ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

നമ്മുടെ ജനനത്തീയതിയും മാസവും വര്‍ഷവുമെല്ലാം നമ്മെക്കുറിച്ചു പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുണ്ട്. ഇത്തരം തീയതികള്‍ നോക്കി നമ്മുടെ വ്യക്തിത്വം തന്നെയും കണ്ടുപിടിയ്ക്കാമെന്നു പറയുന്നു. ഇതെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്നൊരു ശാസ്ത്രശാഖയുമുണ്ട്.

ജനിച്ച വര്‍ഷം കണക്കിലെടുത്ത് ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചു പറയാമെന്നു ന്യൂമറോളജി വിവരിയ്ക്കുന്നു.

അക്കങ്ങളെല്ലാം കൂട്ടിയെടുത്ത് 10ല്‍ താഴെയുള്ള അക്കങ്ങളാക്കി നോക്കിയാണ് ഇതു കണ്ടു പിടിയ്‌ക്കേണ്ടത്. ഉദാഹരണത്തിന് മാര്‍ച്ച് 20, 1950 ആണെങ്കില്‍ കൂട്ടേണ്ടത് താഴെപ്പറയുന്നു.

3+ 20 +1950= 1976

1+ 9 +7 +3= 20

2+ 0 =2

ഇവിടെ തീയതിയായി എടുക്കേണ്ടത് 2 ആണ്. ഇപ്രകാരം നിങ്ങളുടെ ഡേറ്റ് ഓഫ് ബര്‍ത് കണക്കുകൂട്ടി നിങ്ങളുടെ വ്യക്തിത്വം കണ്ടെത്തൂ,

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

1 ആണ് സംഖ്യയെങ്കില്‍ പുതിയ ഐഡിയകള്‍ കൊണ്ടു വരുന്ന, അത് പ്രാവര്‍ത്തികമാക്കുന്ന തരക്കാരായിരിയ്ക്കും. അവരുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് കാര്‍ക്കശ്യമുള്ളവരെന്ന പേരു കേള്‍ക്കുകയും ചെയ്യും. അങ്ങേയറ്റം സത്യസന്ധതയുള്ളവരുമായിരിയ്ക്കും.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

2 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ നയതന്ത്രജ്ഞരായിരിയ്ക്കും. മറ്റുള്ളവരെക്കുറിച്ചു ചിന്തിയ്ക്കുന്ന, അവരെ മനസിലാക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍. ഒറ്റയ്ക്കാകാന്‍ താല്‍പര്യപ്പെടാത്ത ഇവര്‍ കൂട്ടുകാര്‍ക്കു പ്രാധാന്യം കൊടുക്കുന്നവരുമായിരിയ്ക്കും.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

3 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ വളരെ റൊമാന്റിക്കും മറ്റുള്ളവരെ പെട്ടെന്നാകര്‍ഷിയ്ക്കുന്ന വിഭാഗത്തില്‍ പെടുന്നവരുമായിരിയ്ക്കും. മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിയ്ക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവര്‍.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

4 എന്ന അക്കം വരുന്നവര്‍ യാഥാസ്ഥിതികരായിരിയ്ക്കും. എല്ലാ കാര്യങ്ങളിലും ചിട്ടകളും അടുക്കും ആഗ്രഹിയ്ക്കുന്നവര്‍. ചിലപ്പോള്‍ കാര്‍ക്കശ്യക്കാരാകന്ന ഇവര്‍ പ്രകൃതിയെ സ്‌നേഹിയ്ക്കുന്നവരാകും.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

5ല്‍ പെടുന്നവര്‍ റിസ്‌കെടുക്കാനും പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാനും താല്‍പര്യപ്പെടുന്നവരാകും. ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിയ്ക്കാതെ പല കാര്യങ്ങളില്‍ ഒരേ പോലെ ശ്രദ്ധിയ്ക്കുന്നവര്‍. അല്‍പം എടുത്തുചാട്ടം കൂടുതലുള്ളവരെന്നു പറയാം.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

6ല്‍ വരുന്നവര്‍ കുടംബബന്ധങ്ങള്‍ക്കേറെ വില കൊടുക്കുന്നവരാകും. അവരുടെ പ്രവൃത്തികള്‍ അവരുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും. മറ്റുള്ളവര്‍ക്കു പരിഗണനയും സഹായവും നല്‍കുന്ന വിഭാഗത്തില്‍ പെടുന്നവര്‍.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

7 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ മറ്റുള്ളവരെ ചോദ്യം ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നവരാണ്. എന്നാല്‍ തങ്ങളെ ആരും ചോദ്യം ചെയ്യുന്നതിഷ്ടപ്പെടാത്തവര്‍. ഫിലോസഫര്‍ വിഭാഗത്തില്‍ പെടുന്ന ഇവര്‍ ചിലപ്പോള്‍ ഒറ്റയ്ക്കാകുകയും ചെയ്യും. പൊതുവെ ബുദ്ധിപരമായി ഉയര്‍ന്ന വിഭാഗത്തില്‍ പെട്ടവര്‍.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

8ല്‍ പെടുന്നവര്‍ പ്രശ്‌നപരിഹാരത്തില്‍ മിടുക്കരാകും. നല്ല വിലയിരുത്തലുകള്‍ക്കും തീരുമാനങ്ങള്‍ക്കും മിടുക്കര്‍. മറ്റുള്ളവരെ നിരീക്ഷിയ്ക്കാന്‍ കഴിയുന്നവര്‍.

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

ഡേറ്റ് ഓഫ് ബര്‍ത്ത് പറയും രഹസ്യങ്ങള്‍

9 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ വളരെ കെയറിംഗ് ടൈപ്പായിരിയ്ക്കും. വിശാലമനസ്ഥിതിയുള്ളവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ അവസാന തുട്ടു വരെ ചിലവാക്കുന്നവര്‍. എ്ന്നാല്‍ ഓന്തിനെപ്പോലെ നിറം മാറുന്ന പ്രകൃതക്കാരുമായിരിയ്ക്കും.

English summary

How Date Of Birth Reveals You

How Date Of Birth Reveals You, read more to know about,
Story first published: Thursday, July 6, 2017, 13:37 [IST]
Subscribe Newsletter