്ലാം നിങ്ങളുടെ രാശിചക്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തില്‍ ആയിരിക്കും അനുഭവം ഉണ്ടാവുന്നത്. എങ്ങനെയൊക്കെയെന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന വികാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

തന്റെ എല്ലാ വികാരങ്ങളും അടക്കി ഒതുക്കി വെക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. ദു:ഖമാണെങ്കിലും സന്തോഷമാണെങ്കിലും അതിന് അധികം പുറത്ത് കാണിക്കാത്ത ആളുകളായിരിക്കും ഇത്തരക്കാര്‍. ഓരോ ദിവസവും സന്തോഷത്തോടെ ഇരിക്കാന്‍ ഇവര്‍ പരമാവധി ശ്രദ്ധിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ആവശ്യമില്ലാത്തിടത്ത് തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. വെറുതേ കളയാന്‍ സമയമില്ലെന്ന രീതിയില്‍ ചിന്തിക്കുന്നവരാണ് ഇത്തരക്കാര്‍.

മിഥുനം രാശി

മിഥുനം രാശി

അവരവരുടെ വികാരങ്ങള്‍ ഏത് രീതിയിലും നിയന്ത്രിക്കാന്‍ കഴിയുന്നവരാണ് മിഥും രാശിക്കാര്‍. നല്ലൊരു വ്യക്തിത്വത്തിന് ഉടമകളായിരിക്കും ഇത്തരക്കാര്‍.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഒരിക്കലും സ്വന്തം വികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയാത്തവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല സന്തോഷവും സങ്കടവും എന്താണെങ്കിലും അതിനെ മറയില്ലാതെ പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും.

ചിങ്ങം രാശി

ചിങ്ങം രാശി

എന്താണ് വേണ്ടതെന്നുണ്ടെങ്കില്‍ അതിന് കൃത്യമായ രീതിയില്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. ഇവര്‍ ഇവരുടെ വികാരങ്ങള്‍ ഒളിച്ച് വെക്കുന്നതിലൂടെ പല തരത്തിലും അതിവരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്.

കന്നി രാശി

കന്നി രാശി

വളരെ അപൂര്‍വ്വമായി മാത്രമേ തങ്ങളുടെ വികാരങ്ങളെക്കുറിച്ച് ഇവര്‍ ബോധവാന്‍മാരാകൂ. ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇതിനെ മറച്ച് വെക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

തുലാം രാശി

തുലാം രാശി

മറ്റുള്ളവരില്‍ നിന്ന് സ്വകാര്യങ്ങള്‍ ഒളിച്ച് വെക്കാന്‍ മിടുക്കരായിരിക്കും ഇത്തരക്കാര്‍. നിങ്ങളുടെ ചുറ്റും ഉള്ളവരില്‍ നിന്ന് ഏറ്റവും നല്ല രീതിയില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയും. ഇത് പോലെ തന്നെയാണ് ഇവരുടെ വികാരങ്ങളും ഇതിനെ മറച്ച് വെക്കാനും ഇവര്‍ക്ക് കഴിയും.

വൃശ്ചികം രാശി

വൃശ്ചികം രാശി

വളരെ ഇമോഷണല്‍ ആയിട്ട് കാര്യങ്ങളെ സമീപിക്കുന്നവരാണ് വൃശ്ചികം രാശിക്കാര്‍. അതുകൊണ്ട് തന്നെ സന്തോഷവും സങ്കടവും ആ നിമിഷത്തില്‍ പ്രകടിപ്പിക്കുന്നവരാണ് വൃശ്ചികം രാശിക്കാര്‍.

ധനു രാശി

ധനു രാശി

നിങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ് ധനുരാശിക്കാര്‍. ഇത്തരക്കാര്‍ എന്താണ് പറയുന്നതെന്ന് അവരുടെ വികാരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.

മകരം രാശി

മകരം രാശി

ഏറ്റവും അധികം ക്ഷമയുള്ളവരായിരിക്കും ഇത്തരക്കാര്‍. മറ്റ് രാശിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ക്ഷമയുടെ കാര്യത്തില്‍ വളരെ മുന്നിലായിരിക്കും ഇത്തരക്കാര്‍. പ്രകോപനങ്ങളില്‍ വീഴുകയില്ല എന്ന് മാത്രമല്ല പ്രകോപനങ്ങളേക്കാള്‍ ഉപരി ദേഷ്യമായാലോ സന്തോഷമായാലോ അതിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

കുംഭം രാശി

കുംഭം രാശി

കുഭം രാശിക്കാര്‍ക്ക് അവരുടെ എല്ലാ വിധത്തിലുള്ള ഇമോഷണലും നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ വിചാരിക്കാതെയാണ് ഇവര്‍ ദേഷ്യപ്പെടുന്നതും സന്തോഷിക്കുന്നതും എല്ലാം.

മീനം രാശി

മീനം രാശി

ഒന്നിനെ മറ്റൊന്നുമായി കണക്ട് ചെയ്യുന്നതിന് സാധിക്കുന്നവരാണ് ഇത്തരക്കാര്‍. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണ് ഇത്തരക്കാര്‍. സ്വന്തം ദു:ഖങ്ങളെ നിയന്ത്രിക്കാനും അടക്കി നിര്‍ത്താനും ഇവര്‍ക്ക് കഴിയുന്നു.

English summary

How Do Each Of The Zodiac Signs Control Their Emotions

These zodiacs are known to control their emotions quite strongly
Story first published: Monday, September 25, 2017, 13:59 [IST]