ശകുനം കാണുന്നത് നായയെങ്കില്‍ ഫലം

Posted By:
Subscribe to Boldsky

ശകുനം നോക്കി പല കാര്യങ്ങലും തീരുമാനിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ശകുനം നോക്കുന്നത് ശുഭകാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. വരാനിരിക്കുന്ന സുഖ ദു:ഖങ്ങളുടെ മുന്നോടിയായാണ് പലരും ശകുനത്തെ കണക്കാക്കുന്നത്. ശകുനം നമ്മുടെ സംസ്‌കാരത്തെത്തന്നെ സ്വാധീനിക്കുന്ന ഒന്നാണ്.

ദാരിദ്ര്യം ഫലം കട്ടിലിനടിയില്‍ വെള്ളം വെച്ചാല്‍

പണ്ട് കാലം മുതല്‍ നമ്മള്‍ കേട്ടിട്ടുള്ള ഒന്നാണ് ശകുനം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ചില മൃഗങ്ങളെ ശകുനം കാണുന്നതിലൂടെ എന്തൊക്ക കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 പശുവിനെ ശകുനം കാണുമ്പോള്‍

പശുവിനെ ശകുനം കാണുമ്പോള്‍

നമ്മള്‍ ഏതെങ്കിലും യാത്രക്കിറങ്ങിയെന്നിരക്കട്ടെ പശുവിനെയാണ് ശകുനം കാണുന്നതെങ്കില്‍ യാത്രയുടെ ഉദ്ദേശ ശുദ്ധിയനുസരിച്ച് കാര്യങ്ങള്‍ മംഗളകരമായി തീരും എന്നാണ് സൂചിപ്പിക്കുന്നത്.

പശുവും കുട്ടിയും

പശുവും കുട്ടിയും

പശുവും കുട്ടിയും കൂടിയാണ് ശകുനമെങ്കില്‍ അന്നത്തെ ദിവസം സന്തോഷവും വിജയകരവുമായിരിക്കും എന്നാണ് പറയുന്നത്.

നായയെ ശകുനം

നായയെ ശകുനം

വായില്‍ എല്ലിന്‍ കഷ്ണമോ ഇറച്ചിയോ ആയി പോകുന്ന നായയാണ് ശകുന ലക്ഷണമെങ്കില്‍ ഇത് നല്ല ശകുനമായാണ് കണക്കാക്കപ്പെടുന്നത്.

പൂച്ച

പൂച്ച

ചാരനിറമുള്ള പൂച്ചയാണ് രാവിലെ തന്നെ ശകുന ലക്ഷണമെങ്കില്‍ അതും ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്.

 കറുത്ത പൂച്ച

കറുത്ത പൂച്ച

വീട്ടിനകത്ത് കറുത്ത പൂച്ച ക്ഷണിക്കപ്പെടാതെ കയറിവരുകയാണെങ്കില്‍ ഇതിനെ ശുഭസൂചനയായി കണക്കാക്കാം.

കാള

കാള

യാത്രക്കിറങ്ങുമ്പോള്‍ അലങ്കരിച്ച കാളയാണ് മുന്നില്‍ പെടുന്നതെങ്കില്‍ ഇത് ശുഭലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്.

 കാക്ക

കാക്ക

യാത്രക്കിറങ്ങുമ്പോള്‍ കാക്ക ഇടതുവശത്തു നിന്നും വലതു വശത്തേക്ക് പറക്കുന്നതാണെങ്കില്‍ ഇത് ശുഭലക്ഷണമാണ്.

English summary

Good and Bad Omens that Will Surprise You

Every religion has got its own inauspicious and auspicious omens, read on...
Subscribe Newsletter