പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കിയാല്‍...

Posted By:
Subscribe to Boldsky

ലോകം എത്രയൊക്കെ വളര്‍ന്നുവെന്നു പറഞ്ഞാലും നാമെല്ലാം പലപ്പോഴും പലതരത്തിലുള്ള വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവരാണ്. പുറമേയ്ക്കു പുരോഗമനം പറയുമ്പോഴും ഇത്തരം വിശ്വാസങ്ങളനുസരിച്ചു ജീവിയ്ക്കുന്നവര്‍.

നമ്മുടെ വിവിധ പുരാണങ്ങളില്‍ പല വിശ്വാസങ്ങളും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചിലത് നമുക്കറിയുന്നതാകും. ചിലത് അറിയാത്തതും. ഇത്തരം പൊതുവായ ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ, മഹാഭാരതത്തിലും ഗരുഡപുരാണത്തിലുമെല്ലാം വിവരിയ്ക്കുന്ന കാര്യങ്ങളാണ് ഇവ.

സൂര്യോദയം, സൂര്യാസ്തമയം, സൂര്യഗ്രഹണം

സൂര്യോദയം, സൂര്യാസ്തമയം, സൂര്യഗ്രഹണം

സൂര്യോദയം, സൂര്യാസ്തമയം, സൂര്യഗ്രഹണം തുടങ്ങിയ അവസരങ്ങളില്‍ സൂര്യനിലേയ്ക്കു നോക്കുന്നത് ആയുസു കുറയ്ക്കുമെന്നു വിശ്വാസം.

കാലിനു മുകളില്‍ കാല്‍

കാലിനു മുകളില്‍ കാല്‍

കാലിനു മുകളില്‍ കാല്‍ കയറ്റിയിരിയ്ക്കുന്നത് അഹങ്കാരമെന്നു മറ്റും പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ചു സ്ത്രീകളുടെ കാര്യത്തില്‍. രോഗങ്ങള്‍ വരും, ആയുസു കുറയുമെന്നെല്ലാം വിശ്വാസം. ഇതിന് ആരോഗ്യപരമായ വാസ്തവങ്ങളുണ്ട്. ഇത് പെല്‍വിസിനും നട്ടെല്ലിനുമെല്ലാം ദോഷം വരുത്തുന്ന വഴികളാണ്. മാത്രമല്ല, സ്ത്രീകളുടെ യൂട്രസിനും ഇത് ദോഷമാണെന്നു പറയും.

സെക്‌സ്

സെക്‌സ്

കൃഷ്ണപക്ഷം, ശുക്ലപക്ഷം, അഷ്ടമി, പൗര്‍ണമി എ്ന്നീ ദിവസങ്ങളില്‍ സെക്‌സ് പാടില്ലെന്നാാണ് ഗരുഡപുരാണം പറയുന്നത്.

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നത്

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നത്

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നത് ദോഷമാണെന്നാണ് വിശ്വാസം. ഇത് ആത്മാവ് പൊട്ടിത്തകര്‍ന്നതിനു തുല്യമാണെന്നു പറയപ്പെടുന്നു. 7 വര്‍ഷം ദുര്‍ഭാഗ്യം പിന്‍തുടരുമെന്നു പറയപ്പെടുന്നു.

മുറിഞ്ഞ കട്ടിലിലോ കിടക്കയിലോ കിടക്കുന്നതും

മുറിഞ്ഞ കട്ടിലിലോ കിടക്കയിലോ കിടക്കുന്നതും

മുറിഞ്ഞ കട്ടിലിലോ കിടക്കയിലോ കിടക്കുന്നതും ദോഷമാണെന്നു പറയെപ്പെടുന്നു.

തലയില്‍ എണ്ണ തേച്ച്

തലയില്‍ എണ്ണ തേച്ച്

തലയില്‍ എണ്ണ തേച്ച് ആ കൈ കൊണ്ടു ദേഹത്തു സ്പര്‍ശിയ്ക്കുന്നതും ദോഷമാണെന്നു പറയപ്പെടുന്നു. തലയിലെ എണ്ണയുടെ ബാക്കി ദേഹത്തു തേയ്ക്കുന്നതും ദോഷമാണ്.

വല്ലാതെ ഇരുണ്ട മുറിയില്‍ കിടന്നുറങ്ങുന്നതും

വല്ലാതെ ഇരുണ്ട മുറിയില്‍ കിടന്നുറങ്ങുന്നതും

വല്ലാതെ ഇരുണ്ട മുറിയില്‍ കിടന്നുറങ്ങുന്നതും ദോഷമാണെന്നു ശാസ്ത്രം പറയുന്നു. ചെറിയൊരു ലൈറ്റെങ്കിലും മുറിയില്‍ വേണ്ടത് അത്യാവശ്യമാണ്.

Read more about: pulse, life
English summary

Habits That Bring Bad Luck In Your Life

Habits That Bring Bad Luck In Your Life
Story first published: Saturday, November 18, 2017, 13:36 [IST]
Subscribe Newsletter